Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം ബാധിക്കുന്നതിന്റെ അളവും മരണനിരക്കും കുറയ്ക്കാനായെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ല;. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടില്ല; കോഴിക്കോട് മരണത്തിന് കീഴടങ്ങിയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു; മരിച്ചത് ഹൃദയവാൽവിന് ഉൾപ്പെടെ നിരവധി വൈകല്യങ്ങളുള്ള നാലു മാസക്കാരി; ഉറവിടം കണ്ടെത്താനാവാത്തത് പ്രതിസന്ധിയെന്ന് സമ്മതിച്ച ആരോഗ്യമന്ത്രി; ഹോട്ട് സ്‌പോട്ട് മേഖലയിലുള്ളവർ ഏത് രോഗത്തിന് ചികിൽസ തേടിയാലും ഇനി കൊവിഡ് പരിശോധന

രോഗം ബാധിക്കുന്നതിന്റെ അളവും മരണനിരക്കും കുറയ്ക്കാനായെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ല;. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടില്ല; കോഴിക്കോട് മരണത്തിന് കീഴടങ്ങിയ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു; മരിച്ചത് ഹൃദയവാൽവിന് ഉൾപ്പെടെ നിരവധി വൈകല്യങ്ങളുള്ള നാലു മാസക്കാരി; ഉറവിടം കണ്ടെത്താനാവാത്തത് പ്രതിസന്ധിയെന്ന് സമ്മതിച്ച ആരോഗ്യമന്ത്രി; ഹോട്ട് സ്‌പോട്ട് മേഖലയിലുള്ളവർ ഏത് രോഗത്തിന് ചികിൽസ തേടിയാലും ഇനി കൊവിഡ് പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുഞ്ഞിനെ പരമാവധി രക്ഷിക്കാൻ ശ്രമിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം ബാധിക്കുന്നതിന്റെ അളവ് കേരളത്തിൽ നന്നായി കുറഞ്ഞിട്ടുണ്ട്. മരണനിരക്കും കുറയ്ക്കാനായെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ല. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടില്ല. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ചർച്ചകൾ നടന്ന് വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുട്ടിക്ക് വലിയ ശ്വാസ തടസം അനുഭവപ്പെട്ടതിനാൽ കൊവിഡ് സ്പെഷ്യൽ വാർഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് ചേർന്ന് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഹൃദയവാൽവിന് ഉൾപ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാൽ രക്ഷപ്പെടുത്താൻ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില. ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുട്ടിക്ക് എങ്ങനെയാണ് കൊവിഡ് ബാധയുണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ വീട്ടിലുള്ള ആരും വിദേശത്ത് നിന്ന് വന്നവരല്ല. എന്നാൽ വിദേശത്തുനിന്നു വന്ന ആളുകളുമായുള്ള ബന്ധങ്ങൾക്ക് സാധ്യതയുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരം അസുഖങ്ങളുള്ള കുട്ടികളിൽ വളരെ വേഗം കൊറോണ ബാധയുണ്ടാകാൻ സാധ്യതയുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. സമ്പർക്കം ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ് ആദ്യ നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും മുന്പ് രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടിണ്ട്. സമ്പർക്കം എവിടെ നിന്ന് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകളും ജാഗ്രതയും ഉണ്ടാകും. വളരെ എളുപ്പം കുട്ടികൾക്ക് വൈറസ് പിടിപെടാം. പ്രമായമവരും അസുഖ സാധ്യത ഉള്ളവരും അതീവ ശ്രദ്ധ പുലർത്തണം. കുട്ടിയുടെ അമ്മയുടേയും അച്ഛന്റേയും പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കുഞ്ഞിന് ഉണ്ടായിരുന്നു. ഗുരുതര നിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ലക്ഷണങ്ങൾ ശകതമായതിനാലാണ് പരിശോധന നടത്തിയത്. ഒറ്റ പ്രവശ്യമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. ഹോട്ട് സ്‌പോട്ട് മേഖലകളിൽ നിന്നുള്ളവർ ഏത് രോഗത്തിന് ചികിൽസ തേടിയാലും അവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരുണ്ടോ എന്നറിയാനാണ് പരിശോധന.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയും സമ്പർക്കത്തിലൂടെ രോഗം പടരുകയും ചെയ്ത സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടുകളാക്കിയിട്ടുള്ളത്. ഇവിടങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാനസർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി തള്ളിക്കളയുന്നില്ല. സമൂഹ വ്യാപന സാധ്യതയും കണ്ടത്തേണ്ടതുണ്ട്. ഇതിനായാണ് ഈ മേഖലകളിൽ നിന്ന് ചികിത്സ തേടുന്ന എല്ലാത്തരം രോഗികളേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കുന്നത്. ശസ്ത്രക്രിയ അടക്കം ചികിൽസക്കെത്തുന്ന രോഗികളെ പരിശോധിക്കും.

''ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ ഏത് രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിലൂടെ, ഇവിടെ സമൂഹവ്യാപനമുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുമെന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഒപ്പം, രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം രോഗലക്ഷണങ്ങളില്ലാതെ എത്തുന്ന എല്ലാവരെയും പരിശോധിക്കാനും കഴിയും'', ഡോ. അഷീൽ മുഹമ്മദ് പറയുന്നു.

വിദേശത്തുനിന്ന വന്ന എല്ലാവരേയും പരിശോധിക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരേയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിർത്തികൾ വഴി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന പലർക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP