Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാൽ ചിത്രം 'മരക്കാർ' ഉൾപ്പടെയുള്ള റിലീസുകൾ മാറ്റിവെച്ചു; മാർച്ച് 11 മുതൽ 31 വരെ എല്ലാ തിയേറ്ററുകളും അടച്ചിടും; ടൊവിനോ ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്' 'വാങ്ക്' തുടങ്ങിയവയുടെയും റിലീസ് മാറ്റി; മിക്ക തിയേറ്റുകളിലും മാളുകളിലും ആളുകൾ സിനിമ കാണാൻ എത്തുന്നുമില്ല; കൊറോണയിൽ മലയാള ചലച്ചിത്ര ലോകത്തിനും കോടികളുടെ നഷ്ടം

മോഹൻലാൽ ചിത്രം 'മരക്കാർ' ഉൾപ്പടെയുള്ള റിലീസുകൾ മാറ്റിവെച്ചു; മാർച്ച് 11 മുതൽ 31 വരെ എല്ലാ തിയേറ്ററുകളും അടച്ചിടും; ടൊവിനോ ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്' 'വാങ്ക്' തുടങ്ങിയവയുടെയും റിലീസ് മാറ്റി; മിക്ക തിയേറ്റുകളിലും മാളുകളിലും ആളുകൾ സിനിമ കാണാൻ എത്തുന്നുമില്ല; കൊറോണയിൽ മലയാള ചലച്ചിത്ര ലോകത്തിനും കോടികളുടെ നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോകമാകെ ഭീതി വിതക്കുന്ന കൊറോണ വൈറസ് മലയാള സിനിമയെയും ബാധിക്കുന്നു. റിലീസുകൾ മാറ്റിവെക്കുക വഴി വൻ സാമ്പത്തിക മാന്ദ്യമാണ് മലയാള സിനിമയെയും കാത്തിരിക്കുന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായി സിനിമാ തിയറ്ററുകൾ അടച്ചിടേണ്ട സാഹചര്യത്തിൽ മോഹൻലാൽ ചിത്രം മരക്കാർ ഉൾപ്പടെയുള്ള റിലീസുകൾ മാറ്റിവച്ചതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതൽ കേരളത്തിൽ തിയറ്ററുകൾ പ്രവർത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകൾ യോഗം ചേർന്നത്.

മാർച്ച് 11 മുതൽ എല്ലാ തിയറ്ററുകളും അടച്ചിടും. 31വരെ ഇതുതുടരും. ഷൂട്ടിങ് തുടരുന്ന സിനിമകളുടെ ചിത്രീകരണം തുടരണോ വേണ്ടയോ എന്നത് പൂർണമായും സംവിധായകന്റെ നിർമ്മാതാവിന്റെയും തീരുമാനത്തിൽ വിട്ടുകൊടുക്കുന്നതായി ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.

മോഹൻലാൽ പ്രിയദർശൻ ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം', ഉണ്ണി.ആറിന്റെ തിരക്കഥയിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' തുടങ്ങിയവ ഉൾപ്പെടെയുള്ള സിനിമകളുടെ റിലീസ് നീട്ടി. നേരത്തേ, മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സി'ന്റെ റിലീസ് മാറ്റിവച്ചിരുന്നു.

വിഷു റിലീസ് ആയ മമ്മൂട്ടി ചിത്രം വൺ, വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസ് എന്നിവയുടെ തിയതിയും നീളാൻ സാധ്യതയുണ്ട്.കൊറോണ വൈറസ് വ്യാപിക്കുമെന്ന ഭീതി പരന്ന ശേഷം തിയേറ്ററുകളിൽ ആളുകൾ കയറുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. മാളുകളിലെ തിയേറ്ററുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയേറ്ററുകളിലും ആളുകളില്ലാത്ത സാഹചര്യമുണ്ട്. തിയേറ്ററുകൾ അടച്ചിടുന്നതിന് അതത് ജില്ലകളിലെ കലക്ടർമാരുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അല്ലെങ്കിലും സമൂഹം ഇത്രവലിയ അത്യാപത്ത് നേരിടുമ്പോൾ സിനിമാ സമൂഹവും അതിനോട് സഹകരിച്ചു മാത്രമേ നിൽക്കുകയുള്ളെന്നും സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP