Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ: ബിവ്‌റേജസ് ഔട്ട്‌ലെറ്റുകൾ മാർച്ച് 31 വരെ അടച്ചിടുമോ? ന്യൂസ് 18 മലയാളത്തിന്റെ ഫോണ്ട് വ്യാജമായി ഉണ്ടാക്കി കുപ്രചാരണം; സൈബർ സെല്ലിന് പരാതി നൽകി ചാനൽ; ബിവ്‌റേജസ് കോർപറേഷൻ എംഡി സ്പർജൻ കുമാർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

കൊറോണ: ബിവ്‌റേജസ് ഔട്ട്‌ലെറ്റുകൾ മാർച്ച് 31 വരെ അടച്ചിടുമോ? ന്യൂസ് 18 മലയാളത്തിന്റെ ഫോണ്ട് വ്യാജമായി ഉണ്ടാക്കി കുപ്രചാരണം; സൈബർ സെല്ലിന് പരാതി നൽകി ചാനൽ; ബിവ്‌റേജസ് കോർപറേഷൻ എംഡി സ്പർജൻ കുമാർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാർച്ച് 31 വരെ അടച്ചിടുമോ? ചാനലുകളുടെ വ്യാജ സ്‌ക്രീൻ ഷോട്ടുകൾ ധാരാളം പ്രചരിക്കുകയാണ്. ന്യൂസ് 18 മലയാളത്തിന്റെ പേരിലാണ് പ്രചാരണം. ചാനലിന്റെ ഫോണ്ട് വ്യാജമായി ഉണ്ടാക്കിയാണ് കള്ളപ്രതാരണം. ഇതിനെതിരെ ചാനൽ അധികൃതർ സൈബർ സെല്ലിന് പരാതി നൽകി. ഒപ്പം മാധ്യമ സ്ഥാപനങ്ങളിലേക്ക് നിരന്തരം ഫോൺകോളുകളും വരുന്നു. മാർച്ച് 31 വരെ ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടും എന്നാണ് പ്രചാരണം. എന്നാൽ, അത് വ്യാജവാർത്തയാണെന്ന് ബിവ്‌റേജസ് കോർപറേഷൻ എംഡി സ്പർജൻ കുമാർ മറുനാടനോട് പറഞ്ഞു. അത്തരമൊരും നിർദ്ദേശം സർക്കാർ കോർപറേഷന് നൽകിയിട്ടില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

സംസ്ഥാനത്തുകൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ, തീയറ്ററുകൾ എന്നിവ ഒഴിവാക്കണം. വിവാഹം ആഘോഷമാക്കുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു. മുൻകരുതലുകളാണ് വേണ്ടത്. കൊറോണ പടരുന്നത് കൈവിട്ട് പോയാൽ നിയന്ത്രിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP