Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റ് ബെൽറ്റ് ഇടാത്തതിന് പെറ്റിയടിക്കാൻ പൊലീസുകാരൻ അടുത്ത് വന്നു; അഡ്രസ് ചോദിച്ചപ്പോൾ ചെറുതായൊന്ന് ചുമച്ചു; റാന്നി എന്ന് കേട്ടതോടെ പമ്പ കടന്ന് പൊലീസ്; തുറക്കാത്ത കടകളും ഓടാത്ത വണ്ടികളും വിജനമായ വീഥികളുമായി റാന്നി; പത്തനംതിട്ടക്ക് പുറത്ത് ജോലി ചെയ്യുന്നവരോട് ഉടനെ വരേണ്ടെന്ന നിർദ്ദേശവും; കൊറോണ വൈറസിന്റെ പേരിൽ ഒറ്റപ്പെടുന്നെന്ന പരാതിയിൽ ജനം; ആപത്ത് കാലത്ത് 'താനിങ്ങ് പോരെ' എന്ന് പറയാൻ ചിലരെങ്കിലുമുണ്ടെന്നും റാന്നിക്കാർ

സീറ്റ് ബെൽറ്റ് ഇടാത്തതിന് പെറ്റിയടിക്കാൻ പൊലീസുകാരൻ അടുത്ത് വന്നു; അഡ്രസ് ചോദിച്ചപ്പോൾ ചെറുതായൊന്ന് ചുമച്ചു; റാന്നി എന്ന് കേട്ടതോടെ പമ്പ കടന്ന് പൊലീസ്; തുറക്കാത്ത കടകളും ഓടാത്ത വണ്ടികളും വിജനമായ വീഥികളുമായി റാന്നി; പത്തനംതിട്ടക്ക് പുറത്ത് ജോലി ചെയ്യുന്നവരോട് ഉടനെ വരേണ്ടെന്ന നിർദ്ദേശവും; കൊറോണ വൈറസിന്റെ പേരിൽ ഒറ്റപ്പെടുന്നെന്ന പരാതിയിൽ ജനം; ആപത്ത് കാലത്ത് 'താനിങ്ങ് പോരെ' എന്ന് പറയാൻ ചിലരെങ്കിലുമുണ്ടെന്നും റാന്നിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കൊറോണ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിൽ എങ്ങും ഭീതിയാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകിയ ജാഗ്രതാ നിർദ്ദേശം കണക്കിലെടുത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ജനങ്ങൾ തയ്യാറാകുന്നില്ല. അത്യാവശ്യങ്ങൾക്ക് മാത്രമാണ് ആളുകൾ വീടിന് വെളിയിലേക്ക് ഇറങ്ങുന്നത്. പത്തനംതിട്ടയിൽ ജനജീവിതം ഏറെക്കുറെ നിശ്ചലമാണ്. ബസ് സ്റ്റാന്റ് ഉൾപ്പെടെ ആൾത്തിരക്ക് ഏറെയുണ്ടാകാറുള്ള ഇടങ്ങളെല്ലാം നിശ്ചലമാണ്.

ഏറ്റവുമധികം ഭീതിയിൽ കഴിയുന്നത് റാന്നിയിൽ ഉള്ളവരാണ്. റാന്നിയിലെ രണ്ട് ചെറു പട്ടണങ്ങളിലും തിരക്ക് നന്നേ കുറവാണ്. ചില കടകൾ മാത്രമാണ് തുറക്കാൻ പോലും തയ്യാറായത്. ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വിജനമായിരിക്കുകയാണ്. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഭീതിയിൽ കഴിയുകയാണ് റാന്നിയിലെ ജനങ്ങൾ. പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്നു. കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്.

ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥീരികരിച്ചതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ. കടകമ്പോളങ്ങൾ പോലും റാന്നിയിൽ പ്രവർത്തിക്കുന്നില്ല. വിജനമായ വഴികളാണ് ഇപ്പോൾ റാന്നിയിൽ കാണാനാകുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളും റാന്നിക്കാരുടെ സമാധാനം കെടുത്തുന്നുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ ആ മൂന്നുപേർ പത്തനംതിട്ട, റാന്നിക്കാരാണ് എന്നതാണ് ഈ ഭീതിക്ക് പിന്നിൽ. ആളുകളില്ലാത്തതിനാൽ പല ബസുകളും സർവീസ് നടത്തുന്നില്ല. പുറത്തിറങ്ങുന്നവരെല്ലാം തന്നെ മാസ്‌കുകൾ ധരിച്ചിട്ടുണ്ട്. അതേസമയം, മാസ്‌കുകളുടെ ദൗർലഭ്യവും റാന്നിക്കാരെ അലട്ടുന്നുണ്ട്. നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ ഉൾപ്പെടെ മാസ്‌കുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. പൊതു പരിപാടികളും മതപരമായ ചടങ്ങുകളും മാറ്റിവെച്ചിരിക്കുകയാണ്.

അകറ്റി നിർത്തപ്പെടുന്നതായും ആവലാതി

റാന്നിക്കാർ നേരിടുന്ന മറ്റൊരു പ്രശ്‌നം മാനസികമായ ഒറ്റപ്പെടുത്തലാണ്. മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകളോട് ഉടൻ മടങ്ങി വരേണ്ട എന്ന് പറയുന്നത് ഉറ്റ ചങ്ങാതിമാർ വരെയാണ്. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് ചർച്ചയാകുന്നുണ്ട്. പത്തനംതിട്ട ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകളോട് ഉടൻ എത്തേണ്ടതില്ലെന്ന അറിയിപ്പ് ഇന്നലെ തന്നെ നൽകിയിരുന്നു. തലസ്ഥാനത്തെ പല ഹോസ്റ്റലുകളും റാന്നിയിലുള്ള തങ്ങളുടെ അന്തേവാസികളോട് ഉടൻ മടങ്ങി വരേണ്ടതില്ലെന്ന അറിയിപ്പ് നൽകിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രോഗികളുമായി നേരിട്ട് ബന്ധമില്ലാത്തവരെ പോലും ഇത്തരത്തിൽ അകറ്റി നിർത്തുന്നതിനോട് ആളുകൾക്ക് പരക്കെ അമർഷമുണ്ട് എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും കുടുംബ ഗ്രൂപ്പുകളിലുമാണ് ഇത് സംബന്ധിച്ച വിമർശനങ്ങൾ ഏറെ ഉയരുന്നത്. കൊറോണയുടെ പേരിൽ തങ്ങൾ ഒറ്റപ്പെടുകയും പേടിച്ചിരിക്കുകയും ചെയ്യുന്ന സമയത്ത് സുരക്ഷിതരായി ഇരിക്കുന്നവർ ഇറക്കുന്ന ട്രോളുകളെയും കണ്ണിൽച്ചോര ഇല്ലായ്മ എന്നേ ഇവർ വിശേഷിപ്പിക്കൂ. എന്നിരുന്നാലും, ആപത്ത് കാലത്ത് ഒപ്പം നിൽക്കുകയും, 'അവിടെ നിൽക്കേണ്ട, വെറുതെ അസുഖം പിടിക്കേണ്ട, താനിങ്ങ് പേരെ' എന്ന് പറയുകയും ചെയ്യുന്ന ചിലരെങ്കിലും ഒപ്പമുണ്ടെന്നും പ്രാദേശിക വാട്‌സാപ്പ ഗ്രൂപ്പുകളിൽ കമന്റുകളുണ്ട്.

റാന്നിയിലാണ് വീടെന്ന് പറഞ്ഞാൽ പെറ്റിയടിക്കാൻ നിൽക്കുന്ന പൊലീസുകാരൻ പോലും പമ്പകടക്കുന്നു എന്നാണ് വാട്‌സാപ്പിൽ പ്രചരിക്കുന്ന മറ്റൊരു സന്ദേശം. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശമാണ് റാന്നി എന്ന കേൾക്കുന്നതോടെ പൊലീസുകാരൻ പോലും ഓടിപ്പോകുന്നു എന്ന വ്യക്തമാക്കുന്നത്. സീറ്റ് ബെൽറ്റ് ഇടാത്തതിന് പെറ്റി എഴുതുന്നതിനാണ് താൻ പൊലീസുകാരന് അടുത്തേക്ക് ചെന്നതെന്ന് യുവാവ് പറയുന്നു. അഡ്രസ് ചോദിച്ചപ്പോൾ ചെറുതായി ഒന്ന് ചുമച്ചാണ് പറഞ്ഞത്. റാന്നി എന്ന് കേട്ടതോടെ പൊലീസുകാരൻ സ്ഥലം കാലിയാക്കി എന്നാണ് യുവാവ് പറയുന്നത്.

ഇത്തരത്തിൽ നിരവധി അനുഭവങ്ങളും പരിഭവങ്ങളും കൊണ്ട് നിറയുകയാണ് റാന്നിക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളും മറ്റ് സമൂഹ മാധ്യമ കൂട്ടായ്മകളും. പരിഭവങ്ങളും പരിഹാസങ്ങളും നിറഞ്ഞ് നിൽക്കുമ്പോഴും റാന്നിക്കാരുടെ ഇരുമ്പ് പോലുറച്ച മനസ്സിനെയും നിലപാടിനെയും തകർക്കാൻ ആർക്കുമാകില്ലെന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP