Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിഡിൽ ഈസ്റ്റ് ചന്ദ്രികയ്ക്ക് ലഭിക്കുന്ന പരസ്യം ഇനി കോഴിക്കോട് ചന്ദ്രികയ്ക്ക് ലഭിക്കില്ല; മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിൽ പരസ്യം വാങ്ങാനുള്ള കൂട്ടുകെട്ട് ചന്ദ്രികയെ തകർക്കുമെന്ന് പ്രവർത്തകർ; പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നനിലയിൽ മുസ്ലിം ലീഗ് മുഖപത്രം എത്രകാലം തുടരും; കെ.എം.സി.സി.യിൽ വിവാദം മുറുകുന്നു

മിഡിൽ ഈസ്റ്റ് ചന്ദ്രികയ്ക്ക് ലഭിക്കുന്ന പരസ്യം ഇനി കോഴിക്കോട് ചന്ദ്രികയ്ക്ക് ലഭിക്കില്ല; മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും  തമ്മിൽ പരസ്യം വാങ്ങാനുള്ള കൂട്ടുകെട്ട് ചന്ദ്രികയെ തകർക്കുമെന്ന് പ്രവർത്തകർ; പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നനിലയിൽ മുസ്ലിം ലീഗ് മുഖപത്രം എത്രകാലം തുടരും; കെ.എം.സി.സി.യിൽ വിവാദം മുറുകുന്നു

ടി.പി.ഹബീബ്

കോഴിക്കോട്: സേവന പ്രവർത്തനങ്ങളിൽ എന്നും മാതൃകയാക്കാവുന്ന സന്നദ്ധ സംഘടനയാണ് ഗൾഫിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി. ഇവിടെ ജാതി മത രാഷ്ട്രീയഭേദമന്യേ ജനം ഐക്യ രൂപത്തിൽ സംസാരിക്കുന്ന സംഘടനയും ഇതുതന്നെ. പ്രവാസത്തിലെ പ്രയാസം നേരിടുന്നവരെ കണ്ടറിഞ്ഞ് അവരുടെ കണ്ണീരൊപ്പാനുള്ള കെ.എം.സി.സി.യുടെ നടപടികൾ എല്ലാവരുടെയും പ്രശംസക്കിടയാക്കിയിട്ടുണ്ട്.
എന്നാൽ കെ.എം.സി.സി. മറയാക്കി ദുബൈ മിഡിൽ ഈസ്റ്റ് ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളാണ് ഇപ്പോൾ യു.എ.ഇ.യിൽ കെ.എം.സി.സി.പ്രവർത്തകരെ നിരാശയിലാഴ്‌ത്തുന്നത്. നല്ല രീതിയിൽ പോകാൻ സാധിക്കുന്ന മിഡിൽ ഈസ്റ്റ് ചന്ദ്രിക കെ.എം.സി.സി.നേതാവായ ഇബ്രാഹീം എളേറ്റിൽ പൂർണമായും കച്ചവട താൽപര്യത്തിന് ഉപയോഗിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാർത്ത. ഇതു സംബന്ധിച്ച് കെഎംസിസി പ്രവർത്തകരുടെ ഫേസ്‌ബുക്ക് വാട്സാപ്പ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും ചർച്ച സജീവമാണ്.

മിഡിൽ ഈസ്റ്റ് ചന്ദ്രികയും, കോഴിക്കോട് കേന്ദ്രീകരിച്ച് അടുത്തിടെ പുറത്തിറങ്ങിയ സായ്ഹ്ന പത്രമായ തൽസമയവും ചേർന്ന് കോഴിക്കോട് കമ്പയിൻ ഇൻവെസ്റ്റ് മീറ്റ് വിളിച്ച് ചേർത്തതാണ് വിവാദമായത്. മിഡിൽ ഈസ്റ്റ് ചന്ദ്രികക്ക് വേണ്ടി ഇബ്രാഹീം എളേറ്റിലും തൽസമയത്തിന് വേണ്ടി ടി.പി.ചെറൂപ്പയുമാണ് യോഗത്തിൽ പങ്കെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വിവിധ പരസ്യ ഏജൻസികളും വൻകിട ബിസിനസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ തീരുമാനമാണ് കെ.എം.സി.സി പ്രവർത്തകരെ ഞെട്ടിച്ചത്. മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയവും തമ്മിൽ പരസ്യത്തിന്റെ കാര്യത്തിൽ ഒരു ടൈ അപ്പ് ആകുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. യോഗത്തിലെ തീരുമാന പ്രകാരം കോഴിക്കോട് ഭാഗത്ത് നിന്നും ലഭിക്കുന്ന പരസ്യം മിഡിൽ ഈസ്റ്റ് ചന്ദ്രികക്ക് നൽകണം. മിഡിൽ ഈസ്റ്റിൽ നിന്നും ലഭിക്കുന്ന പരസ്യം തൽസമയത്തിനും നൽകണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ദുബൈയിൽ നിന്നും നേരത്തെ മിഡിൽ ഈസ്റ്റ് ചന്ദ്രികക്ക് ലഭിക്കുന്ന പരസ്യം കോഴിക്കോട് ചന്ദ്രികക്കും കൂടി ലഭിച്ചിരുന്നു. അത് എനി മുതൽ നിർത്തലാക്കുകയാണ്. പകരം അത്തരം പരസ്യം തൽസമയം പ്രത്രത്തിന് ലഭിക്കുമെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരമൊരു തീരുമാനം കോഴിക്കോടുള്ള ചന്ദ്രികക്ക് കടുത്ത ക്ഷീണം ചെയ്യുകയില്ലേന്ന് എന്ന് ലീഗിനോട് താൽപര്യമുള്ള ചിലർ യോഗത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ ചന്ദ്രികയുടെ കാര്യം ഞാൻ ഏർപ്പാടാക്കി തരാം എന്നാണ് ഇബ്രാഹീം എളേറ്റിൽ അടുത്ത ആളുകളോട് വിശദീകരിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനം കടുത്തതായിപ്പോയി എന്ന അഭിപ്രായമാണ് കെ.എം.സി.സി.യിലെ എളേറ്റിന്റെ അടുത്ത ആളുകൾ പോലും പറയുന്നത്. നിരവധി തവണ കോഴിക്കോട് ചന്ദ്രികയോട് കോഴിക്കോട് ഒരു ബിസിനസ് മീറ്റ് വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ടങ്കിലും അത് അനുസരിച്ചില്ലെന്ന് എളേറ്റിൽ വിശദീകരിക്കുന്നു. അതിൽ താൽപര്യമുള്ളവരെ ചേർത്ത് വിളിച്ചതിൽ എന്താണ് തെറ്റ് എന്നാണ് എളേറ്റിൽ ചോദിക്കുന്നത്.

എന്നാൽ പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്നതാണ് കോഴിക്കോട് ചന്ദ്രികയുടെ ഇപ്പോഴത്തെ സ്ഥിതി. മിഡിൽ ഈസ്റ്റ് ചന്ദ്രികയാകട്ടെ ഒരോ വർഷവും നഷ്ടങ്ങളുടെ കണക്ക് മാത്രം കൂട്ടുന്നതുകൊണ്ട് ഓഡിറ്ററുടെ പോലും ആവിശ്യമില്ലെന്നാണ് എതിരാളികൾ പറയുന്നത്.എതായാലും വരും ദിനങ്ങളിൽ ചന്ദ്രികയുടെ വിവരങ്ങൾ പുറത്ത് പറയാൻ തന്നെയാണ് എതിരാളികൾ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് കെഎംസിസി പ്രവർത്തകർ മുസ്ലിം ലീഗിന് പരാതിയും നൽകിയിട്ടുണ്ട്. ശമ്പളംപോലും മുടങ്ങുകയും പല തവണ ഗഡുക്കളായി കൊടുക്കുന്ന അവസ്ഥയുമാണ് ഇപ്പോൾ ചന്ദ്രികയിൽ ഉള്ളത്. പുതിയ സാഹചര്യത്തിൽ പത്രത്തിന്റെ സ്ഥിതിയെന്താവുമെന്ന് കണ്ടറിയണം എന്നാണ് പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP