Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അറബികളും രാജ കുടുംബവും പരിവാറിനെതിരെ ശബ്ദം ഉയർത്തിയതോടെ ഗൾഫ് നാടുകളിലെ സംഘ അനുഭാവികളെ തെരഞ്ഞ് പിടിച്ച് കേസെടുപ്പിക്കാനും നാടു കടത്താനും നീക്കവുമായി പ്രവാസികളായ ഇസ്ലാമിക മൗലിക വാദികൾ; ഇന്ത്യയിലെ മുസ്ലീങ്ങൾ ഇരായായ സംഭവ പരമ്പര ചേർത്തും പ്രചാരണം; ലോക് ഡൗൺ കഴിഞ്ഞാൽ പണി നഷ്ടമാകുമെന്ന് ഉറപ്പായതോടെ കാരണക്കാരായവർക്കെതിരെ യുഎപിഎ ചുമത്തി ഇന്ത്യയിൽ കേസെടുപ്പിക്കാൻ സംഘ നീക്കം; കൊറോണക്കാലത്ത് ഗൾഫ് പ്രവാസികൾ തമ്മിൽ സ്വയം നാശം വിതയ്ക്കുമ്പോൾ

അറബികളും രാജ കുടുംബവും പരിവാറിനെതിരെ ശബ്ദം ഉയർത്തിയതോടെ ഗൾഫ് നാടുകളിലെ സംഘ അനുഭാവികളെ തെരഞ്ഞ് പിടിച്ച് കേസെടുപ്പിക്കാനും നാടു കടത്താനും നീക്കവുമായി പ്രവാസികളായ ഇസ്ലാമിക മൗലിക വാദികൾ; ഇന്ത്യയിലെ മുസ്ലീങ്ങൾ ഇരായായ സംഭവ പരമ്പര ചേർത്തും പ്രചാരണം; ലോക് ഡൗൺ കഴിഞ്ഞാൽ പണി നഷ്ടമാകുമെന്ന് ഉറപ്പായതോടെ കാരണക്കാരായവർക്കെതിരെ യുഎപിഎ ചുമത്തി ഇന്ത്യയിൽ കേസെടുപ്പിക്കാൻ സംഘ നീക്കം; കൊറോണക്കാലത്ത് ഗൾഫ് പ്രവാസികൾ തമ്മിൽ സ്വയം നാശം വിതയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കൊറണയെ എല്ലാവരും ഒരുമിച്ചാണ് നേരിടുന്നത്. കേരളത്തിൽ ചില രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പ്രതിരോധത്തിൽ മലയാളി ഒറ്റക്കെട്ടാണ് കേരളത്തിൽ. പക്ഷേ കടൽ കടന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ. പ്രവാസ ലോകത്ത് മലയാളികൾ കൊറോണ ഭീതിയിലാണ്. ഇതിനിടെയിലും വർഗ്ഗീയ ചേരി തിരിവിലേക്ക് കാര്യങ്ങളെത്തുന്നു. ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചിലർ ഉർത്തിയ പ്രശ്‌നങ്ങൾ പുതിയ തലത്തിൽ എത്തി. ഇനിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് പ്രഖ്യാപനമെത്തി. ഇതോടെ പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായി. ഇത് പരമാവധി മുതലാക്കുകയാണ് ഗൾഫിലുള്ള മതമൗലിക വാദികൾ. ഇതിനെതിരെ ഇന്ത്യയിൽ പ്രതിരോധം തീർക്കാൻ മറുപക്ഷവും. അങ്ങനെ പ്രവാസ ലോകത്ത് മലയാളികൾ തമ്മിൽ തല്ലുകളാണ്.

പ്രിയ പ്രവാസി സുഹൃത്തുക്കളെ നമ്മൾ പുതിയൊരു ക്യാമ്പയിങ്ങ്‌ന് തുടക്കം കുറിക്കുകയാണ് പ്രവാസി ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഫാസിസത്തിനെതിരെയുള്ള സൈബർ പോരാട്ടം.?? സോഷ്യൽ മീഡിയയിൽ വംശീയ വിദ്വേഷ പോസ്റ്റുകൾ കമന്റ്കൾ ഇടുന്നവരെ തങ്ങളുടെ ശ്രദ്ധിയിൽ പെടുത്തണം എന്ന അറബ് രാജ്യങ്ങളുടെ പ്രസ്താവനക്ക് ശേഷം നിരവധി പ്രവാസി സഹോദരങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് ഈ പ്രവർത്തനത്തിന് നാം തുടക്കം കുറിക്കുന്നത്. വിദേശരാജ്യങ്ങളിൽ സംഘികൾ വളർത്തുന്ന ഫാസിസത്തെ മുച്ചൂടും ഇല്ലായ്മചെയ്യാൻ ഈ ക്യാമ്പയിൻ ഉപകരിക്കട്ടെ...രാഷ്ട്രീയ മത ഭേദമന്യേ എല്ലാവരും സഹകരിക്കുക. ?? ഇന്ത്യയിൽ എന്നല്ല ലോകത്തിന്റെ നാനാ ഭാഗത്തും ഫാസിസം വളർത്തുന്ന സംഘികളും ഇന്ത്യക്കാരും രണ്ടും രണ്ടാണെന്ന് അറബ് രാഷ്ട്രങ്ങളെ വ്യക്തമായി ബോധിപ്പിക്കേണ്ട നിർണായകഘട്ടത്തിൽ ആണ് നാം ഇപ്പോൾ. 'സമന്വയ' എന്ന പേരിലാണു സംഘികൾ ഗൾഫ് നാടുകളിൽ പ്രവർത്തിച്ചുവരുന്നത് നിങ്ങളുടെ അറിവിൽ ഈ സംഘടനയോ ഇതുപോലുള്ള മറ്റേതെങ്കിലും ഫാസിസ്റ്റ് സംഘടനകളോ ശ്രദ്ധയിൽ പെട്ടാൽ അറീക്കുക... ഒപ്പം തന്നെ നിങ്ങൾക്ക് അറിയാവുന്ന വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫാസിസ്റ്റ് സംഘടനകളുടെ പേരുകളും വ്യക്തി വിവരങ്ങളും ഈ പോസ്റ്റിനു കീഴിൽ ചേർക്കുക.-ഇതാണ് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിലെ പുതിയ പ്രഖ്യാപനം.

നമ്മൾ ഒന്ന് ആഞ്ഞു പിടിച്ചാൽ വോംശീയ വിഷം തുപ്പുന്ന സകല സംഘികളെയും അടപടലം പൂട്ടാം...?? അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഫുൾ സപ്പോർട് ആണ് ഈ സമയത്ത് എന്നതാണ് ഏറെ ആശ്വാസകരം അതു തന്നെയാണ് നമ്മുടെ പ്രതീക്ഷയും. ഓർക്കുക അറബ് രാജ്യങ്ങളിലെ സമ്പാദ്യമാണ് പ്രധാനമായും സംഘികൾ മുസ്ലിംകൾക്ക് നേരെ കോപ്പു കൂട്ടാൻ ഉപയോഗിക്കുന്നത്. മുസ്ലിം രാജ്യങ്ങളിൽ ജോലി ചെയ്യുകയും മുസ്ലിംകൾക്ക് നേരെ പടപൊരുതാൻ തയ്യാറാവുകയും ചെയ്യുന്ന സംഘികളെ നിലനിർത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിച്ച് കാമ്പൈൻ നടത്തുന്ന മുസ്ലിം മതമൗലിക ഗ്രൂപ്പുകൾ. അറബ് പൗരന്മാരും രാജ കുടുംബാംഗങ്ങളും വരെ സംഘപരിവാറിനെതിരെ ശബ്ദം ഉയർത്താൻ തുടങ്ങിയപ്പോഴാണ് ഗൾഫ് നാടുകളിലെ സംഘപരിവാർ അനുഭാവികളെ തെരഞ്ഞ് പിടിച്ച് കേസെടുപ്പിക്കാനും നാടു കടത്താനും നീക്കങ്ങൾ നടത്തി ഇസ്ലാമിക മൗലിക വാദികളായ പ്രവാസി മലയാളികൾ ഒരുമിക്കുന്നത്.

സകല സംഘ അനുഭാവ ഗ്രൂപ്പുകളെ കുറിച്ചും വ്യക്തികളെ കുറിച്ചും പരാതി പ്രവാഹമാണ്. പരാതി കൊടുക്കുമ്പോൾ ഓർമിപ്പിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ ഇരായായ സംഭവങ്ങളുടെ പരമ്പര ചേർത്താണ് പ്രചാരണം. ലോക് ഡൗൺ കഴിഞ്ഞാൽ കൂട്ടത്തോടെ സംഘ അനുഭാവികൾക്ക് പണി നഷ്ടമാകുമെന്ന് ഉറപ്പായതോടെ കാരണക്കാരായവരെ തെരഞ്ഞുപിടിച്ച് യുഎപിഎ ചുമത്തി ഇന്ത്യയിൽ കേസെടുപ്പിക്കാൻ സംഘ നീക്കവും സജീവമാണ്. ഇതിനുള്ള അണിയറ നീക്കങ്ങൾ അവരും തുടങ്ങി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേസെടുപ്പിക്കാനാണ് നീക്കം. രാജ്യദ്രോഹ കുറ്റം ചുമത്തി എഫ് ഐ ആറും പിന്നീട് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. ഇതോടെ ഗൾഫിൽ നിന്ന് വിമാനം ഇറങ്ങി നാട്ടിലെ വീട്ടിലേക്കുള്ള വഴി മുടക്കാനാണ് തീരുമാനം. അങ്ങനെ അണിയറയിൽ തമ്മിലടി കൂടുകയാണ്.

1992 ബാബരി മസ്ജിദ് പൊളിച്ചു
1999 ഗ്രഹാം സ്‌റിൻസിനെയും പച്ചക്ക് കത്തിച്ചു
2002 ഗുജറാത്ത് കലാപം
2007 സംജോദ എക്സ്‌പ്രസ്സ് സ്‌ഫോടനം
2007 അജ്മീർ ദർഗ ആക്രമണം
2007 മക്ക മസ്ജിദ് സ്‌ഫോടനം
2008 മലേഗാവ് സ്‌ഫോടനം
2010 മുതൽ 2014 വരെ 63 പശുകൊലപാതകങ്ങൾ
2013 മുസാഫിർ നഗർ കൂട്ടക്കൊല
2015 ഗോവിന്ദ് പന്‌സാരെയുടെ കൊലപാതകം
2015 കാബുർഗിയുടെ കൊലപാതകം
2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം
2017 ഘോരക്പുരിൽ 200 കുഞ്ഞുങ്ങളുടെ മരണം
2019 ബംഗാൾ കലാപം
2020 ഡൽഹി കലാപം
2020 കൊറോണ ജിഹാദ് ... ഇങ്ങനെ മുസ്ലീങ്ങൾക്കെതിരെ സംഘപരിവാറുകാർ നടത്തിയ ആക്രമങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് മുസ്ലിം മൗലിക വാദികൾ സംഘപരിവാറിനെതിരെ കച്ചമുറുക്കുന്നത്. ഇത് കൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങൾ ദളിതുകൊലപാതകങ്ങൾ പീഡനങ്ങൾ മതം മാറിയവരുടെ കൊലപാതകങ്ങൾ വർഗീയ പ്രസംഗങ്ങൾ പ്രസ്താവനകൾ കൊലവിളികൾ സർക്കാർ അട്ടിമറികൾ കുതിരക്കച്ചവടങ്ങൾ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിർമ്മാണങ്ങൾ രാജ്യത്തെ കൊള്ളയടിച്ചവർക്ക് രാജ്യം വിടാൻ ഒത്താശചെയ്യൽ ചാര പ്രവർത്തനം കള്ള നോട്ടടി വ്യാജവാർത്ത പടച്ചു വിടൽ ജാമിയ ആക്രമണം ജെ എൻ യൂ ആക്രമണം ... ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല. രാജ്യസ്‌നേഹവും സംസ്‌കാരവും പഠിപ്പിക്കുന്ന പാർട്ടിക്കാരുടെ, ആർഷഭാരത സംസ്‌കാരം പഠിപ്പിക്കുന്നവരുടെ തനി കൊണമാണ് മുകളിൽ പറഞ്ഞതെല്ലാം.-ഇങ്ങനെയാണ് പ്രചരണം.

ഇവരെ ഇനിയും നാം വളരാൻ അനുവദിക്കണോ. ?? താഴെ കാണുന്ന സംഘപരിവാർ പ്രോഗ്രാം ഫോട്ടോകൾ ഉത്തരേന്ത്യയിൽ അല്ല മുസ്ലിം രാജ ഭരണങ്ങൾക്ക് കീഴിൽ ഉള്ള സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ആണ്.?? നല്ല പോലെ ചിന്തിക്കുക. വരാനിരിക്കുന്ന കൊറോണയെക്കാൾ വലിയ വംശഹത്യാ ദുരന്തത്തെ. പോസ്റ്റിന് താഴെ വരുന്ന വിഷം തുപ്പുന്ന സംഘികളുടെ സ്‌ക്രീൻ ഷോട്ടുകളും വിവരങ്ങളും അതാത് രാജ്യങ്ങളിലെ പ്രവാസികൾ അതാത് രാജ്യങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അറിയിച്ചു കൊടുക്കുക... ഈ പോസ്റ്റ് നിങ്ങൾക്ക് അറിയാവുന്ന എല്ലാ വാട്‌സാപ്പ് ഫേസ്‌ബുക്ക്.. etc ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക-എന്നൊക്കെ പറഞ്ഞാണ് പ്രചരണം. ആർ എസ് എസുകാരെ നിശതമായി എതിർക്കുന്ന ഹിന്ദുക്കളുടേയും പിന്തുണ അവർ പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്റ് നല്ലവരായ ഹൈന്ദവ സഹോദരങ്ങൾക്കു യാതൊരു കാരണവശാലും എതിരല്ല പോരാട്ടം സംഘി ഫാസിസ്റ്റുകൾക്കെതിരെ മാത്രം..സംഘി.. അഥവാ മുസ്ലിം പേരുള്ള സംഘി ആയാലും ക്രിസ്ത്യൻ പേരുള്ള സംഘി ആയാലും ഹിന്ദു പേരുള്ള സംഘി ആയാലും ഏത് വിഭാഗത്തിൽ പെട്ട സംഘിയായാലും സംഘികളൊക്കെ സംഘികൾ തന്നെ അതുകൊണ്ട് തന്നെ ഈ പോസ്റ്റിന്റെ പരിധിയിൽ എല്ലാ സംഘികളും ഉൾപെടും. അതോടൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ നിന്ന് വംശീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ കമന്റുകൾ എന്നിവ ഇടുന്നവരെ നമ്മുടെ കേരളാ പൊലീസിൽ വിവരമറിയിക്കുക... കേരളത്തിന് പുറത്തുള്ളവരെ അതാത് സ്റ്റേറ്റ്കളിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റലും വിവരമറിയിക്കുക.. രിപൂർണമായും നിയമപരമായി തന്നെ ഇത്തരം സംഭവങ്ങളെ നേരിടുക-ഇങ്ങനെയാണ് ഫെയ്‌സ് ബുക്കിൽ നടക്കുന്ന മുസ്ലിം മതമൗലിക വാദികളുടെ പ്രചരണം. ഇസ്ലാം വിരുദ്ധത പരത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസൽ അൽ ഖാസിമിക്കെതിരെ സൈബർ ആക്രമണവുമായി മലയാളികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകർ എത്തിയെന്ന തരത്തിലെ കമന്റുകളും എത്തുന്നു.

ഹെന്ത് ഫൈസൽ അൽ ഖാസിമിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് സംഘപരിവാർ അനുഭാവികൾ തെറിവിളികളും സ്ത്രീവിരുദ്ധപരാമർശങ്ങളും നടത്തുന്നത്. സൈബർ ആക്രമണം ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും ഭയത്തിലാണ്. സംഘികളെകൊണ്ട് നാടിനും നാട്ടാർക്കും മാത്രമല്ല, പ്രവാസികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ചിലർ പറയുന്നു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ വംശജനായ സംഘപരിവാർ അനുഭാവിയായ സൗരഭ് ഉപാധ്യായ് എന്നയാൾക്കെതിരെ രാജകുമാരി ഹെന്ത് ഫൈസൽ രംഗത്തെത്തിയത്. ഇയാൾ പങ്കുവച്ച ഇസ്ലാം വിരുദ്ധ ട്വീറ്റുകൾ മുൻനിർത്തിയായിരുന്നു രാജകുമാരിയുടെ മുന്നറിയിപ്പ്. തബ്ലീഗ ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലിം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. മാത്രമല്ല, വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നുയെന്ന അഭ്യൂഹവും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീൻഷോട്ടും പങ്കുവച്ചു കൊണ്ടാണ് ഹെന്ത് അൽ ഖാസിമിയുടെ മുന്നറിയിപ്പ് എത്തിയത്. ഇതോടെയാണ് ഇന്ത്യാക്കാർക്കിടയിൽ പുതിയ തർക്ക രാഷ്ട്രീയം തുടങ്ങിയത്.

ഹെന്ത് അൽ ഖാസിമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലർത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം. ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്..എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങൾക്കെതിരെ കണ്ണടയ്ക്കാനാകില്ല.'' എന്നായിരുന്നു ആ പോസ്റ്റ്. അതായത് ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ജോലി നഷ്ടമാകുമെന്നായിരുന്നു ഇതിലൂടെ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP