Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

മാപ്പിളച്ചികളേയും 'പൂശി' യിട്ടുണ്ടെന്ന് 'മീശ' പറയുന്നതായി ജന്മഭൂമി; എസ് ഹരീഷിന്റെ കൊച്ചുപുസ്തകം ഡിസി വിപണിയിൽ എത്തിച്ചെന്നും പമ്മനും അയ്യനേത്തിനും പിൻഗാമിയായെന്നും മാധ്യമപ്രവർത്തക ശ്രീല പിള്ള; ജനരോഷം ഭയന്ന് മാതൃഭൂമി കൈവിട്ടതോടെ ഡിസി പ്രസിദ്ധീകരിച്ച നോവലിലെ 294-ാം പേജ് എടുത്തുകാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ; ഹരീഷിന്റെ 'മീശ' വീണ്ടും കത്തുന്നത് ഇങ്ങനെ

മാപ്പിളച്ചികളേയും 'പൂശി' യിട്ടുണ്ടെന്ന് 'മീശ' പറയുന്നതായി ജന്മഭൂമി; എസ് ഹരീഷിന്റെ കൊച്ചുപുസ്തകം ഡിസി വിപണിയിൽ എത്തിച്ചെന്നും പമ്മനും അയ്യനേത്തിനും പിൻഗാമിയായെന്നും മാധ്യമപ്രവർത്തക ശ്രീല പിള്ള; ജനരോഷം ഭയന്ന് മാതൃഭൂമി കൈവിട്ടതോടെ ഡിസി പ്രസിദ്ധീകരിച്ച നോവലിലെ 294-ാം പേജ് എടുത്തുകാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ; ഹരീഷിന്റെ 'മീശ' വീണ്ടും കത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ ഏറെ ചർച്ചയാവുകയും വിവാദമാവുകയും ചെയത് എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമർശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയത്.

സ്ത്രീകളേയും പൂജാരിമാരേയും എല്ലാം അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ മാതൃഭൂമിക്ക് എതിരെ യോഗക്ഷേമസഭയും പിന്നാലെ എൻഎസ്എസുമെല്ലാം പ്രതിഷേധവുമായി എത്തി. ഇതോടെ മാതൃഭൂമി നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി. ഹരീഷ് പിന്മാറുകയും ചെയ്തു.

Stories you may Like

ഇതിന് പിന്നാലെയാണ് നോവൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച് ഡിസി കിഴക്കേമുറി മുന്നോട്ടുവന്നതും ഡിസി ബുക്‌സ് നോവൽ പ്രസിദ്ധീകരിച്ചതും. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർത്തുകയാണ് ഹരീഷിനും മീശ നോവലിനും എതിരെ ഒരു വിഭാഗം.

ബിജെപി മുഖപ്രത്രമായ ജന്മഭൂമി ഓൺലൈൻ എഡിഷനിൽ പുസ്തം അശ്‌ളീലമയമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകി. മാധ്യമപ്രവർത്തക ശ്രീല പിള്ള ഫേസ്‌ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടത് പമ്മനും അയ്യനേത്തിനും ഒരു പിന്മുറക്കാരൻ ആയി ഹരീഷ് എന്ന മട്ടിലാണ്.

ഇതോടൊപ്പം മീശ കോടതിയിലും എത്തിയിരുന്നു. നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലാണ് ഹർജി. എന്നാൽ ഇത്തരത്തിൽ കേസിൽപ്പെട്ട് നോവൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം വന്നാൽ പല ക്‌ളാസിക്കുകളും പിൻവലിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഡിസി രവി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

പുസ്തകം പുറത്തിറങ്ങിയതിനെ പറ്റി ജന്മഭൂമി ഓൺലൈനിൽ നൽകിയ വാർത്ത ഇങ്ങനെ:

'അശ്ലീല'നോവൽ 'മീശ'വിപണിയിലിറങ്ങി. ക്ഷേത്രത്തിൽ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണെ്ടെന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ ലൈംഗിക ധീരത പ്രഖ്യാപനം. ഡിസി ബുക്സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജിൽ പറയാനറയ്ക്കുന്ന തെറികളാണ് എഴുതിനിറച്ചിരിക്കുന്നത്.

നോവലിൽനിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികൾ.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......(ഈ വാക്ക് അച്ചടി പ്രസിദ്ധവീകരണ മര്യാദ ലംഘിക്കുന്നതിനാൽ ജന്മഭൂമി ചേർക്കുന്നില്ല..) ഉം ഒത്തുകിട്ടിയാൽ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.''

ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലിൽ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവർ (സ്ത്രീകൾ) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' നോവൽ ചൂടപ്പമായി വിറ്റുപോകുന്നുവെന്നാണ് കമ്പനിയുടെ വാദം. ഇങ്ങനെ ചൂടപ്പമാക്കാനായിരുന്നോ മാതൃഭൂമിയിൽ നോവൽ പ്രസിദ്ധീകരിച്ചതും പിൻവലിച്ചതുമെന്ന സംശയവും ഉയരുന്നു.

ജൂലൈ 15 നാണ് നോവലിന്റെ മൂന്നാംഭാഗം വാരികയിൽ വന്നത്. 21 ന് വിവാദമായി. അപ്പോഴത്തെ വാദം നോവൽ എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നായിരുന്നു. നോവൽ പിൻവലിക്കുന്നതായി എഴുത്തുകാരൻ എസ്. ഹരീഷ് അറിയിച്ചപ്പോൾ പ്രഖ്യാപിച്ചത് ഇനിയിപ്പോൾ എഴുതാൻ കഴിയില്ലെന്നും സമയം പോലെ എഴുതി കേരള സമൂഹ മനസ് നോവൽ വായിക്കാൻ പക്വമാകുമ്പോൾ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു. എന്നാൽ, ഒമ്പതു ദിവസംകൊണ്ട് നോവൽ പൂർത്തിയാക്കി, അച്ചടിച്ച്, ബൈൻഡ് ചെയ്ത് ഡിസിയുടെ കേരളത്തിലെ കടകളിലെല്ലാം എത്തിച്ചു! അത്ഭുതകരമാണ് ഈ വേഗമെന്ന് പ്രസാധകർ പറയുന്നു. ഈ വിവാദം പുസ്തകം വിൽക്കാനായിരുന്നുവെന്നുവേണം കരുതാനെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.

അശ്ലീല സാഹിത്യ വിൽപ്പനക്ക് 'കൊച്ചു പുസ്തക'ക്കടക്കാരെ പിടികൂടുന്ന പൊലീസ് ഡിസി ബുക്സിൽ കയറുമോ എന്നാണ് കാണാനിരിക്കുന്നത്. മലയാളം വാരികയും ദേശാഭിമാനി, ഗ്രീൻബുക്സ്, ഇൻസൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നീ പ്രസാധകരും മീശയുടെ പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറിയത് ഈ അശ്ലീലതയും സ്ത്രീത്വ അവഹേളനവും ജാതി-മത പരിഹാസവും കൊണ്ടായിരുന്നു. ഹരീഷിനെ പിന്തുണച്ച സാംസ്‌കാരിക നായകർ നോവലിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരിക്കണം. - ഇതായിരുന്നു ജന്മഭൂമി ഓൺലൈൻ റിപ്പോർട്ട്.

രൂക്ഷ വിമർശനവുമായി നിരവധി പേർ

നോവൽ പുറത്തിറങ്ങിയതോടെ പ്രതികരണവുമായി മാധ്യമപ്രവർത്തക ശ്രീലാപിള്ളയും സംഘപരിവാർ അനുകൂലികളും ഉൾപ്പെടെ നിരവധിപേർ ഇതിനകം രംഗത്തുവന്നുകഴിഞ്ഞു. നോവൽ നിലവാരമില്ലാത്തതാണെന്നും വെറും അശ്‌ളീലമാണെന്നും എല്ലാമാണ് പ്രതികരണങ്ങൾ. പലരും രൂക്ഷ വിമർശനവും ഉയർത്തുന്നു.

മാധ്യമപ്രവർത്തക ശ്രീല പിള്ളയുടെ കുറിപ്പ് ഇങ്ങനെ: പ്രതിഭാധനനായ എഴുത്തുകാരൻ എസ് ഹരീഷിന്റെ കൊച്ചു പുസ്തകം ഡി സി വിപണിയിൽ എത്തിച്ചു... പമ്മൻ, അയ്യനേതു എന്നിവർക്ക് ഒരു പിൻഗാമി.... അടുത്ത ലക്കം ഫയർ ഇറങ്ങുന്നത് ഹരീഷിന്റെ മേൽനോട്ടത്തിൽ......

ഇതോടെ ശ്രീല പിള്ളയ്ക്കും വിമർശനുമായി കമന്റുകളും എത്തി

വിഷയത്തിൽ പ്രതികരിച്ച് ശോഭന പടിഞ്ഞാറ്റിൽ കുറിച്ചത് ഇങ്ങനെ:

പണ്ടൊക്കെ ഇച്ചിരെ സാഹിത്യമെങ്കിലും വായിച്ചു പരിചയമുള്ളവരെ സാഹിത്യത്തെ പറ്റി അഭിപ്രായം പറയാറുള്ളൂ . ഫേസ് ബുക്ക് സ്റ്റാറ്റസ് മാത്രം വായിച്ചു സാമൂഹ്യ ബോധം ഉണ്ടാക്കിയവരാണ് ഈ സംസ്‌കാരം വീണ്ടെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് . ഓ മലയാളത്തിലെ പ്രധാന കൃതികൾ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തതു കൊണ്ട് മഹാന്മാരായ ആ സാഹിത്യകാരന്മാർ രക്ഷപെട്ടു.
സമാനമായ വാക്കുകൾ ഉപയോഗിച്ച് ഇതിലും മോശമായ ഡയലോഗുകൾ മോഹൻലാൽ ആറാം തമ്പുരാനിൽ പറഞ്ഞപ്പോൾ ആരും തിയറ്ററിനു തീ കൊടുത്തില്ലല്ലോ . ഇനിയും സമയം ഉണ്ട് .
താങ്കളെ പോലുള്ളവർ ആ അജന്ത എല്ലോറ എന്നീ ഗുഹകളും തച്ചു തകർത്തേക്കണം . കലാ സൃഷ്ടി എന്നെല്ലാം വിവരമില്ലാത്തവർ പറയും . അതൊന്നും വിഷയമല്ലല്ലോ കണക്കിലെടുക്കില്ലെന്നറിയാം .നമ്മള് നമ്മുടെ പാരമ്പര്യം (നമ്പൂതിരിമാർ വരുമ്പോൾ ഉടുമുണ്ട് അഴിച്ചു കൊടുക്കുന്ന ആചാരമുള്ള പാരമ്പര്യം ) കാത്തു സൂക്ഷിക്കണം..

രവി ഡിസിയുടെ പ്രതികരണം

എസ് ഹരീഷിന്റെ വിവാദമായ 'മീശ' എന്ന നോവൽ പുസ്തക രൂപത്തിൽ ഇന്നലെ മുതൽ വിപണിയിൽ എത്തിക്കഴിഞ്ഞുവെന്ന് ഡിസി ബുക്സിന്റെ മാനേജിങ് ഡയറക്ടർ രവി ഡിസി വ്യക്തമാക്കി. മീശ പിൻവലിക്കേണ്ടി വന്നാൽ മലയാളത്തിലെ പല ക്ലാസിക്കുകളും പിൻവലിക്കേണ്ട അസ്ഥയുണ്ടാകും. ആര് എന്ത് എഴുതണം എന്ന് ആരുടെയും തീരുമാനത്തിന് വിധേയമാകരുത് എന്ന നിർബന്ധം കൂടി ഡിസി ബുക്സിനുണ്ട്. ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.' - രവി ഡിസി പറഞ്ഞു. മീശയുടെ ഓൺലൈൻ പതിപ്പും മാർക്കറ്റിൽ ലഭ്യമാണെന്നും രവി ഡിസി അറിയിച്ചു. - മീശ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP