Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം സമുദായത്തിൽപ്പെട്ടവരെ അവർ ആവശ്യപ്പെടാതെ തന്നെ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റി; ഇടുക്കിയിൽ പൊലീസിന് അപമാനമായി ഇടുക്കിയിൽ പൊലിസ് ഡ്രൈവർ നിയമനത്തിൽ സമുദായവൽക്കരണം; അന്വേഷണത്തിന് എസ് പിയും

സ്വന്തം സമുദായത്തിൽപ്പെട്ടവരെ അവർ ആവശ്യപ്പെടാതെ തന്നെ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റി; ഇടുക്കിയിൽ പൊലീസിന് അപമാനമായി ഇടുക്കിയിൽ പൊലിസ് ഡ്രൈവർ നിയമനത്തിൽ സമുദായവൽക്കരണം; അന്വേഷണത്തിന് എസ് പിയും

ഇടുക്കി: കേരള പൊലിസിന് അപമാനമായി ഇടുക്കിയിൽ വർഗീയവൽകരണം. മേലധികാരികളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സ്വന്തം സമുദായത്തിൽപെട്ടവരെ ഇഷ്ടസ്ഥലങ്ങളിൽ നിയമിച്ച് ജില്ലയിലെ പൊലിസ് മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസറാണ് സേനയെ നാണം കെടുത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ പൊലിസ് മേധാവിയും അന്വേഷണം ആരംഭിച്ചു. സ്‌പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ളവരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് 'മറുനാടൻ മലയാളി'യോട് പറഞ്ഞു.

പൊലിസിലെ ഡ്രൈവർമാരുടെയും മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസിലെ ജീവനക്കാരുടെയും നിയമനകാര്യത്തിലാണ് വർഗീയവൽകരണത്തിന് മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ തുനിഞ്ഞതെന്നാണ് വ്യക്തമായിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽപെട്ട ഓഫീസർ ജില്ലാ പൊലിസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച് സ്ഥലംമാറ്റത്തിലും നിയമനത്തിലും സ്വന്തം സമുദായാംഗങ്ങൾക്കായി പ്രവർത്തിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പൊലിസ് അസോസിയേഷൻ ജില്ലാ ഘടകവും മുസ്ലിം സമുദയത്തിൽതന്നെ പെട്ട ഉയർന്ന ഉദ്യോഗസ്ഥരും വിയോജിപ്പും അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കുമുമ്പ് കാഞ്ഞാർ സ്റ്റേഷനിലെ ഡ്രൈവർ പദവിയിൽനിന്ന് സ്ഥാനക്കയറ്റം കിട്ടി എത്തിയ വ്യക്തിയാണ് പൊലീസിലെ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ. സാധാരണയായി സ്‌കൂൾ തുറക്കുംമുമ്പാണ് ജനറൽ ട്രാൻസ്ഫർ നടക്കുന്നത്. എന്നാൽ ഇയാൾ ചുമതലയേറ്റശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ട്രാൻസ്ഫറുകൾകൂടി പൊലിസ് ഡ്രൈവർമാർക്കിടയിലുണ്ടായി.

ജില്ലാ പൊലിസ് മേധാവിയാണ് സ്ഥലംമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. അടുത്ത കാലത്ത് ചുമതലയേറ്റ ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് പൊതുമാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവർമാരുടെ സ്ഥലംമാറ്റത്തിന് ലിസ്റ്റ് തയാറാക്കാൻ എം ടി ഓഫീസറോട് നിർദ്ദേശിക്കുകയായിരുന്നു. ഒരു സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയവരെയും മ്യൂചൽ ട്രാൻസ്ഫറിന് താൽപര്യമുള്ളവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയാറാക്കേണ്ടിയിരുന്നത്. എന്നാൽ സ്വന്തം സമുദായത്തിൽപ്പെട്ടവരെ, അവർ ആവശ്യപ്പെടുകപോലും ചെയ്യാതെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ സ്ഥലം മാറ്റത്തിന് പട്ടികയിൽ ഉൾപെടുത്തിയാണ് ഓഫീസർ സമുദായസ്‌നേഹം പൊലിസിൽ തിരുകിക്കയറ്റിയത്.

തൊടുപുഴ, കാഞ്ഞാർ, ഇടുക്കി എ. ആർ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ പ്രദേശങ്ങളിലുള്ള സ്വസമുദായക്കാരെ ഇയാൾ തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റം നൽകി. ചുമതലയേറ്റശേഷം സ്വന്തം ഓഫീസിനെ വർഗീയവൽകരിക്കാനാണ് ഇയാൾ ആദ്യം ശ്രമിച്ചത്. 19 ജിവനക്കാരിൽ 10 പേരും സ്വന്തം സമുദായത്തിൽ നിന്നുള്ളവരാണ്. സ്വീപ്പർ പോസ്റ്റ് ഉണ്ടാക്കി അതിലും ഇതേ വിഭാഗക്കാരനെ നിയമിച്ചു. സാധാരണയായി ഓഫീസ് ജോലിക്കായി നിയോഗിക്കപ്പെടുന്നത് എ. ആർ ക്യാമ്പിൽനിന്നുള്ളവരെയാണ്. ചെറുപ്പക്കാരായ ഇവരെ കൈയിലെടുക്കുക എളപ്പമല്ലാത്തതിനാൽ ലോക്കലിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഒരാളെ ഓഫീസിലേക്ക് മാറ്റി നിയമിച്ച് സിൽബന്തിയാക്കി നിർത്തിയിരിക്കുകയുമാണ്. മൂന്നുവർഷം ജോലി ചെയ്തവരെ മാറ്റി നിയമിക്കണമെന്ന ഇയാളുടെ നിർദ്ദേശം ഉൾക്കൊണ്ട് പട്ടിക തയാറാക്കാൻ ജില്ലാ പൊലിസ് മേധാവി ഇയാളോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന്റെ മറവിൽ സമുദായവൽകരണമാണ് ഇയാൾ നടത്തിയത്. ഇതോടൊപ്പം സ്വന്തക്കാരുടെ ജോലിഭാരം കുറയ്ക്കാൻ ചില പൊലിസ് സ്റ്റേഷനുകളിൽ രണ്ടു ഡ്രൈവർമാരെ നിയമിച്ചു. കാഞ്ഞാർ, പെരുവന്താനം, തങ്കമണി, വെള്ളത്തൂവൽ, മറയൂർ, പീരുമേട് തുടങ്ങിയ സ്റ്റേഷനുകളിലാണ് ഒരു തസ്തികകൂടി ഉണ്ടാക്കി ഓരോരുത്തരെ കൂടി നിയമിച്ചത്. ഇതേസമയം ജോലിഭാരം കൂടുതലുള്ള ചില സ്‌റ്റേഷനുകളിലെ രണ്ട് തസ്തിക ഒന്നായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഏഴു വർഷത്തോളം കാഞ്ഞാർ സി. ഐ ഓഫീസിൽ ഡ്രൈവറായി ജോലി നോക്കിയശേഷമാണ് ഇയാൾ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ പദവിയിലെത്തിയത്. ഡ്രൈവർമാരുടെ കഷ്ടപ്പാട് നന്നായറിയാവുന്നയാൾ ഈ പദവിയിലെത്തിയപ്പോൾ പഴയതെല്ലാം മറന്നു. ദിനവും 140 കിലോമീറ്റർ സഞ്ചിരിച്ച് ജോലിക്കെത്തുന്ന പൊലിസുകാരുടെ അപേക്ഷകൾപോലും പരിഗണിക്കാതെയാണ് ഇപ്പോഴത്തെ പ്രവൃത്തികൾ. സ്റ്റേഷനുകളിൽ ജോലി നോക്കുന്ന ഡ്രൈവർമാർ തിരികെ ക്യാമ്പിലേക്ക് മടങ്ങുമ്പോൾ ക്യാമ്പിലുള്ളവരെ പകരം അയയ്ക്കണമെന്നാണ് കീഴ്‌വഴക്കം. എന്നാൽ ഇങ്ങനെ പോകേണ്ടവർ സ്വന്തം സമുദായത്തിൽപെട്ടവർ ആയതിനാൽ അവരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ക്യാമ്പിൽ തുടരാൻ അനുവദിച്ചിരിക്കുകയുമാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം തൊടുപുഴയിൽനിന്നു കാഞ്ഞാറിലേക്കും തൊടുപുഴ സി. ഐ ഓഫീസിൽനിന്ന് ജനമൈത്രിയിലേക്കും സ്ഥലംമാറ്റം കിട്ടിയവരെ പഴയലാവണങ്ങളിലേക്ക് തിരിച്ചയച്ചാണ് ഇയാൾ തന്റെ സമുദായക്കൂറ് പ്രകടമാക്കിയത്. മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർക്കെകിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP