Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തുകൊറോണ റിപ്പോർട്ട് ചെയ്തതോടെ കേരളത്തിന്റെ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകും; കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം മന്ദഗതിയിലേക്ക് നീങ്ങാനുള്ള സാധ്യതയും;കേരളം മാന്ദ്യത്തിലേക്ക് വീഴാനുള്ള കാരണങ്ങൾ വേറെയും; തീയേറ്ററുകൾ നാളെ മുതൽ അടച്ചിടുന്നതോടെ കേരളത്തിന് ഉണ്ടാകാൻ പോകുന്നത് വൻ നഷ്ടം; ചൈനയെ വിഴുങ്ങിയ കൊറോണ കേരളത്തെയും വിഴുങ്ങുമ്പോൾ

വി മുബഷീർ

തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ വലിയ ഭീതിയാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ഭീതിയിലാഴ്‌ത്തിയ കൊറോണ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നുമെറപ്പാണ്. നിലവിൽ സംസ്ഥാനത്ത് പന്ത്രണ്ടോളം പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ 50 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ആഗോളതലത്തിൽ കൊറോണ വൈറസ് ബാധ മൂലം 4,000 പേരുടെ ജീവൻ പൊലിഞ്ഞുപോയിട്ടുണ്ട്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതോടെ ബിസിനസ് ഇടപാടുകളും, മറ്റ് വ്യാപാര മേഖലയും താറുമാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

പ്രധാനമായും കേരളത്തിൽ നിന്നുള്ള ചെമ്മീൻ, മത്സ്യ കയറ്റുമതി വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കൂട്ടം കൂടി നിൽക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ സർക്കാറും, ആരോഗ്യ വകുപ്പും നിലവിൽ കർശനമാക്കിയിട്ടുണ്ട്. കൊറോണ കേരളത്തിൽ കൂടുതൽ റിപപ്പോർട്ട് ചെയ്തതോടെ കേരളത്തിന്റെ അടിസ്ഥാന മഖലയെ ഒന്നാകെ ബാധിക്കും. വൈറസ് മനുഷ്യന്റെ നിലനിൽപ്പിനെ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കും.

കേരളത്തിലെ വിദേശവാണിജ്യം പ്രധാനമായും കൊച്ചി തുറമുഖം മുഖേനയാണ് നടക്കുന്നത്. കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ കൊച്ചി തുറമുഖം വഴിയുള്ള വ്യാപാരം താറുമാറാകും. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാര ഇടപടാൽ ഗണ്യമായ കുറവാകും ഇനിയുണ്ടാവുക. സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോല്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ നല്ലൊരുഭാഗം സംഭാവനചെയ്യുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതിയിൽ കേരളം പ്രധാന പങ്ക് വഹിക്കുന്നു. ഈ വ്യാപാര മേഖലയ്ക്കെല്ലാം കൊറോണ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

സിനിമാ പ്രദർശനം നിർത്തി 

കേരളത്തിന്റെ വരുമാനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. നാളെ മുതൽ കേരളത്തിലെ തീയേറ്ററുകൾ അടഞ്ഞുകിടക്കും. ഇത് വഴി സർക്കാറിന്റെ വരുമാനത്തിലും, സിനിമാ മേഖലയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. കൊറോണ വൈറസ് കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയും നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ പോകുന്നത്. മാത്രമല്ല നിരവധി സിനിമകളുടെ റിലീസ് മുടങ്ങിക്കിടക്കുന്നത് ഭീമമായ നഷ്ടമാകും സിനിമാ തീയേറ്റർ മേഖലയ്ക്ക് ഉണ്ടാകാൻ പോകുന്നത്.

മാത്രമല്ല വിനോദ സഞ്ചാര മേഖലയിലെ വരുമാനത്തിലടക്കം വലിയ തളർച്ചയാകും ഉണ്ടാകാൻ പോവുക.കേരളത്തിലെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം താറുമായേക്കും. കോഴി, ആട്, മാട് ആശ്രയിച്ചുള്ള ബിസിനസ് ഉടമകൾക്ക് തിരിച്ചടിയാകും കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരണത്തോടെ ഉണ്ടാകാൻ പോകുന്ന തിരിച്ചടികളിൽ പ്രധാനം. മൃഗങ്ങളിൽ നിന്ന് വൈറസ് ബാധ പടരാനുള്ള സാഹചര്യവും ഭീതിയുമായാണ് കോഴി, ഇറച്ചി ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കാൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP