Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിലെ ടാക്‌സി ഡ്രൈവർ പനിക്കും തൊണ്ടവേദനയ്ക്കും ആദ്യം ചികിൽസ തേടിയത് ദുബായിൽ; സ്‌പെസ് ജെറ്റിൽ കോഴിക്കോട് ഇറങ്ങി ടാക്‌സിയിൽ കുടുംബത്തോടൊപ്പം പയ്യന്നൂരിലേക്ക്; രാമനാട്ടുകരയിലെ ഹോട്ടലിൽ ഭക്ഷണവും കഴിച്ചു; മലബാറിലും കൊറോണയെത്തിയത് വിമാനത്തിലൂടെ; എയർപോർട്ടിലെ പരിശോധനയിൽ കൊറോണ രോഗലക്ഷണം കണ്ടെത്തിയവർ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് മുന്നറിയിപ്പ്; നിപയെ അതിജീവിച്ചവർ കോവിഡ് 19നെ മെരുക്കാൻ ഇറങ്ങുമ്പോൾ

ഗൾഫിലെ ടാക്‌സി ഡ്രൈവർ പനിക്കും തൊണ്ടവേദനയ്ക്കും ആദ്യം ചികിൽസ തേടിയത് ദുബായിൽ; സ്‌പെസ് ജെറ്റിൽ കോഴിക്കോട് ഇറങ്ങി ടാക്‌സിയിൽ കുടുംബത്തോടൊപ്പം പയ്യന്നൂരിലേക്ക്; രാമനാട്ടുകരയിലെ ഹോട്ടലിൽ ഭക്ഷണവും കഴിച്ചു; മലബാറിലും കൊറോണയെത്തിയത് വിമാനത്തിലൂടെ; എയർപോർട്ടിലെ പരിശോധനയിൽ കൊറോണ രോഗലക്ഷണം കണ്ടെത്തിയവർ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് മുന്നറിയിപ്പ്; നിപയെ അതിജീവിച്ചവർ കോവിഡ് 19നെ മെരുക്കാൻ ഇറങ്ങുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: നിപയെ അതിജീവിച്ചവരാണ് മലബാറുകാർ. ഇപ്പോഴിതാ കൊറോണ ഭീതിയിലേക്ക് മലബാറും കടുക്കുകയാണ്. പത്തനംതിട്ടയ്ക്കും കോട്ടയത്തിനും കൊച്ചിക്കും തൃശൂരിനും പിറകെ കണ്ണൂരിൽ കൊറോണ സ്ഥിരീകരിക്കുമ്പോൾ അതീവ ജാഗ്രതയിലാവുകയാണ് മലബാറും. കണ്ണൂരിൽ കൊവിഡ് 19 സ്ഥിതീകരിച്ച രോഗിയുടെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. ഇയാൾ വീട്ടിൽ ക്വാറന്റെയ്‌നിലായിരുന്നുവെന്നും മുൻ കരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും കളക്ടർ അറിയിച്ചു. മാർച്ച് അഞ്ചിന് രാത്രി 9ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ ദുബൈയിൽ നിന്ന് കോഴിക്കോട് എയർപോർട്ടിലെത്തിയത്. അവിടെ നിന്ന് ടാക്സിയിൽ കുടുംബത്തോടൊപ്പം പയ്യന്നൂർ പെരിങ്ങോമിലെ വീട്ടിലെത്തുകയായിരുന്നു.

ഇദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എയർപോർട്ടിൽ നിന്നുള്ള യാത്രാ മദ്ധ്യേ രാമനാട്ടുകരയിലെ മലബാർ
ഹോട്ടലിൽ നിന്ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. മാർച്ച് 5ന് ഇയാൾ സഞ്ചരിച്ച സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, എയർപോർട്ടിൽ നിന്ന് വരുന്ന വഴി സഞ്ചരിച്ച ടാക്‌സി ഡ്രൈവർ, കുടുംബം തുടങ്ങിയവർ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ദുബായിൽ ടാക്‌സി ഡ്രൈവറായിരുന്ന ഇയാൾ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദയും അനുഭവപ്പെട്ടതിനെ തുടർന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഇന്നലെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അതേ സമയം എയർപോർട്ടിലെ പരിശോധനയിൽ കൊറോണ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. കൊറോണ രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും പ്രവർത്തന രീതിയും സംബന്ധിച്ച് കലക്ടറേറ്റിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണബാധിത പ്രദേശങ്ങളിൽനിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് ആവശ്യമായ പ്രാഥമിക പരിശോധന സംവിധാനങ്ങൾ എയർപോർട്ടുകളിൽ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ മറ്റു ജില്ലകളിൽ നിന്നോ എത്തുന്നവരിൽ ജില്ലാ മെഡിക്കൽ ഓഫീസർ നിരീക്ഷണത്തിലുണ്ടാവണമെന്ന് നിർദ്ദേശിക്കുന്നവർ വീട്ടിൽ ത്തന്നെ കഴിയുന്നുണ്ടെന്നും ഇത്തരത്തിലുള്ള ആരും നിശ്ചിത കാലയളവു കഴിയാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് ദ്രുതകർമസേനയുടെ പ്രധാന ചുമതല.

വിദേശത്ത് നിന്ന് മടങ്ങിവരുന്ന രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരുമായ ആളുകൾക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തണം. അവരുമായി ഇടപഴക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ടീം പ്രവർത്തിക്കണം. ഫോൺ മുഖേന നിരീക്ഷണ പ്രവർത്തനം നടത്തണം. എല്ലാ ആശുപത്രികളിലും ത്രിതല ട്രയാജ് സിസ്റ്റം ഉറപ്പാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദ്രൂതകർമസേന രൂപീകരിച്ച് പ്രവർത്തനം നടത്തണം. വാർഡ് തലത്തിലും സേന രൂപീകരിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ബോധവൽക്കരണം നടത്തുകയും അവർക്ക് സൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യണം.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ വീടുകളിൽ എത്തിച്ചു നൽകാൻ റേഷനിങ് ഇൻസ്പെക്ടർ നടപടി സ്വീകരിക്കണം. അവർക്കാവശ്യമായ മറ്റ് ഭക്ഷണ വസ്തുക്കൾ ലഭ്യമാക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും നിരീക്ഷണത്തിലുള്ളവരുമായ ആളുകൾക്ക് ഭക്ഷണസാധനങ്ങൾ സൗജന്യമായി എത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ കുടുംബശ്രീ കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസിലിങ്ങ് നൽകും.

അറുപത് വയസ്സിനുമുകളിൽ പ്രായമുള്ളവരാണ് കൊറോണ വൈറസ് ബാധയിൽ ഏറ്റവും കരുതൽ വേണ്ടവർ, ഇവർക്ക് ആവശ്യമായ ബോധവൽക്കരണവും കൗൺസിലിങ്ങും നൽകുകയെന്നത് അംഗൻവാടി വർക്കർമാരുടെ ചുമതലയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്ററുകളുടേയും മതപഠന കേന്ദ്രങ്ങളുടേയും പ്രവർത്തനം നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശിച്ച പ്രകാരം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും പൊലീസും ഉറപ്പ് വരുത്തണം. പൊതുപരിപാടികളിലും പൊതുജനങ്ങൾ കൂട്ടം കൂടുന്നിടത്തും ഉത്സവങ്ങളിലും മതപരമായ മറ്റ് ചടങ്ങുകളിലും ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ഉറപ്പ് വരുത്തണം.

ഹോട്ടലുകളിലും തട്ടുകടകളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിവാഹങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തേണ്ടതും വൻ ജനസാന്നിദ്ധ്യം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലയാണ്. സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സ്വന്തം ചെലവിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം എല്ലാ ആശുപത്രികളിലും കൊറോണ ബാധ സംബന്ധിച്ച് പാലിക്കേണ്ട കാര്യങ്ങളും ചികിൽസാ സംവിധാനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം.

സർക്കാർ പരിപാടികളിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. ജില്ലാ ലേബർ ഓഫീസറുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ ബോധവൽകരിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണമെന്നും കോഴിക്കോട് ജില്ലാ കളക്ടടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP