Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല; ആളുകൾക്ക് തയ്യാറെടുക്കാനുള്ള സമയം പ്രഖ്യാപനത്തിന് മുമ്പില്ലെന്ന തിരിച്ചറിവിൽ കേരളാ പൊലീസ്; ഇന്ന് പൊലീസ് നിർബന്ധ പൂർവ്വം കടകൾ അടപ്പിക്കില്ല; 'കൊറോണ സൺഡ് ഹോളിഡേ' അടുത്ത ആഴ്ച മുതൽ മാത്രം; ഇന്ന് അവശ്യകടകൾ കേരളത്തിൽ തുറക്കും

ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല; ആളുകൾക്ക് തയ്യാറെടുക്കാനുള്ള സമയം പ്രഖ്യാപനത്തിന് മുമ്പില്ലെന്ന തിരിച്ചറിവിൽ കേരളാ പൊലീസ്; ഇന്ന് പൊലീസ് നിർബന്ധ പൂർവ്വം കടകൾ അടപ്പിക്കില്ല; 'കൊറോണ സൺഡ് ഹോളിഡേ' അടുത്ത ആഴ്ച മുതൽ മാത്രം; ഇന്ന് അവശ്യകടകൾ കേരളത്തിൽ തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഇന്നലെ രാത്രിയാണ് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. അതുകൊണ്ട് തന്നെ മതിയായ മുന്നൊരുക്കങ്ങൾക്ക് ആളുകൾക്ക് സമയം കിട്ടിയില്ല. ഇത് മനസ്സിലാക്കിയാണ് ഡിജിപിയുടെ ഇടപെടൽ.

ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കടകളോ ഓഫിസുകളോ ഒന്നും തുറക്കാൻ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാൻ പാടില്ല. പെട്ടെന്ന് പറയുന്നതുകൊണ്ട് ഈ ഞായറാഴ്ച അത് പൂർണതോതിൽ നടപ്പിൽവരുത്തണം എന്ന് നിർബന്ധിക്കുന്നില്ല. എന്നാൽ, തുടർന്നുള്ള ഞായറാഴ്ചകളിൽ ഈ നിയന്ത്രണം പൂർണതോതിൽ നിലവിൽ വരും. മുഴുവൻ ജനങ്ങളും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് നിയന്ത്രണങ്ങൾ വേണ്ടെന്ന നിർദ്ദേശം ഡിജിപി നൽകുന്നത്.

ഇന്ന് കടകൾ അടച്ചാൽ അത് ജനങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് പൊലീസ് മേധാവി വിലയിരുത്തുന്നു. സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാമെന്നും നിർബന്ധിച്ച് അടപ്പിക്കരുതെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. എന്നാൽ തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് കട അടച്ചിടാം. നിലവിൽ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്തുകൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. എട്ട് പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. 21894 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്.

റെഡ് സോണിലെ ജില്ലകളിലെ ഹോട്‌സ്‌പോട്ട് (കണ്ടെയ്ന്മെന്റ് സോൺ) പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റു പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഹോട്‌സ്‌പോട്ടുകൾ ഉള്ള നഗരസഭകളുടെ കാര്യത്തിൽ അതതു വാർഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത വാർഡും അതിനോട് കൂടിച്ചേർന്നു കിടക്കുന്ന വാർഡുകളും അടച്ചിടും. ഗ്രീൻ സോൺ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ നടപ്പാക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർജില്ലാ യാത്രക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണമെന്നും ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണെന്നറിയിച്ച മുഖ്യമന്ത്രി ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുമെന്നും സൂചിപ്പിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊണ്ടു നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP