Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്നത്തെ സന്തോഷ വാർത്ത ഇതാണ്'; കൊവിഡ് ചികിത്സക്ക് മാത്രമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി; കോവിഡ് ബാധയില്ലാത്ത രോഗികളെ അതിർത്തി കടത്തിവിടാമെന്ന് കർണാടക അറിയിച്ചിട്ടുണ്ട്; തലപ്പാടി അതിർത്തിയിൽ വെച്ച് അനുമതി നൽകുക കർണാടകയുടെ മെഡിക്കൽ സംഘമെന്നും പിണറായി; കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ച ഒരാൾ കൂടി കാസർകോട്ട് മരിച്ചു; ഇതോടെ ചികിൽസകിട്ടാതെ മരിച്ചവരുടെ എണ്ണം 10 ആയി

'ഇന്നത്തെ സന്തോഷ വാർത്ത ഇതാണ്'; കൊവിഡ് ചികിത്സക്ക് മാത്രമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി; കോവിഡ് ബാധയില്ലാത്ത രോഗികളെ അതിർത്തി കടത്തിവിടാമെന്ന് കർണാടക അറിയിച്ചിട്ടുണ്ട്; തലപ്പാടി അതിർത്തിയിൽ വെച്ച് അനുമതി നൽകുക കർണാടകയുടെ മെഡിക്കൽ സംഘമെന്നും പിണറായി; കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ച ഒരാൾ കൂടി കാസർകോട്ട് മരിച്ചു; ഇതോടെ ചികിൽസകിട്ടാതെ മരിച്ചവരുടെ എണ്ണം 10 ആയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർണാടകയിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെ കടത്തിവിടാമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്്തമാക്കിയത്. തലപ്പാടി അതിർത്തിയിൽ കർണാടകയുടെ മെഡിക്കൽ സംഘമായിരിക്കും അനുമതി നൽകുക. ചികിത്സയ്ക്കായി പോകുന്നവരുടെ കയ്യിൽ മെഡിക്കൽ രേഖകൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് വയനാട്ടിൽ ചികിൽസ അനുവദിക്കും.

കൊവിഡ് ചികിത്സക്ക് മാത്രമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാക്കിയന്നെ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ സന്തോഷകരമായ വാർത്തയിതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത്. ഏഴ് കോടി രൂപയാണ് ചെലവ്. 200 ബെഡ്ഡുകൾ സജ്ജമാക്കി. 100 ബെഡ് കൂടി സജ്ജമാക്കും. ഇവിടെ രോഗികളെ ചികിത്സിക്കുന്നതിനായി 26 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ തിരുവനന്തപുരത്ത് നിന്ന് അയച്ചു.11 ഡോക്ടർമാരും 10 നഴ്സുമാരും 5 അസി. നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് അയച്ചത്. ഇവർ രോഗികളെ ചികിത്സിക്കുകയും ഏകോപിപ്പിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ കാസർകോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.അതിർത്തി പ്രശ്‌നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം സുപ്രീംകോടതി നാളെ പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണാടക സർക്കാരിന്റെ ഹർജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

കേരളം ഹർജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗിൽ സംസാരിച്ചിരുന്നു. ഇതേ തുടര്ന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ടായിരുന്നു ഇക്കാര്യം ഇന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതിർത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവർ നൽകിയ ഹർജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളും കോടതി നാളെ പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP