Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ ഭീതി പടരുന്നതോടെ കേരളത്തിൽ അതിജാഗ്രതാ നിർദ്ദേശം; സംസ്ഥാനത്ത് വ്യാപകമായി പൊതു പരിപാടികൾ മാറ്റിവെക്കാൻ നിർദ്ദേശം; മാർച്ച് 31 വരെ തിയറ്ററുകൾ അടച്ചിടണമെന്ന് സർക്കാർ; ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; പിഎസ് സി പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനയടക്കം മാറ്റിവെച്ചു; മൂന്ന് ജില്ലകളിൽ എൻഫോഴ്സ്മെന്റ് നടപടികൾ പട്രോളിങ് മാത്രമായി ചുരുക്കും; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, ഇപ്പോൾ ഭയപ്പെടേണ്ട ഘട്ടമല്ലെന്ന് മുഖ്യമന്ത്രി

കൊറോണ ഭീതി പടരുന്നതോടെ കേരളത്തിൽ അതിജാഗ്രതാ നിർദ്ദേശം; സംസ്ഥാനത്ത് വ്യാപകമായി പൊതു പരിപാടികൾ മാറ്റിവെക്കാൻ നിർദ്ദേശം; മാർച്ച് 31 വരെ തിയറ്ററുകൾ അടച്ചിടണമെന്ന് സർക്കാർ; ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; പിഎസ് സി പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനയടക്കം മാറ്റിവെച്ചു; മൂന്ന് ജില്ലകളിൽ എൻഫോഴ്സ്മെന്റ് നടപടികൾ പട്രോളിങ് മാത്രമായി ചുരുക്കും; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, ഇപ്പോൾ ഭയപ്പെടേണ്ട ഘട്ടമല്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ ബാധ പന്ത്രണ്ട് പേരിൽ സ്ഥിരീകരിച്ചതോടെ കേരളം അതിവജാഗ്രതയിൽ. കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുപരിപാടികൾ, കല്യാണങ്ങൾ, ഉത്സവങ്ങൾ പോലെ ധാരാളം ആളുകൾ തടിച്ചുകൂടുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ആളുകൾ കൂടുന്ന പൊതു ഇടങ്ങളിൽ നിന്നും കൊറോണ പകരാനുള്ള സാധ്യതയുള്ളതിനാൽ കൂട്ടായ്മകളും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശിക്കുന്നുണ്ട്.

കൂടുതൽ ആളുകൾ ഒന്നിച്ചെത്തുന്ന തിയേറ്ററുകളിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടാനാണ് സർക്കാർ നിർദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമകളുടെ റിലീസുകൾ മാറ്റിവയ്ക്കാനും നിർമ്മാതാക്കൾ തയ്യാറാവുകയാണ്. ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ കൊറോണ വീണ്ടും റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെ ഈ തീരുമാനം വന്നിരിക്കുന്നത്.കൊവിഡ് ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പുതിയ സിനിമ 'കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സി'ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം,'' സിനിമ റിലീസ് മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നീസംഘടനകൾ യോ?ഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ മലയാള സിനിമകളുടെ ഷൂട്ടിം?ഗ് ഇന്ന് വൈകിട്ടോടെ നിർത്തും. നിലവിൽ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ?ഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മ?ദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 967 പേർ വീടുകളിലാണ്. 149 പേർ ആശുപത്രികളിലുണ്ട്. സംശയിക്കുന്ന 807 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 717 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ബാക്കി ഫലങ്ങൾ വരാനുണ്ടെന്നും സർക്കാർ പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ ഭീതിവേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംങ് ടെസ്റ്റുകൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ടെസ്റ്റ് നടത്തേണ്ടി വന്നാൽ ഉദ്യോഗസ്ഥരും ടെസ്റ്റിൽ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചു. കൂടാതെ, കൊറോണ വൈറസ് ബാധ കണക്കിലെടുത്തുകൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് നടപടികൾ പട്രോളിങ് മാത്രമായി ചുരുക്കും. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വാഹനങ്ങൾ ആവശ്യമെങ്കിൽ രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്.

പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു

ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകൾ മാറ്റി. സർട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്തുകൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. അഭിമുഖങ്ങൾ നേരത്തെ നിശ്ചയിച്ച തീയതികളിൽ നടക്കും. കായികക്ഷമതാ പരീക്ഷയും സർവീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

കർണാടകയിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കർണാടകത്തിൽ നാലുപേർക്ക് കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ടു ചെയ്തതെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. വൈറസ് പടർന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനിടെ, ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്‌കർ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ യോഗം ചർച്ചചെയ്തു.

കർണാടകത്തിൽ കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്ന് അടുത്തിടെ എത്തിയ സോഫ്റ്റ്‌വെയർ എൻജിനിയർക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. സോഫ്റ്റ്‌വെയർ എൻജിനിയറുടെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി ഇടപഴകിയവരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽകാലികമായി നിർത്തി

 കൊറോണയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽകാലികമായി നിർത്തി. 'സൗദി എയർലൈൻസിന്റെ' മുഴുവൻ വിമാനങ്ങളുമാണ് നിർത്തിയത്. കുവൈത്ത് എയർവേയ്‌സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സർവീസുകൾ നിർത്തി. എയർ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സർവീസുകളുണ്ടായിരുന്നത് ഒന്നാക്കി. സിൽക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാർ കുറയുമ്പോൾ ഇടയ്ക്കിടെ സർവീസുകൾ റദ്ദാക്കുന്നുണ്ട്. സർവീസുകൾ കുറഞ്ഞതോടെ സിയാലിനും പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വരുമാനക്കുറവ് ഉണ്ടായിരിക്കുകയാണ്.

ശബരിമലയിൽ നിയന്ത്രണം

മാസപൂജയ്ക്കായി ശബരിമല നടതുറക്കുമ്പോൾ കർശന നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തെരുതെന്ന് മുന്നറിയിപ്പ്. രോഗലക്ഷണങ്ങൾ ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്. മാസ പൂജക്കായി വെള്ളിയാഴ്‌ച്ച വൈകിട്ടാണ് നട തുറക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP