Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് സംഭവിച്ചത് കേരളത്തിൽ തന്നെ; കൊറോണ ഭീതി മൂലം മരിച്ച വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ വിസമ്മതിച്ച് ആമ്പുലൻസുകളും വാഹനങ്ങളും; ഒടുവിൽ പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടു പോകാൻ കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചം;ലജ്ജിക്കുക പ്രിയ നാടെ

ഇത് സംഭവിച്ചത് കേരളത്തിൽ തന്നെ; കൊറോണ ഭീതി മൂലം മരിച്ച വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ വിസമ്മതിച്ച് ആമ്പുലൻസുകളും വാഹനങ്ങളും; ഒടുവിൽ പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടു പോകാൻ കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചം;ലജ്ജിക്കുക പ്രിയ നാടെ

മറുനാടൻ മലയാളി ബ്യൂറോ

കുളത്തൂപ്പുഴ: ഇതു സംഭവിച്ചതും നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ. കൊറോണ ഭീതി മൂലം, മരിച്ച വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ ആമ്പുലൻസുകളും വാഹനങ്ങളും തയ്യാറായില്ല. ഒടുവിൽ 55കാരിയുടെ മൃതദേഹം പൊതുശ്മശാനത്തിലെത്തിച്ചത് കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചത്തിൽ. തെന്മല ഡാം കെഐപി ലേബർ കോളനിയിൽ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ആമ്പുലൻസും വാഹനങ്ങളും കയറ്റാൻ വിസമ്മതിച്ചത്. ഒടുവിൽ പൊലീസ് സഹായത്തോടെ മരക്കമ്പുകൾ ചേർത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം കാൽനടയായി പൊതുശ്മശാനത്തിൽ എത്തിച്ചാണ് സംസ്‌കരിച്ചത്.

കോട്ടയം വൈക്കത്തെ മകളുടെ വീട്ടിലായിരുന്നു മരിച്ച മല്ലികാമ്മ താമസിച്ചിരുന്നത്. ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവ രൂക്ഷമായതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ മകളുടെ വീട്ടിൽ വെച്ച് മരണത്തിന് കീഴടങ്ങി. വൈക്കത്തു നിന്നും മൃതദേഹം സ്വദേശമായ തെന്മലയിൽ എത്തിച്ചെങ്കിലും മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോകാൻ ആംബുലൻസോ സ്‌ട്രെച്ചറോ ലഭിച്ചില്ല. കൊറോണ ഭീതി മൂലം ആരും തന്നെ അടുക്കാൻ തയ്യാറായതേയില്ല.

മല്ലികാമ്മയെ ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവ രൂക്ഷമായി വൈക്കം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടിയതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് വീട്ടിലേക്കു വിട്ടയച്ച മല്ലികാമ്മ വൈക്കം ഗവ.താലൂക്ക് ആശുപത്രിയിലെ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ഇത് കോവിഡ് 19ന്റെ ലക്ഷണങ്ങളായതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് 12നു തെന്മലയിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ശ്മശാനത്തിലേക്കു കൊണ്ടുപോകാനായി ആരോഗ്യ വകുപ്പിന്റെ ആംബുലൻസും ടൂറിസം വകുപ്പിന്റെ സ്‌ട്രെച്ചറും വേണമെന്ന് ആവശ്യപ്പെട്ടത്. പകർച്ചവ്യാധിഭീഷണിയുടെ പശ്ചാത്തലത്തിൽ, വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ച കാരണം ചൂണ്ടിക്കാട്ടിയാണു സേവനം നിഷേധിച്ചതെന്നാണു പരാതി. തുടർന്നു നാട്ടുകാരും കുളത്തൂപ്പുഴ എസ്‌ഐ. വി.ജയകുമാറും ചേർന്നു കമ്പുകെട്ടി മഞ്ചം ഒരുക്കുകയായിരുന്നു. മകൾ സിന്ധുവിന്റെ കോട്ടയം വൈക്കത്തെ വീട്ടിലായിരുന്നു മല്ലികാമ്മയുടെ താമസം. മറ്റു മക്കൾ: മണികണ്ഠൻ, സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP