Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വിമാനങ്ങളിലൂടെ വീണ്ടും വൈറസ് ചൈനയിൽ പറന്നിറങ്ങുന്നു; ശനിയാഴ്ച രോഗാണുവിനെ കണ്ടെത്തിയത് 78 പേരിൽ; ഞായറാഴ്ച 38 പേരിലും ഇന്നലെ 32 പേരിലും കോവിഡിനെ സ്ഥിരീകരിച്ചതോടെ ചർച്ചയാകുന്നത് എപ്പി സെന്ററിൽ വീണ്ടും മഹാമാരി എത്തിയെന്ന വിലയിരുത്തൽ; ബേയ്ജിങ് അടച്ചിടാൻ സാധ്യത; കൊറോണ ബാധിതകർക്ക് രോഗ ലക്ഷണം ഇല്ലാത്തത് ചൈനയ്ക്ക് തലവേദനയാകുന്നു

വിമാനങ്ങളിലൂടെ വീണ്ടും വൈറസ് ചൈനയിൽ പറന്നിറങ്ങുന്നു; ശനിയാഴ്ച രോഗാണുവിനെ കണ്ടെത്തിയത് 78 പേരിൽ; ഞായറാഴ്ച 38 പേരിലും ഇന്നലെ 32 പേരിലും കോവിഡിനെ സ്ഥിരീകരിച്ചതോടെ ചർച്ചയാകുന്നത് എപ്പി സെന്ററിൽ വീണ്ടും മഹാമാരി എത്തിയെന്ന വിലയിരുത്തൽ; ബേയ്ജിങ് അടച്ചിടാൻ സാധ്യത; കൊറോണ ബാധിതകർക്ക് രോഗ ലക്ഷണം ഇല്ലാത്തത് ചൈനയ്ക്ക് തലവേദനയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ് : കയറ്റുമതി കഥയും സാങ്കേതിക തികവും വീമ്പു പറഞ്ഞ് മുന്നേറുന്ന ചൈനയിൽ വീണ്ടും കൊറോണ എത്തുന്നുവോ? ചൈനയിൽ ഇന്നലെ പുതിയതായി 32 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മിക്കവരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇതോടെ കുടത്ത നിയന്ത്രണങ്ങളിലേക്ക് ചൈന മാറുന്നുണ്ട്.

കൊറോണയെന്നത് ചൈനയുടെ ജൈവായുധമാണെന്നും അതിന് പ്രതികാരം ചെയ്യുമെന്ന് പോലും പല യൂറോപ്യൻ നേതാക്കളും പറഞ്ഞു കഴിഞ്ഞു. ഇതിനിടെയാണ് ചൈനയിലും വിദേശത്ത് നിന്ന് കൊറോണ എത്തുന്നത്. ഇതോടെ ചൈന വീണ്ടും കടുത്ത മുൻ കരുതലിലേക്ക് പോവുകയാണ്. ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. വ്യവസായിക പ്രദേശമാണിത്. അതുകൊണ്ട് വൈറസിന് പിന്നിൽ ചൈനയെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യമുണ്ടോ എന്ന് കമ്യൂണിസ്റ്റ് സർക്കാർ സംശയിക്കുന്നുണ്ട്.

ചൈനയിൽ രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച പലർക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ചൈനയിൽ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീർഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്.

ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകൾ റിപ്പോർട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടർന്നു രണ്ടുമാസത്തോളം പ്രവർത്തനരഹിതമായിരുന്ന വ്യവസായങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാൾ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. ഇതെല്ലാം ആശങ്കയാകുന്നുണ്ട്.

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ അയയ്ക്കുകയാണ് ചൈനയിപ്പോൾ. ഇതുവഴിയാണ് വൈറസ് വീണ്ടും എത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 40 എണ്ണം വിദേശത്തുനിന്നു വന്നവർക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേർ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. ഞായറാഴ്ച 38 പേർക്ക് കൊറോണ കണ്ടെത്തി. ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവർ രോഗബാധയുടെ അപൂർവ ക്ലസ്റ്റർ ഉണ്ടാക്കും. സമൂഹ വ്യാപനത്തിലും സാധ്യത തെളിയും.

ആകെ 81,740 പേർക്ക് ചൈനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,331 പേർ ഇതുവരെ മരിച്ചു. ഹോങ്കോങ്ങിൽ 890 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണവും. വൈറസ് ബാധയുടെ ആദ്യ നാളുകളിൽ തന്നെ ഇതിനെ കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ മറ്റ് രാജ്യങ്ങളേയോ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സംഘടനകളേയോ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഈ ലോകമാകെ മരണം വിതക്കുന്ന കൊറോണയെന്ന ഭീകരൻ വളർച്ചയെത്തും മുൻപ് വുഹാനിൽ തന്നെ അകാല ചരമമടയുമായിരുന്നു.

എന്നാൽ ഇക്കാര്യത്തിലും ചൈന കൈക്കൊണ്ടത് തീർത്തും വ്യത്യസ്തമായ നിലപാടുകളായിരുന്നു. ഇതെല്ലാം ലോക രാജ്യങ്ങളുടെ വിമർശനത്തിന് ഇടയാവകയും ചെയ്തു. വുഹാനിൽ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എന്തുകൊണ്ട് എത്തിയില്ല എന്നത് ഇന്നും ഒരു മില്ല്യൺ ഡോളർ ചോദ്യമായി അവശേഷിക്കുന്നു. ഈ വൈറസ് എവിടെയൊക്കെ എത്തണം എവിടെയൊക്കെ എത്തരുത് എന്ന് ആരൊക്കെയോ തീരുമാനിച്ചിരുന്നത് പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.

ഇത്തരമൊരു രോഗബാധ നിഷേധിച്ചു എന്നു മാത്രമല്ല, ഇക്കാര്യം പുറത്താക്കിയവരെ നിശബ്ദരാക്കുകയും ചെയ്തു. ഡിസംബറിൽ ആരംഭിച്ച് വുഹാനിലാകെ വൈറസുകൾ അതിവേഗം പരക്കുമ്പോഴും വുഹാനിലേക്കോ വുഹാനിൽ നിന്നു പുറത്തേക്കോ ഉള്ള യാത്രകൾ തടയാതെ വൈറസിനെ ലോകമാകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് മനഃപൂർവ്വമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാവില്ല.

കാരണം ആ ഇരുണ്ട മറയ്ക്കുള്ളിൽ നിന്നും വല്ലപ്പോഴും പുറത്തു വന്നിരുന്നത് അതിലും ഭയാനകമായ വാർത്തകളായിരുന്നു. ഇതിനെയെല്ലാം ചൈന പുച്ഛിച്ച് തള്ളി. തങ്ങൾ കൊറോണയെ അതിജീവിച്ചുവെന്ന് വീമ്പും പറഞ്ഞു. ഇതിനിടെയാണ് ചൈനയിലേക്ക് വൈറസ് വീണ്ടും എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP