Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് ലോകാരോഗ്യ സംഘടന; ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും; 'സാർസ്' പോലെ മാരകമായിരിക്കില്ല പുതിയ വൈറസ് എന്ന് ഗവേഷകർ; ഓഹരി വിപണി ഇടിഞ്ഞു താഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയും; കൊറോണയിൽ ലോകം വീണ്ടും ഒരുമിക്കുമ്പോൾ

രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് ലോകാരോഗ്യ സംഘടന; ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും; 'സാർസ്' പോലെ മാരകമായിരിക്കില്ല പുതിയ വൈറസ് എന്ന് ഗവേഷകർ; ഓഹരി വിപണി ഇടിഞ്ഞു താഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയും; കൊറോണയിൽ ലോകം വീണ്ടും ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ചൈനയ്ക്കു പുറത്തേയ്ക്കും കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നൽകുമെന്നും ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ലോകം കൊറോണയെ നേരിടാൻ ഒരുമിക്കുകയാണ്.

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.

ചൈനയിൽ നിന്നു വന്നല്ലാതെ പ്രാദേശികതലത്തിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം യുഎസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു ഡബ്ല്യുഎച്ച്ഒയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഷിക്കാഗോയിലാണ് ഭാര്യയിൽ നിന്ന് ഭർത്താവിനു കൊറോണ ബാധിച്ചത്. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. ഇന്ത്യയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ടെിബറ്റിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയെ സാരമായി ബാധിച്ച വൈറസ് ബാധ ആഗോള ഓഹരി വിപണിയിലും ഇടിവുണ്ടാക്കി.

'സാർസ്' പോലെ മാരകമായിരിക്കില്ല പുതിയ കൊറോണ വൈറസ് എന്നാണു ഗവേഷകർ പറയുന്നത്. 2002-03 കാലത്തു പൊട്ടിപ്പുറപ്പെട്ട സാർസ് ചൈനയിൽ മാത്രം കൊന്നൊടുക്കിയത് 300ലേറെ പേരെയാണ്. രാജ്യാന്തരതലത്തിൽ 800ലേറെ പേരെയും. പിന്നീട് മെർസ് വന്നപ്പോഴും രോഗം ബാധിച്ച മൂന്നിലൊന്നു പേരും മരിച്ചു. പക്ഷേ സാർസിനേക്കാളും വേഗത്തിലാണിപ്പോൾ ചൈനയിൽ കൊറോണ പടരുന്നത്. ചൈനയിൽ ഓരോ ദിവസും ആയിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് ലോക ആരോഗ്യ സംഘടന പ്രശ്‌നത്തെ ഗൗരവത്തോടെ കാണുന്നത്.

അതിനിടെ യാത്രക്കാരായ ദമ്പതികൾക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ കപ്പലിൽ നിന്ന് ഇറങ്ങാനാവാതെ 7000 പേർ കഴിയുകയാണ്. കോസ്റ്റ സ്‌മെറാൾഡ എന്ന കപ്പലിലെ യാത്രക്കാർക്കാണ് പുറത്തിറങ്ങാൻ അനുവാദം ലഭിക്കാത്തത്. ഇറ്റലിയിലെ റോമിനടുത്ത തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. കപ്പൽ യാത്രക്കാരായ ഹോങ്കോങ്ങിൽ നിന്നുള്ള 54കാരിക്കും ഭർത്താവിനും പനിയുണ്ടെന്നും തുടർന്ന് ഇവരെ കൊറോണ പരിശോധനക്ക് വിധേയരാക്കിയതായും കപ്പൽ കമ്പനി വക്താക്കൾ പറഞ്ഞു. ഇവരെ കപ്പലിലെ പ്രത്യേക മുറികളിൽ താമസിപ്പിച്ചിരിക്കുകയാണ്.

മെഡിറ്ററേനിയൻ യാത്രയുടെ ഭാഗമായി സ്‌പെയിനിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. പരിശോധനയിൽ ഇരുവർക്കും കൊറോണ ബാധയില്ലെന്ന് വ്യക്തമായാൽ മാത്രമേ മറ്റ് യാത്രികർക്ക് ഇറ്റലിയിൽ ഇറങ്ങാൻ കഴിയുകയുള്ളൂ. അതുവരെ ആരും കപ്പൽ വിട്ട് ഇറങ്ങരുതെന്നാണ് നിർദ്ദേശം.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുൻപു തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ചൈന മാത്രം ആശങ്കപ്പെട്ടാൽ മതിയെന്ന നിലപാടിലായിരുന്നു ഡബ്ല്യുഎച്ച്ഒ. ചൈനീസ് സമ്പദ്വ്യവസ്ഥയെ ഉൾപ്പെടെ മാരകമായി ബാധിക്കുന്നതായിരിക്കും പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP