Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നുപേർ മരിക്കുകയും 150 പേർ രോഗബാധിതരാവുകയും ചെയ്തതോടെ പൂർണമായും ഒറ്റപ്പെട്ട് ഇറ്റലി; വെനീസ് കാർണിവലും അർമാനി ഫാഷൻ ഷോയും റദ്ദാക്കി; 12 നഗരങ്ങളെ ഒറ്റപ്പെടുത്തി മുൻകരുതൽ; അതിർത്തി അടച്ച് ഓസ്ട്രിയ; ഒറ്റപ്പെട്ട് വത്തിക്കാനും; കൊറോണ ഭീതി തുടരുമ്പോൾ

മൂന്നുപേർ മരിക്കുകയും 150 പേർ രോഗബാധിതരാവുകയും ചെയ്തതോടെ പൂർണമായും ഒറ്റപ്പെട്ട് ഇറ്റലി; വെനീസ് കാർണിവലും അർമാനി ഫാഷൻ ഷോയും റദ്ദാക്കി; 12 നഗരങ്ങളെ ഒറ്റപ്പെടുത്തി മുൻകരുതൽ; അതിർത്തി അടച്ച് ഓസ്ട്രിയ; ഒറ്റപ്പെട്ട് വത്തിക്കാനും;  കൊറോണ ഭീതി തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ഇറ്റലിയെയും നടക്കുന്നു. മൂന്നുപേർ മരിക്കുകയും 150-ലേറെപ്പേർ രോഗബാധിതരാവുകയും ചെയ്തതോടെ യൂറോപ്പിൽ ഒറ്റപ്പെട്ട നിലയിലാണ് ഇറ്റലി. രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രശസ്തമായ വെനീസ് കാർണിവൽ മാറ്റിവെക്കയും അർമാനി ഫാഷൻ ഷോയും റദ്ദാക്കുകയും ചെയ്തു. രോഗം പടരാതിരിക്കാൻ അതിർത്തി കടന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയ ഓസ്ട്രിയ, ഇറ്റലിയുമായുള്ള എല്ലാ സമ്പർക്കവും നിർത്തിവെച്ചു. 12 ഇറ്റാലിയൻ നഗരങ്ങളാണ് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അടച്ചത്.

യൂറോപ്പിൽ കൊറോണ വൈറസ് മൂലം ഏറ്റവും പ്രതിസന്ധിയിലായത് ഇറ്റലിയാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും രോഗബാധയുണ്ടെങ്കിലും മരണം സംഭവിച്ചതും ഇത്രയേറെ പേർക്ക് പടർന്നുപിടിച്ചതുമാണ് ഇറ്റലിയെ ഭയചകിതരാക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഇറ്റാലിയൻ സർക്കാർ എല്ലാ അടിയന്തര നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വെനീസ് കാർണിവൽ പോലെ ആളുകൾ തമ്മിൽ അടുത്തിടപഴകുന്ന തരത്തിലുള്ള പൊതുപരിപാടികൾ ഒരാഴ്ചത്തേക്കെങ്കിരും നീട്ടിവെക്കാൻ സർക്കാർ ഉത്തരവിട്ടു.

വൈറസ് അതിർത്തി കടക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് ഇറ്റലിയിൽനിന്നുള്ള ട്രെയിനുകളെല്ലാം ഓസ്ട്രിയ റദ്ദാക്കിയത്. യാത്രക്കാരിൽ രണ്ടുപേർക്ക് ഫ്‌ളൂവിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 300 പേരുമായി വെനീസിൽനിന്ന് മ്യൂണിക്കിലേക്കുപോയ ട്രെയിൻ ഓസ്ട്രിയൻ അതിർത്തിയിലെ ഇറ്റലിയുടെ ഭാഗമായ ബ്രെന്നർ പാസിൽ നാലുമണിക്കൂറോളം തടഞ്ഞിട്ടു. ഇവർക്ക് കൊറോണയല്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് ട്രെയിൻ യാത്ര തുടരാൻ ഓസ്ട്രിയ അനുവദിച്ചത്.

ലോകത്തുള്ള എല്ലാ ഫാഷൻ ഡിസൈനർമാരുടെയും സംഗമവേദിയായ മിലാനിലെ അർമാനി ഫാഷൻ ഷോ റദ്ദാക്കിയതും രോഗഭീതിയിലാണ്. പൊതുചടങ്ങായി ഫാഷൻ ഷോ നടത്തുന്നില്ലെന്നാണ് ജോർജിയോ അർമാനി പ്രഖ്യാപിച്ചത്. ഷോയുടെ ഓൺലൈൻ സ്ട്രീമിങ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശൂന്യമായ സദസ്സിനുമുന്നിലായിരിക്കും മോഡലുകൾ ക്യാറ്റ്‌വാക്ക് നടത്തുക. ഫാഷൻ ലോകത്തിന് കടുത്ത നിരാശയായിരിക്കും ഇതു സമ്മാനിക്കുകയെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയുടെ വടക്കൻ മേഖലകളായ ലൊംബോർഡിയിലും വെനേറ്റോയിലും നടക്കേണ്ട മൂന്ന് ഫുട്‌ബോൾ ലീഗ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്്. ഇന്റർമിലാൻ-സാംപ്‌ദോറിയ, അറ്റലാന്റ-സാസുവോളോ, ഹെല്ലാസ് വെറോണ-കാഗ്ലിയാരി എന്നീ ലീഗ് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. മത്സരങ്ങൾ റദ്ദാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചനുസരിച്ചാണ് ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം. എന്നാൽ, രോഗവ്യാപകനം അത്ര മാരകമല്ലാത്ത ജെനോവയിലും ടൂറിനിലും റോമിലും നടക്കേണ്ട മൂന്ന് മത്സരങ്ങൾക്ക് അനുമതി കൊടുക്കുകയും ചെയ്തിരുന്നു.

മിലാനിലെ ലാ സ്‌കാല തീയറ്ററിൽ നടക്കേണ്ട ഓപ്പറകളും മാറ്റിവെച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഓപ്പറകകൾ മാറ്റിവെച്ചതായും രോഗവ്യാപന ഭീതി അവസാനിക്കുന്ന മുറയ്ക്ക് പരിപാടികൾ പുനരാരംഭിക്കുമെന്നും തീയറ്റർ അധികൃതർ വ്യക്തമാക്കി. ഒട്ടേറെ പൊതുപരിപാടികൾ രാജ്യവ്യാപകമായി റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.

12 പട്ടണങ്ങളാണ് നിലവിൽ അടച്ചിട്ടുള്ളത്. ഇവിടെയുള്ള അരലക്ഷത്തോളം പേരോട് വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണമ്ന്ന നിർദ്ദേശിച്ചിട്ടുണ്ട്. ലൊംബാർഡി, വെനേറ്റോ തുടങ്ങിയ മേഖലകളിൽ സ്‌കൂളുകൾ അടച്ചിട്ടു. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും റെസ്റ്ററന്റുകളും തുറന്നുപ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിലെ എല്ലാ പൊതു ഓഫീസുകളും അടച്ചിടുകയാണെന്ന് മിലാൻ മേയർ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP