Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഏഴ് ദിവസം കൊണ്ട് പണി തീർക്കാൻ തുടങ്ങിയ 1000 ബെഡ് ആശുപത്രിയുടെ നിർമ്മാണം നാലാം ദിവസം പാതിയോളം പൂർത്തിയായി; ഞൊടിയിടയിൽ മൂന്ന് താൽക്കാലിക ആശുപത്രികൾ കൂടി പണിയും; കൊറോണ വൈറസിനെ നേരിടാൻ ചൈന നടത്തിയത് സമാനതകൾ ഇല്ലാത്ത തയ്യാറെടുപ്പ്

ഏഴ് ദിവസം കൊണ്ട് പണി തീർക്കാൻ തുടങ്ങിയ 1000 ബെഡ് ആശുപത്രിയുടെ നിർമ്മാണം നാലാം ദിവസം പാതിയോളം പൂർത്തിയായി; ഞൊടിയിടയിൽ മൂന്ന് താൽക്കാലിക ആശുപത്രികൾ കൂടി പണിയും; കൊറോണ വൈറസിനെ നേരിടാൻ ചൈന നടത്തിയത് സമാനതകൾ ഇല്ലാത്ത തയ്യാറെടുപ്പ്

മറുനാടൻ ഡെസ്‌ക്‌

നിയും ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാത്തതിനാൽ വെല്ലുവിളിയും ഭീഷണിയും ഉയർത്തിക്കൊണ്ട് നിരവധി പേരുടെ ജീവൻ കവർന്നെടുത്ത് മുന്നേറുന്ന കൊറോണ വൈറസിനെ നേരിടാൻ ചൈന പ്രത്യേകമായി നിർമ്മിക്കുന്ന 1000 ബെഡ് ഹോസ്പിറ്റൽ മിഴിയടച്ച് തുറക്കും മുമ്പാണ് കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്നത്.

Stories you may Like

ഏഴ് ദിവസം കൊണ്ട് പണി തീർക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഈ ഹോസ്പിറ്റലിന്റെ നിർമ്മാണം നാലാം ദിവസമാകുമ്പോഴേക്കും പാതിയോളം പൂർത്തിയായെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മൂന്ന് താൽക്കാലിക ആശുപത്രികൾ കൂടി കൊറോണ വൈറസ് ബാധിതരെ പാർപ്പിക്കുന്നതിനായി പണിയാനാണ് ചൈന ഇപ്പോൾ ഒരുങ്ങുന്നത്. കൊലയാളി വൈറസിനെ നേരിടാൻ ചൈന ഇത്തരത്തിൽ നടത്തുന്നത് സമാനതകൾ ഇല്ലാത്ത തയ്യാറെടുപ്പാണ്.

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന 1000 ബെഡ് ഹോസ്പിറ്റൽ ആറ് ഏക്കറിലാണ് നിലകൊള്ളുന്നത്. നിരവധി ജെസിബികളും മറ്റ് യന്ത്രോപകരണങ്ങളും നൂറ് കണക്കിന് തൊഴിലാളികളും രാപ്പകൽ മെനക്കെട്ട് ഈ ആശുപത്രി പണിയാൻ തുടങ്ങിയതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പണി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കൊറോണ ബാധിതർക്കായി വുഹാനിലേത് പോലെ ഹുബെയ്, ഹെനാൻ പ്രവിശ്യകളിലും ഇത്തരം താൽക്കാലിക ആശുപത്രികൾ പണിയാനാണ് ചൈനീസ് അധികൃതർ ഇപ്പോൾ തയ്യാറെടുക്കുന്നത്.

നിലവിലുള്ള ഒരു ഹോസ്പിറ്റലിനെ കൊറോണ ബാധിതരെ പാർപ്പിക്കുന്നതിന് യോജിച്ച വിധത്തിൽ മാറ്റിയെടുക്കാൻ ഹെനാനിലെ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. വെറും രണ്ട് ദിവസം കൊണ്ടായിരിക്കും ഈ ഹോസ്പിറ്റൽ ഇത്തരത്തിൽ മാറ്റിയെടുക്കുന്നത്. ചൈനയിൽ 81 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത്. ഇതിന് പുറമെ ലോകത്തിലെ 14 രാജ്യങ്ങളിലായി 2800ൽ അധികം പേർക്കിത് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥത്തിൽ ഇതിലും എത്രയോ അധികം പേരെ വൈറസ് ബാധിച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

വുഹാനിൽ പണിയുതർത്തിക്കൊണ്ടിരിക്കുന്ന ആശുപത്രി ഹുവാഷെൻഷാൻ അല്ലെങ്കിൽ ഫയർഗോഡ് മൗണ്ടെയിൻ ഹോസ്പിറ്റൽ എന്നാണറിയപ്പെടുന്നത്. വുഹാനിലെ പടിഞ്ഞാറൻ സബർബുകളിലാണിത് നിലകൊള്ളുന്നത്. ചൈനീസ് ന്യൂഇയർ ഹോളിഡേ ആഘോഷങ്ങൾക്ക് പോലും അവധി നൽകാതെ തൊഴിലാളിക്കൊണ്ട് പണിയെടുപ്പിച്ച് എത്രയും വേഗം ഈ ആശുപത്രിയുടെ പണി പൂർത്തിയാക്കണമെന്നാണ് ചൈനീസ് അധികൃതർ നാല് കൺസ്ട്രക്ഷൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ചൈന കൺസ്ട്രക്ഷൻ തേഡ് എൻജിനീയറിങ് ബ്യൂറോ, വുഹാൻ കൺസ്ട്രക്ഷൻ എൻജിനീയറിങ് ഗ്രൂപ്പ്, വുഹാൻ മുനിസിപ്പൽ എൻജിനീയറിങ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ ഹനിയാൻ മുനിസിപ്പൽ കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്നിവയാണിവ.

ഇവിടേക്ക് ആദ്യഘട്ടത്തിൽ രോഗികളെ സ്വീകരിക്കുന്നത് ഫെബ്രുവരി മൂന്നിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിരവധി ട്രക്കുകൾ , ഡിഗറുകൾ, എന്നിവ ഉപയോഗിച്ച് നിരവധി തൊഴിലാളികൾ വുഹാനിൽ ഹോസ്പിറ്റൽ പണിയുന്നതിന്റെ ഡ്രോൺ ഫൂട്ടേജുകൾ ഇന്നലെ പുറത്ത് വന്നിരുന്നു. പണിക്കായി ഉപയോഗിക്കാൻ ഇവിടേക്ക് കൊണ്ടു വന്ന ഡസൻ കണക്കിന് ഷിപ്പിങ് കണ്ടയിനറുകളും പ്രദേശത്ത് കാണാം.

വുഹാനിൽ കൊറോണയെ ചെറുക്കാനായി ചൈന നിർമ്മിക്കുന്ന രണ്ടാമത്തെ ഹോസ്പിറ്റലിന്റെ പേരാണ് ലെയ്ഷാൻഷാൻ അല്ലെങ്കിൽ തണ്ടർ ഗോഡ് മൗണ്ടെയിൻ ഹോസ്പിറ്റൽ. ഇവിടുത്തെ ജിയാൻഗ്ക്സിയ ജില്ലയിലാണിത്. സിറ്റി സെന്ററിന്റെ തെക്കുള്ള സബർബൻഏരിയയിലാണിത് പണിയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP