Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വീഡനിൽ നിന്നെത്തിയ വിവരം മറച്ചു വച്ച് ചികിൽസ തേടാതെ കറങ്ങി; വീട്ടുടമ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചപ്പോൾ തിരക്കി എത്തിയത് മെഡിക്കൽ സംഘം; വിവരം ചോർത്തിയെന്ന് ആരോപിച്ച് വാടക വീട്ടുടമയ്ക്കും മകനും യുവാവിന്റെയും കുടുംബത്തിന്റെയും മർദനം: ഇറ്റലിക്കാരുടെ പാത പിന്തുടർന്നത് റാന്നി പൂവന്മലക്കാരൻ ശ്രീജിത്ത്

സ്വീഡനിൽ നിന്നെത്തിയ വിവരം മറച്ചു വച്ച് ചികിൽസ തേടാതെ കറങ്ങി; വീട്ടുടമ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചപ്പോൾ തിരക്കി എത്തിയത് മെഡിക്കൽ സംഘം; വിവരം ചോർത്തിയെന്ന് ആരോപിച്ച് വാടക വീട്ടുടമയ്ക്കും മകനും യുവാവിന്റെയും കുടുംബത്തിന്റെയും മർദനം: ഇറ്റലിക്കാരുടെ പാത പിന്തുടർന്നത് റാന്നി പൂവന്മലക്കാരൻ ശ്രീജിത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് വന്ന മൂന്നംഗ കുടുംബം യഥാസമയം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാതെ ഇരിക്കുകയും ചികിൽസ തേടാതെ വരികയും ചെയ്തതാണ് ഇന്ന് കേരളം നേരിടുന്ന ഈ വലിയ ദുരന്തത്തിന് കാരണമായത്. അതിന്റെ പേരിൽ നാട്ടുകാർ മുഴുവൻ മൂന്നംഗ കുടുംബത്തിനെ നേരിട്ടും അല്ലാതെയും തെറി പറഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടെ ഇതാ ഇതേ തരത്തിലുള്ള മറ്റൊരു വാർത്ത. സ്വീഡനിൽ നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയിട്ടും ചികിൽസ തേടാതെ വന്നപ്പോൾ ഇവർ താമസിക്കുന്ന വാടക വീടിന്റെ ഉടമ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ സംഘം യുവാവിനെ തേടി എത്തി.

തങ്ങൾ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് യുവാവും കുടുംബവും വീട്ടുടമസ്ഥനെയും മകനെയും എടുത്തിട്ട് തല്ലി. കോയിപ്രം പൊലീസ് യുവാവിനെയും കുടുംബാംഗങ്ങളെയും പ്രതി ചേർത്ത് കേസ് എടുത്തു. ഇന്നു പകലാണ് സംഭവം. പൂവന്മല ഈട്ടിക്കൂട്ടത്തിൽ സാബു, മകൻ നിതിൻ എന്നിവരെയാണ് മർദിച്ചത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് എന്ന യുവാവും കുടുംബവും ചേർന്നാണ് മർദനം അഴിച്ചു വിട്ടത്. ഒരാഴ്ച മുൻപ് സ്വീഡനിൽ നിന്ന് നെടുമ്പാശേരിയിൽ വന്ന ശ്രീജിത്തിനോട് ഐസൊലേഷൻ വാർഡിലേക്ക് പോവുകയോ വീട്ടിലെത്തി പുറത്തിറങ്ങാതെ കഴിയുകയോ വേണമെന്ന് മെഡിക്കൽ സംഘം നിർദ്ദേശിച്ചിരുന്നു.

എന്നാൽ, നാട്ടിലെത്തിയ ഇയാൾ ബൈക്കുമെടുത്ത് കറങ്ങി നടക്കുകയായിരുന്നു. സുരക്ഷാ മുൻകരുതൽ ഒന്നുമില്ലാതെയായിരുന്നു യുവാവിന്റെ കറക്കം. വീട്ടുടമയായ സാബു ആദ്യം ശ്രീജിത്തിനോട് ഈ വിവരം ചൂണ്ടിക്കാണിച്ചു. എന്നാൽ, അയാൾ ഗൗനിച്ചില്ല. തുടർന്നാണ് സാബു പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചത്. അദ്ദേഹം ആരോഗ്യപ്രവർത്തകരെ ശ്രീജിത്തിന്റെ താമസ സ്ഥലത്തേക്ക് പറഞ്ഞു വിട്ടു. ആരാണ് വിവരം തന്നതെന്ന് യുവാവ് ചോദിച്ചപ്പോൾ സാബുവാണെന്ന് മറുപടിയും കിട്ടി. ആരോഗ്യപ്രവർത്തകർ മടങ്ങിയതിന് പിന്നാലെ സാബുവിനെയും മകനെയും ആക്രമിക്കുകയാണ് യുവാവും കുടുംബവും ചെയ്തത്. കോഴഞ്ചേരി ജില്ലാശുപത്രിയിൽ ചികിൽസയിലാണ് സാബുവും മകനും. ഇവർ കോയിപ്രം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP