Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഇറ്റലിയിൽ നിന്നുള്ള കുടുംബം എത്തിയത്; ഞായറാഴ്‌ച്ച നടന്ന സംസ്‌കാര ചടങ്ങിൽ കുടുംബം പങ്കെടുക്കുന്നത് ക്വാറന്റൈൻ കാലാവധി സമയത്ത്; ഇറ്റലിയിൽ നിന്ന് എത്തിയവർക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും സംസ്‌ക്കാര ചടങ്ങിനു എത്തിയവർ ആശങ്കയിൽ; നാട്ടുകാരുടെ അസ്വസ്ഥത മനസിലാക്കി കൊറോണ ടെസ്റ്റിനു തയ്യാറെന്ന് വെളിപ്പെടുത്തി കുടുംബവും; കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്നും മറ്റൊരു കഥ

വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഇറ്റലിയിൽ നിന്നുള്ള കുടുംബം എത്തിയത്; ഞായറാഴ്‌ച്ച നടന്ന സംസ്‌കാര ചടങ്ങിൽ കുടുംബം പങ്കെടുക്കുന്നത് ക്വാറന്റൈൻ കാലാവധി സമയത്ത്; ഇറ്റലിയിൽ നിന്ന് എത്തിയവർക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും സംസ്‌ക്കാര ചടങ്ങിനു എത്തിയവർ ആശങ്കയിൽ; നാട്ടുകാരുടെ അസ്വസ്ഥത മനസിലാക്കി കൊറോണ ടെസ്റ്റിനു തയ്യാറെന്ന് വെളിപ്പെടുത്തി കുടുംബവും; കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്നും മറ്റൊരു കഥ

എം മനോജ് കുമാർ

തിരുവല്ല: കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്ന് വേറിട്ടൊരു കൊറോണ കഥ. ഇറ്റലിയിൽ നിന്നും കോട്ടയം കുറുപ്പന്തറയിൽ കഴിഞ്ഞ ഞായറാഴ്ച സംസ്‌കാര ചടങ്ങിനു എത്തിയ കുടുംബത്തിനു നിലവിൽ കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ല. ഇവർ ഹോം ക്വാന്റൈൻ വിധേയമായിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സംസ്‌കാര ചടങ്ങിനു എത്തിയ ജനങ്ങൾ ആശങ്കയിലാണ്. കുടുംബം ക്വാറന്റൈൻ കാലാവധിയിലിരിക്കെയാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യ ചുംബനം അടക്കമുള്ള ചടങ്ങുകൾ സംസ്‌കാര ചടങ്ങിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് കൊറോണയുണ്ടോ എന്നുള്ള ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടില്ല. അഞ്ഞൂറോളം പേരാണ് സംസ്‌ക്കാര ചടങ്ങുകൾക്ക് എത്തിയത്. കുടുംബത്തിനു കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ നാലംഗങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ അത് സംസ്‌ക്കാര ചടങ്ങുകൾക്ക് എത്തിയവരെ ബാധിക്കില്ലേ എന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആശങ്ക. ഈ ആശങ്കയ്ക്ക് ഇതുവരെ പരിഹാരവുമുണ്ടായിട്ടില്ല.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ടെസ്റ്റുകൾക്ക് വിധേയമാകാൻ വിധേയമാകാൻ കുടുംബം തയ്യാറാണെങ്കിലും ടെസ്റ്റുകൾ ആരോഗ്യവകുപ്പ് നടത്തിയിട്ടില്ല. കൊറോണ ടെസ്റ്റ് ഇവർക്ക് നടത്തിയിരുന്നെങ്കിൽ ആശങ്ക ദുരീകരിക്കാം എന്നാണ് ജനങ്ങളുടെ പ്രതികരണം. സംസ്‌കാര ചടങ്ങുകളിൽ ഒട്ടുവളരെ പേർ പങ്കെടുത്തിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അത് തന്നെ ദിവസങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയും അധികരിക്കുകയാണ്. നിലവിൽ കൊറോണ പേടി ഇവിടെ ശക്തമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർ വളരെ അധികമാണ്. ഇവർ ആരൊക്കെ വരുന്നു, പോകുന്നു എന്നൊന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. ഈ പ്രശ്‌നം നിലനിൽക്കെയാണ് വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുകയും ഇറ്റലിയിൽ നിന്നെത്തിയ മക്കൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരിക്കുന്നത്.

ഇറ്റലിയിൽ തന്നെയുള്ള മകളുടെ ഭർത്താവ് നേരത്തെ തന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ ശേഷമാണ് മക്കൾ കഴിഞ്ഞയാഴ്ച ഇറ്റലിയിൽ നിന്നും എത്തിയത്. വീട്ടമ്മയുടെ മകളുടെ ഭർത്താവിവിന്റെ ക്വാറന്റൈൻ കാലാവധി ഏകദേശം കഴിഞ്ഞിട്ടുണ്ട്. മകളും സഹോദരങ്ങളും അടക്കമുള്ളവർ ക്വാറന്റൈൻ കാലാവധിയിലാണ്. മകളുടെ ഭർത്താവ് ഇവരുമായി ഇടപഴകിയതിനാൽ ഭർത്താവും ക്വാറന്റൈൻ പരിധിയിൽ വരും. പക്ഷെ ക്വാറന്റൈനിൽ ഈ കുടുംബം തുടർന്നിരിക്കെ തന്നെയാണ് സംസ്‌കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്കകൾ അധികരിക്കുന്നത്. ഇവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ടെസ്റ്റുകൾക്ക് ആരോഗ്യവകുപ്പ് മുൻകൈ എടുക്കുന്നുമില്ല. ജനങ്ങൾ ആശങ്കയിൽ അകപ്പെടുമ്പോൾ കുടുംബത്തിന്റെ പ്രശ്‌നങ്ങളും ഏറുകയാണ്.

പ്രശ്‌നങ്ങളെക്കുറിച്ച് ഇറ്റലിയിൽ നിന്നെത്തിയ ഗൃഹനാഥൻ പറയുന്നത് ഇങ്ങനെ:

ജനങ്ങളുടെ ആശങ്ക തുടരുന്നതിനാൽ ഞങ്ങൾ ക്വാറന്റൈന് വിധേയ്മാകാനും കൊറോണ ടെസ്റ്റുകൾ നടത്താനും തയ്യാറാണ്. പക്ഷെ ആരോഗ്യവകുപ്പ് ഈ രീതിയിലുള്ള നിർദ്ദേശം നൽകിയിട്ടില്ല-ഗൃഹനാഥൻ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് ഇറ്റലിയിൽ നിന്നും വന്നത്. വന്നിട്ട്  പതിനെഴ് ദിവസമായി. അതുകൊണ്ട് തന്നെ എന്റെ ക്വാറന്റൈൻ കാലാവധി അവസാനിക്കുകയാണ്. പക്ഷെ കഴിഞ്ഞയാഴ്ച സംസ്‌ക്കാര ചടങ്ങുകൾക്കായി എന്റെ ഭാര്യയും സഹോദരങ്ങളും വന്നു. അവർ ക്വാറന്റൈൻ പരിധിയിലാണ്. അമ്മ മരിച്ചതിനെ തുടർന്നാണ് ഭാര്യയും സഹോദരനും സഹോദരിയും കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും വന്നത്. ഞായർ സംസ്‌കാര ചടങ്ങുകളും നടന്നു.

തിരുവല്ലയിൽ നിന്നുമാണ് കുറുപ്പുന്തറയിലേക്ക് വന്നത്. പള്ളിയിലേക്ക് പോകുമ്പോൾ ഹെൽത്തിൽ നിന്നും വിളി വന്നു. കുറുപ്പുന്തറയിൽ നിന്നുള്ള ഹെൽത്തുകാർ വരും എന്ന് പറഞ്ഞപ്പോൾ . സഹകരിക്കാം എന്ന് ഞാനും പറഞ്ഞു. ഹെൽത്തുകാർ വന്നു മാസ്‌കും വച്ചാണ് വന്നത്. ഒരു ടെസ്റ്റും നടത്തിയിട്ടില്ല. ഇവിടുന്ന് പോകരുത് എന്ന് എന്നോടു പറഞ്ഞു. ക്വാറന്റൈന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. പക്ഷെ ജനങ്ങൾക്ക് ആശങ്കയുണ്ട്. അതിനാണ് കൊറോണ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെടുന്നത്. ആളുകൾക്ക് ആശങ്കയാണ്. ഞങ്ങൾക്ക് കൊറോണയുണ്ടോ എന്നാണ് സംശയം. ടെസ്റ്റ് നടത്തിയാൽ ഈ സംശയം നീങ്ങും. ഇപ്പോൾ ഇവരോട് സംസർഗം നടത്തിയതിനാൽ ഇപ്പോഴും ഞാൻ കൊറോണ സംശയ പരിധിയിൽ വരും. സംശയം നീങ്ങണമെങ്കിൽ കൊറോണ ടെസ്റ്റ് ചെയ്യണം. ഇത്രയും ജനങ്ങളുടെ ആശങ്ക മാറും. ഇപ്പോൾ എല്ലാവരും ആശങ്കയിലാണ്. ഔദ്യോഗിക ടെസ്റ്റുകൾ നടത്തിയാൽ മതി. ഇനി ഞങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ എത്ര പേർ ആശങ്കയിലാകും. ആർക്കൊക്കെ കൊറോണ പകർന്നിട്ടുണ്ടാകും. കൊറോണയുണ്ട് എന്നല്ല പറയുന്നത് പക്ഷെ സംശയം ദുരീകരിക്കണം. കൊറോണയുണ്ടെങ്കിൽ എത്രപേർക്ക് കൊറോണ വരും. ഇനി ക്വാറന്റൈൻ കാലാവധി വരെ ഞങ്ങൾ കാത്തിരിക്കണോ? ഇത്രയും സമയം ജനങ്ങളുടെ പേടിയും നിലനിൽക്കും. എനിക്ക് ഇപ്പോൾ തിരുവല്ലയ്ക്ക് പോകാനും കഴിയില്ല. എന്റെ മരുന്നുകൾ, വസ്ത്രങ്ങൾ എല്ലാം തിരുവല്ലയിലാണ്. എനിക്ക് വിലക്കുണ്ട്. ഞാൻ എന്ത് ചെയ്യും. എനിക്ക് തിരുവല്ലയിൽ പോകാനോ ഡ്രെസുകൾ എടുക്കാനോ കഴിയുന്നില്ല-ഗൃഹനാഥൻ പറയുന്നു.

കേരളം കൊറോണ ഭീതിയിൽ തുടരുമ്പോഴാണ് കോട്ടയം കുറുപ്പന്തറയിൽ നിന്നും ഒരു സംസ്‌ക്കാര ചടങ്ങിന്റെ വാർത്ത വരുന്നത്. കുടുംബം ഇറ്റലിയിൽ നിന്നും വന്നു എന്നതാണ് നാട്ടുകാരുടെ പ്രശ്‌നം. പക്ഷെ സംസ്‌കാര ചടങ്ങുകൾ ആയതിനാൽ എല്ലാവരും പങ്കു കൊള്ളുകയും ചെയ്തു. ഇപ്പോൾ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുറുപ്പന്തറയിൽ കൊറോണ ഭീതി പടരുകയാണ്. അഞ്ഞൂറിലധികം പേർ പങ്കെടുത്ത സംസ്‌കാര ചടങ്ങാണ് നടന്നത്. കുടുംബത്തിനു പക്ഷെ കൊറോണ ലക്ഷണങ്ങൾ ഇല്ല. ഇത് ജനങ്ങൾക്ക് ആശ്വാസകരമാകുന്നുണ്ട്. പക്ഷെ സംശയം ദുരീകരിക്കാൻ കഴിയുന്നുമില്ല. റാന്നിയിലെ പ്രശ്‌നത്തിൽ നിന്നും വിഭിന്നമായി കുറുപ്പന്തറയിലെ കുടുംബം കൊറോണ ടെസ്റ്റുകൾക്ക് വിധേയമാകാൻ ഒരുക്കമാണ്. പക്ഷെ ടെസ്റ്റുകൾ നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ല. ഇറ്റലിയിൽ നിന്നും വന്ന മൂന്നു പേരിൽ ആർക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ എന്ന ചോദ്യം ഈ കുടുംബത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ ടെസ്റ്റുകൾക്കുള്ള നിർദ്ദേശം ആരോഗ്യവകുപ്പിൽ നിന്നും വരുമോ എന്ന ചോദ്യമാണ് ഈ കുറുപ്പന്തറയിലെ ഈ കുടുംബവും ഉയർത്തുന്നത്.

അതേസമയം പത്തനംതിട്ടയിലെ നാല് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 7 ഡോക്ടർമാരെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. രോഗ ബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവര ശേഖരണം നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളും സമയവും ജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്. ഇതുവഴി രോഗ ബാധിതർ എത്തിയ സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ ആ സമയത്ത് പൊതുജനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. പത്തനംതിട്ടയിൽ ഈ കുടുംബവുമായി യി നേരിട്ടും അല്ലാതെയും ഇടപഴകിയ 733 പേരെ കണ്ടെത്തിയിട്ടുണ്ട്. . ബാക്കിയുള്ളവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി 12 മെഡിക്കൽ സംഘങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP