Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞായറാഴ്ച കുർബാന മുടങ്ങിയ പള്ളികളിൽ അടുക്കിവച്ചിരിക്കുന്നത് ശവപ്പെട്ടികൾ; മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് പട്ടാളക്കാർ; ഇന്നലെ 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിലെ മരണത്തിന്റെ മൂന്നിരട്ടിയായി മരണസംഖ്യ; 10023 മരണവും 92,472 രോഗബാധിതരുമായി കൊറോണാ ദുരന്തത്തിന്റെ അടയാളമായി ഇറ്റലി മുമ്പോട്ട്

ഞായറാഴ്ച കുർബാന മുടങ്ങിയ പള്ളികളിൽ അടുക്കിവച്ചിരിക്കുന്നത് ശവപ്പെട്ടികൾ; മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് പട്ടാളക്കാർ; ഇന്നലെ 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിലെ മരണത്തിന്റെ മൂന്നിരട്ടിയായി മരണസംഖ്യ; 10023 മരണവും 92,472 രോഗബാധിതരുമായി കൊറോണാ ദുരന്തത്തിന്റെ അടയാളമായി ഇറ്റലി മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

റോം: മരണശേഷം സ്വന്തം നാട്ടിൽ അന്തിയുറങ്ങണമെന്ന കേവല സ്വപ്നം പോലും നിറവേറ്റാനാകുന്നില്ല ഈ കൊറോണക്കാലത്ത്. മഹാമാരി ആഞ്ഞടിച്ച ബെർഗാമോയിലേയും നോർത്ത് ഇറ്റലിയിലേയും സെമിത്തേരികൾ തികയാതെ വന്നപ്പോൾ മൃതദേഹങ്ങൾ സംസ്‌കരിക്കുവാനായി ഈ മേഖലയ്ക്ക് പുറത്തേക്ക് കൊണ്ടുപോവുകയാണിപ്പോൾ. കൊറോണക്കാലത്തെ ഇറ്റാലിയൻ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ബാക്കി വച്ച മോഹങ്ങളുമായി കൊറണക്ക് കീഴടങ്ങിയവർക്ക് സ്വന്തം മണ്ണിൽ ഒരാറടി മണ്ണുപോലും കിട്ടില്ലെന്ന ദുഃഖസത്യം, ഈ ദുരന്തമൊഴിഞ്ഞാലും ഒരു വിങ്ങലായി മനുഷ്യമനസ്സിൽ ഉണ്ടാകും.

രോഗബാധ മനുഷ്യജീവനുകൾ എടുക്കുവാൻ തുടങ്ങിയ അന്നുമുതൽക്കുള്ള പ്രതിദിന മരണ സംഖ്യയിൽ, ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ് ഇന്നലെ ഇറ്റലി കണ്ടത്. 889 മരണങ്ങൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇറ്റലിയിലെ മൊത്തം മരണങ്ങൾ 10023 ആയി ഉയർന്നു. ചൈനയിലെ മരണസംഖ്യയുടെ മൂന്നിരട്ടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 92, 472ആയി ഉയർന്നിട്ടുണ്ട്. രോഗം ആഞ്ഞടിച്ച മേഖലകളിൽ മോർച്ചറിയും സെമിത്തേരികളും തികയാതെ വന്നതോടെ മൃതദേഹങ്ങൾ മേഖലയ്ക്ക് പുറത്തേക്ക് നീക്കുവാൻ ഇറ്റാലിയൻ സൈന്യം സർവ്വ സന്നാഹങ്ങളുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറ്റലിയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്, 919. ഇതുകൊറോണാബാധയുള്ള ഏതൊരു രാജ്യത്തിന്റേയും പ്രതിദിന മരണസംഖ്യയേക്കാൾ കൂടുതലാണ്. വെള്ളിയാഴ്‌ച്ച തന്നെ രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ പുറംതള്ളിയ ഇറ്റലി യു. എസ്സിന് തൊട്ടുപുറകിലായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. രോഗബാധയിൽ കാലിടറിവീണ ബെർഗാമോയിൽ നിന്നും ഹൃദയഭേദകമായ കാഴ്ചകളാണ് പുറത്ത് വരുന്നത്. സുരക്ഷാകവചങ്ങളണിഞ്ഞ സൈനികോദ്യോഗസ്ഥർ പള്ളികളിൽ മൃതദേഹങ്ങൾ അടക്കം ചെയ്ത ശവപ്പെട്ടികൾ നിരത്തി വയ്ക്കുന്ന ചിത്രങ്ങൾ.

ഇനിയും കൊറോണയെ നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയന്റെ പ്രസക്തി തന്നെ ഇല്ലാതെയാകുമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ദേഷ്യവും നിരാശയും നിഴലിച്ചിരുന്നു. ഇന്നലെ നടന്ന ആറു മണിക്കൂർ നീണ്ട വിഡീയോ കോൺഫറൻസിനു ശേഷവും പൊതുവായ ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാർക്ക് യോജിക്കാനാകാതെ പോയതാണ് ഇറ്റലിയെ ചൊടിപ്പിച്ചത്.

ഇറ്റലിക്കും സ്‌പെയിനിനും സഹായകരമായ നയ രൂപീകരണത്തിന് രാജ്യങ്ങൾ എല്ലാം തങ്ങളുടെ ധനകാര്യമന്ത്രിമാരെ ചുമതല പെടുത്തിയിട്ടുണ്ട്. രണ്ടാഴ്‌ച്ചക്കുള്ളിൽ അത്തരമൊരു നയം രൂപീകരിച്ചേക്കും എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിനു ശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായതിനാൽ ബജറ്റിൽ ഒതുങ്ങിനിന്നു മാത്രം പ്രവർത്തിക്കുക എന്ന നയം തത്ക്കാലത്തേക്ക് ഉപേക്ഷിക്കണം എന്നാണ് ഇറ്റലിയുടെ വാദം.

അതുകൂടാതെ, യൂറോപ്യൻ യൂണിയൻ 'കൊറോണ ബോണ്ട്' വിതരണം ചെയ്യണമെന്നാണ് ഇറ്റലിയും സ്‌പെയിനും ആവശ്യപ്പെടുന്നത്. സർക്കാരുകൾക്ക് ഓഹരിവിപണി വഴി വിറ്റഴിക്കാവുന്നതും അവരവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതുമായ ഒരു പൊതുകടമാണ് ഈ രാജ്യങ്ങൾ ഉദ്ദേശിക്കുന്നത്.

എന്നാൽ കൂടുതൽ ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള ജർമ്മനിയേയും നെതർലാൻഡ്സിനേയും പോലുള്ള രാജ്യങ്ങൾ ഈ ആവശ്യത്തെ നിരസിക്കുകയാണ്. ജർമ്മനിയിലെ ചാൻസലറുമായി താൻ വിയോജിക്കുക മാത്രമല്ല വളരെ രൂക്ഷമായ വാദപ്രതിവാദവും ഉണ്ടായതായി ഇറ്റാലിയൻ പ്രധാനമന്ത്രി അറിയിച്ചു. സാഹചര്യത്തിനനുസരിച്ച് ഉയരാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ആകുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ എന്നതിന് പ്രസക്തി തന്നെ ഇല്ലാതെയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവുമാദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇറ്റലിയുടെ സാമ്പത്തികസ്ഥിതി ഇപ്പോൾ തന്നെ തകരുവാൻ തുടങ്ങി എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. യൂറോ കറൻസി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇറ്റലി ഏകദേശം ഏഴു ശതമാനത്തോളം പുറകിലോട്ട് പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം സ്‌പെയിനും ഇന്നലെ കടന്നുപോയത് അതിഭീകര നിമിഷങ്ങളിലൂടെ ആയിരുന്നു. സ്‌പെയിനിന്റെ നേരത്തേയുള്ള ഉയർന്ന പ്രതിദിന മരണസംഖ്യയായ 769 നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്നലെ രേഖപ്പെടുത്തിയത് 832 മരണങ്ങളായിരുന്നു.ഇതുവരെ 5982 പേരാണ് സ്‌പെയിനിൽ ഇതുവരെ കോവിഡ്19 മൂലം മരണത്തിന് കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP