Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനാവശ്യമായി റോഡിൽ ഇറങ്ങിയവർ അറിഞ്ഞത് ലാത്തിയുടെ ചൂട്; പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ തുറന്ന കടകൾ പൂട്ടിച്ച് താക്കോൽ വാങ്ങിയും ഇടപെടൽ; ഉത്തരേന്ത്യൻ മോഡലിൽ ലാത്തി പ്രയോഗം നടത്തി കറങ്ങി നടക്കുന്നവരേയും കൂട്ടം കൂടി നിൽക്കുന്നവരേയും വീട്ടിൽ കയറ്റി പൊലീസ്; മലപ്പുറം സമൂഹ വ്യാപന ഭീഷണിയിൽ തന്നെ

അനാവശ്യമായി റോഡിൽ ഇറങ്ങിയവർ അറിഞ്ഞത് ലാത്തിയുടെ ചൂട്; പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ തുറന്ന കടകൾ പൂട്ടിച്ച് താക്കോൽ വാങ്ങിയും ഇടപെടൽ; ഉത്തരേന്ത്യൻ മോഡലിൽ ലാത്തി പ്രയോഗം നടത്തി കറങ്ങി നടക്കുന്നവരേയും കൂട്ടം കൂടി നിൽക്കുന്നവരേയും വീട്ടിൽ കയറ്റി പൊലീസ്; മലപ്പുറം സമൂഹ വ്യാപന ഭീഷണിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്ത് സമൂഹ വ്യാപന ഭീതിയായി മാറുകായണ് കോവിഡ്. ഈ സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ കടുപ്പിക്കുകയാണ് പൊലീസ്. ഉത്തരേന്ത്യൻ മോഡലിൽ അനാവശ്യമായി റോഡിലിറങ്ങി നടന്നവർക്ക് നേരെ ലാത്തി പ്രയോഗം. ബൈക്കിലും കാറിലും കറങ്ങിയവർക്ക് പിഴയും. അവശ്യ സാധനങ്ങൾ വാങ്ങാനെന്നും മരുന്ന് വാങ്ങാനെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് പുറത്തിറങ്ങിയവരെ എല്ലാം പൊലീസ് വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. ആരും പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

സാധനങ്ങളും മരുന്നുകളും വീടുകളിൽ എത്തിച്ചു നൽകാൻ പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ വീടിനു പുറത്തിറങ്ങേണ്ടതില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എടപ്പാളിലെ 2 ആശുപത്രികളിലും പുതിയ രോഗികൾക്ക് പ്രവേശനമില്ല. അതുകൊണ്ട് ആശുപത്രിക്കാര്യവും പറയനാകുന്നില്ല. തുറന്ന കടകൾ മുഴുവൻ പൊലീസ് അടപ്പിച്ചു. താക്കോൽ പൊലീസ് കൊണ്ടു പോയി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ താക്കോലുകളും തിരികെ നൽകിയില്ല. കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിച്ചു. എടപ്പാൾ ടൗൺ ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ വച്ച് പൂർണമായും അടച്ചു. തൃശൂർ-കോഴിക്കോട് റൂട്ടിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്.

അതിവേഗതയിൽ രോഗം പടരുകയാണ്. സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയ 4 പേർ ഉൾപ്പെടെ ഇന്നലെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 32 പേർക്ക്. അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ മങ്കട നെച്ചിനിക്കോട് സ്വദേശിയും (39) താനൂർ വില്ലേജ് ഓഫിസ് ജീവനക്കാരനും (50) സമ്പർക്കത്തിലൂടെ രോഗം പടർന്നു. ഇത് സ്ഥിതി ഗൗരവമുള്ളതാക്കുന്നു. കണ്ടക്ടർക്ക് രോഗം പകർന്ന ഉറവിടവും വില്ലേജ് ഓഫിസ് ജീവനക്കാരനുമായി സമ്പർക്കമുണ്ടായവരെയും കണ്ടെത്താനായിട്ടില്ല.

ആന്ധ്രയിൽ നിന്നെത്തി 22 ന് രോഗം സ്ഥിരീകരിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവറുടെ ഭാര്യയും (27) മകനുമാണ് (രണ്ട് വയസ്സ്) സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയ മറ്റുള്ളവർ. ലോറി ഡ്രൈവറുമായി ഇടപഴകിയതിൽ നിന്നാണ് വില്ലേജ് ഓഫിസ് ജീവനക്കാരന് രോഗം പകർന്നതെന്നാണ് സൂചന. 3 പേർക്ക് രോഗം കണ്ടെത്തിയതോടെ ചീരാൻ കടപ്പുറത്ത് ആശങ്കയേറി. ഡോക്ടർമാർക്കും നഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ പരിശോധന തുടരുകയാണ്. ആദ്യഘട്ടത്തിൽ പരിശോധന നടത്തിയവരുടെ ഫലം ഇന്ന് വരും. ഇത് നിർണ്ണായകമാണ്.

വട്ടംകുളത്ത് 5 പേർക്ക് രോഗം സ്ഥിരീകരിച്ച വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സ്രവം കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് വരും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 25 കേസെടുത്തു. 29 പേർ അറസ്റ്റിൽ. 2 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 216 പേരിൽനിന്ന് ഇന്നലെ പിഴ ഈടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP