Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായവരുടെ പട്ടികയിൽ; ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല; പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം; എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളിൽ പാരലൽ സംവിധാനമെന്ന് കെ എസ് യു

പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായവരുടെ പട്ടികയിൽ; ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല; പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം; എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളിൽ പാരലൽ സംവിധാനമെന്ന് കെ എസ് യു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പാസായവരുടെ പട്ടികയിൽ വന്നത് വിവാദത്തിൽ. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ക്രിമിനൽ കേസിൽ പ്രതി ആയതോടെ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ റിസൽറ്റ് വന്നപ്പോൾ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്റേണൽ എക്‌സറ്റേണൽ പരീക്ഷ മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ 'പൂജ്യം' മാർക്ക് ആണെങ്കിലും 'പാസ്ഡ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്.

സ്വയംഭരണ കോളേജാണ് മഹാരാജാസെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ എൻഐസിയാണ് മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്‌റ്റ്‌വെയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളിൽ പാരലൽ സംവിധാനം പ്രവർത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

ക്രിമിനൽ കേസിൽ പ്രതിയായി ജയിലിൽ ആയിരുന്നതിനാൽ ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ പരീക്ഷ എഴുതാത്ത ആർഷോ വിജയിച്ചവരുടെ പട്ടികയിൽ ഇടംപിടിച്ചതാണ് വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP