Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഏറ്റവും അടുത്തുള്ളത് കൊറോണ മരണ താണ്ഡവമാടുന്ന ഇറ്റലിയും സ്പെയിനും; രാജ്യത്ത് ആകെയുള്ളത് എല്ലാ സൗകര്യങ്ങളുമുള്ള ഒരൊറ്റ ആശുപത്രിയും; ആകെയുള്ള അഞ്ച് ലക്ഷം ആളുകളിൽ മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരും; ഇതുവരെ വൈറസ് ബാധിതരായത് 110 പേർ; ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായരായി മാൾട്ടയിലെ ജനങ്ങൾ; എങ്ങനെയും നാട്ടിലെത്തണമെന്ന ആ​ഗ്രഹവുമായി മലയാളികളും

ഏറ്റവും അടുത്തുള്ളത്  കൊറോണ മരണ താണ്ഡവമാടുന്ന ഇറ്റലിയും സ്പെയിനും; രാജ്യത്ത് ആകെയുള്ളത് എല്ലാ  സൗകര്യങ്ങളുമുള്ള ഒരൊറ്റ ആശുപത്രിയും; ആകെയുള്ള അഞ്ച് ലക്ഷം ആളുകളിൽ മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരും; ഇതുവരെ വൈറസ് ബാധിതരായത് 110 പേർ; ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായരായി മാൾട്ടയിലെ ജനങ്ങൾ; എങ്ങനെയും നാട്ടിലെത്തണമെന്ന ആ​ഗ്രഹവുമായി മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

വല്ലേറ്റ: യൂറോപ്പിൽ കൊവിഡ് 19 പടർന്ന് പിടിച്ച് ദുരിതം വിതയ്ക്കുന്ന ഇറ്റലിയോടും സ്പെയിനോടും ചേർന്ന് കിടക്കുന്ന ചെറു ദ്വീപായ മാൾട്ട അതീവ ​ഗുരുതരമായ അവസ്ഥയിൽ. കേരളത്തിലെ കൊല്ലം ജില്ലയുടെ അത്ര മാത്രം വലിപ്പമുള്ള ഈ ചെറുദ്വീപിൽ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്, മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇന്നലെരാത്രി വരെ അവിടെ റിപ്പോർട്ട് ചെയ്തത് 110 കൊറോണ കേസുകളാണ്. സ്ഥിതി അതീവ ​ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാജ്യത്ത് എല്ലാസൗകര്യങ്ങളുമുള്ള ഒരു ആശുപത്രി മാത്രമാണ് ആകെ ഉള്ളത്. 150 ആളിൽ കൂടുതൽ അസുഖ ബാധിതരായി എത്തിയാൽ ഉൾക്കൊള്ളാനുള്ള സൗകര്യം ഇവിടെ ഇല്ല. ഇന്ന് എത്രപേർ രോ​ഗ ബാധിതരായിട്ടുണ്ട് എന്ന വിവരം അറിയണമെങ്കിൽ പ്രാദേശിക സമയം 12 കഴിയണം.

ദിനം പ്രതി അസുഖ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ  ഇവിടെ അകപ്പെട്ടിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഭീതിയിലാണ്. രോ​ഗം നിയന്ത്രണാധീതമായി പടരുന്ന ഇറ്റലിയുടെ അതേ സിസ്റ്റമാണ് ഇവിടെയും പിന്തടരുന്നത് എന്നതാണ് ആളുകളെ കൂടുതൽ ഭയപ്പെടുത്തുന്നത്. ആഹാര പദാർത്ഥങ്ങൾ പോലും എത്തിക്കുന്നത് ഇറ്റലിയിൽ നിന്നാണ്. വിദ്യാർത്ഥികളും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ആളുകളുമാണ് ഇന്ത്യക്കാരായി ഇവിടെ ഉള്ളത്.

ഇറ്റലിയിലെ വിവരങ്ങൾ പുറത്ത് വന്നതോടെ ഭീതിയിലാണ് ഇവിടെുള്ള മലയാളികൾ. മാൾട്ടയുടെ തൊട്ടടുത്തുള്ള രണ്ട് രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. രണ്ടിടങ്ങളിലും കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങളോ ആശുപത്രിയോപോലും ഇല്ലാത്തത് വളരെ ഭീതിയോടെയാണ് ഇവിടെ ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു കപ്പലിൽ അകപ്പെട്ട അവസ്ഥയിലാണ് ഇവിടെയുള്ള അഞ്ച് ലക്ഷം ആളുകൾ.

ഇതിനിടയിലും മലയാളികൾ ഉൾപ്പെടെയുള്ള ആളുകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യാ സർക്കാർ നടത്തുന്നുണ്ട് എന്നാണ് വിവരം. മാൾട്ടയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ഫ്ലൈറ്റ് ചാർട്ട് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം,മാൾട്ട മലയാളി അസോസിയേഷൻ സംഘടനാ പ്രവർത്തനം നടത്തുകയാണ് എന്ന ആരോപണവും ഇവിടെ കുടുങ്ങി കിടക്കുന്നവർ ഉയർത്തുന്നു. മാൾട്ട മലയാളി അസോസിയേഷൻ തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത് മാൾട്ടയിൽ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ മുൻ​ഗണന ലഭിക്കുന്നതിനുള്ള യോ​ഗ്യതകളിൽ ഒന്ന് അസോസിയേഷൻ അം​ഗത്വമാണ്. യാത്രക്കാരെ നിശ്ചയിക്കാനുള്ള അവകാശം സംഘടനക്ക് ഉണ്ടെന്നും ​ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മാൾട്ട മലയാളി അസോസിയേഷൻ അം​ഗങ്ങൾ എന്നിവർക്ക് മുൻ​ഗണന ഉണ്ടായിരിക്കും എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

മാൾട്ട മലയാളി അസോസിയേഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

Malta Malayalee Association and Healthmark jointly trying to arrange a direct flight to Kerala and back, to help the people in need. If h governments agrees and documentations done ,there is already a chartered flight ready to go. The Ministry of external affairs working on it. Those who wish to go to Kerala or come to Malta(with a valid VISA), please sent us email on

[email protected]

sent email with the following details.
FULL NAME
CONTACT PHONE NUMBER
COMPANY NAME
REASON TO GO TO KERALA
or
REASON TO COME TO MALTA

Please Note- preferences given to pregnant women, kids,elderly people and MMA members. The organizers have the right of selection of passengers and there will be flight ticket charges(approximately euro 500). Flight confirmation depends on h Maltese and Indian government decisions and changes in the plans might be made.

wats up message your enquirers to - +356 77116631, +356 77548694, +356 77111108

മാൾട്ട മലയാളി അസോസിയേഷനും ഹെൽത്ത്മാർക്കും സംയുക്തമായി ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നു. രണ്ട് സർക്കാരുകളും സമ്മതിക്കുകയും ഡോക്യുമെന്റേഷനുകൾ നടത്തുകയും ചെയ്താൽ, ചാർട്ടേഡ് ഫ്ലൈറ്റ് പോകാൻ തയ്യാറാണ്. വിദേശകാര്യ മന്ത്രാലയം അതിൽ പ്രവർത്തിക്കുന്നു. കേരളത്തിലേക്ക് പോകാനോ മാൾട്ടയിലേക്ക് വരാനോ ആഗ്രഹിക്കുന്നവർ (സാധുവായ വിസയുമായി), ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക

[email protected]

ഇനിപ്പറയുന്ന വിശദാംശങ്ങളോടെ ഇമെയിൽ അയച്ചു.
പൂർണ്ണമായ പേര്
ഫോൺ നമ്പർ ബന്ധപ്പെടുക
കമ്പനി പേര്
കേരളത്തിലേക്ക് പോകാനുള്ള കാരണം
അഥവാ
മാൾട്ടയിലേക്ക് വരാനുള്ള കാരണം

ദയവായി ശ്രദ്ധിക്കുക- ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, എംഎംഎ അംഗങ്ങൾ എന്നിവർക്ക് മുൻ‌ഗണനകൾ. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം സംഘാടകർക്ക് ഉണ്ട്, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകളും (ഏകദേശം 500 യൂറോ) ഉണ്ടായിരിക്കും. ഫ്ലൈറ്റ് സ്ഥിരീകരണം മാൾട്ടീസ്, ഇന്ത്യൻ സർക്കാർ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താം.

+356 77116631, +356 77548694, +356 77111108 എന്ന വിലാസത്തിലേക്ക് നിങ്ങളുടെ സന്ദേശമയയ്‌ക്കുക

ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 18,887 ആയി. നിലവിൽ 295,291 പേരാണ് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 13,269 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നി രാജ്യങ്ങളിൽ ദിവസം ചെല്ലുന്തോറും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വലിയ തോതിലാണ് ഉയരുന്നത്. ഇറ്റലിയിൽ ഇന്നലെ 743 പേരും സ്‌പെയിനിൽ 680 പേരും അമേരിക്കയിൽ 222 പേരുമാണ് മരിച്ചത്.

ഫ്രാൻസിൽ 240 പേരും ഇറാനിൽ 122 പേരും ബ്രിട്ടണിൽ 87 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞു. ഇറ്റലിയിൽ ഇതോടെ ആകെ മരണം 6,820 ആയി. ചൈനയിൽ 3,277 പേരും സ്പെയിനിൽ 2,991 ഉം ഇറാനിൽ 1,934 ഉം ഫ്രാൻസിൽ 1,100 പേരും അമേരിക്കയിൽ 775 പേരുമാണ് ഇതുവരെ മരണമടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP