Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ബന്ധുക്കൾക്കെല്ലാം പാരയായി ശ്രീമതിയുടെ മകന്റെ നിയമനം; പിണറായിയുടെ ബന്ധു സ്റ്റാൻഡിങ് കോൺസൽ ആയതു വിവാദമാക്കാൻ തുനിഞ്ഞിറങ്ങി പാർട്ടിയിലെ തന്നെ ഒരു വിഭാഗം; ചട്ടങ്ങൾ മറികടക്കാത്ത സാധാരണ നിയമനങ്ങൾ പോലും സൂക്ഷ്മ നിരീക്ഷണത്തിൽ; ശൈലജയുടെയും മേഴ്‌സിക്കുട്ടിയുടെയും പേരിലും ആരോപണം

മന്ത്രി ബന്ധുക്കൾക്കെല്ലാം പാരയായി ശ്രീമതിയുടെ മകന്റെ നിയമനം; പിണറായിയുടെ ബന്ധു സ്റ്റാൻഡിങ് കോൺസൽ ആയതു വിവാദമാക്കാൻ തുനിഞ്ഞിറങ്ങി പാർട്ടിയിലെ തന്നെ ഒരു വിഭാഗം; ചട്ടങ്ങൾ മറികടക്കാത്ത സാധാരണ നിയമനങ്ങൾ പോലും സൂക്ഷ്മ നിരീക്ഷണത്തിൽ; ശൈലജയുടെയും മേഴ്‌സിക്കുട്ടിയുടെയും പേരിലും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ പി ജയരാജൻ കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിൽ മുൻ മന്ത്രി പി കെ ശ്രീമതിയുടെ മകനെ നിയമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെയും ആരോപണം. പിണറായി വിജയന്റെ ബന്ധുവായ അഭിഭാഷകനെ എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ സ്റ്റാൻഡിങ് കോൺസലാക്കിയതു ചൂണ്ടിക്കാട്ടിയാണു പാർട്ടിയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂർ എംപി കൂടിയായ പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറിന്റെ നിയമനം വിവാദത്തിലായതോടെ ചട്ടങ്ങൾ മറികടക്കാതെയുള്ള നിയമനങ്ങൾ പോലും വിവാദത്തിലായിരിക്കുകയാണ്. മന്ത്രിമാരായ കെ കെ ശൈലജയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും പേരിലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റാൻഡിങ് കോൺസലായാണു പിണറായിയുടെ ബന്ധു ടി നവീൻ നിയമിതനായത്. പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ് നവീൻ. ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനു പിന്നാലെയായിരുന്നു നവീന്റെ നിയമനം. സംഗതി വിവാദമാക്കിയത് പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലെ നവീന്റെ പ്രതികരണവും പുറത്തുവന്നു.

അഭിഭാഷകനെന്ന നിലയിൽ 14 വർഷത്തെ അനുഭവപരിചയം തനിക്കുണ്ടെന്നു നവീൻ വ്യക്തമാക്കി. അതിനാൽ തന്നെ ഈ നിയമനത്തന് അർഹനാണ്. ബിവറേജസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണു നൽകിയിട്ടുള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വകുപ്പിന് കീഴിലാണ് മലിനീകരണ നിയന്ത്ര ബോർഡ്.

അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലെ അംഗം കൂടിയാണ് നവീൻ. ഹൈക്കോടതിയിൽ 14 വർഷ്‌ത്തെ പ്രവൃത്തി പരിചയമുണ്ട് യോഗ്യത ഉള്ളതിനാലാണ് സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്തിനായി അപേക്ഷ നൽകിയത്. യോഗ്യതയുള്ളതിനാൽ തന്നെയാണു നിയമനമെന്നും നവീൻ പറഞ്ഞു. അതേ സമയം സ്റ്റാൻഡിങ് കോൺസലായി നിയമിതനായ നവീൻ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു.

ഇതിനിടെയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേരിലും മറ്റൊരു ആരോപണം ഉയരുന്നത്. മേഴ്സിക്കുട്ടിയമ്മയുടെ ബന്ധു രാജേഷിനെ കാപെക്സിൽ നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ്. മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവ് ബി.തുളസീധരക്കുറുപ്പ് 2010 ൽ കോംപ്ലക്സ് ചെയർമാനായിരിക്കെയാണ് എം.ഡിയായി രാജേഷിനെ നിയമിച്ചത്. സിപിഐ(എം) നേതാക്കളുടെ മക്കളിൽ പലരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി നായനാരുടെ ചെറുമകനെ കിൻഫ്ര വിഡിയോ പാർക്കിന്റെ തലപ്പത്ത് നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 29 ന് ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

അതിനിടെ, മന്ത്രി കെ കെ ശൈലജയുടെ മകനെ കണ്ണൂർ വിമാനത്താവളത്തിൽ ഉന്നത പദവിയിലേക്കു പരിഗണിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മരുമകളെ കിൻഫ്രയിൽ നിയമിച്ചതായും വാർത്തകൾ പുറത്തുവരുന്നു. സിപിഐ(എം) നേതാവായ കോലിയക്കോടു കൃഷ്ണൻ നായരുടെ മകൻ ഉണ്ണിക്കൃഷ്ണനെ കിൻഫ്രയിൽ ഉയർന്ന പോസ്റ്റിൽ നിയമിച്ചതിനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, യോഗ്യതയുള്ളതിനാലാണു ഉണ്ണിക്കൃഷ്ണനെ തൽസ്ഥാനത്തു നിയമിച്ചതെന്നാണു വിവരം.

വ്യവസായ മന്ത്രിയുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിൽ നടന്ന നിയമനം വിവാദമായതോടെയാണ് ഇത്തരത്തിൽ യോഗ്യതയുള്ളവരുടെ കാര്യത്തിലുള്ള നിയമനങ്ങളും വിവാദത്തിലാകുന്നത്. അർഹതയുള്ളവർക്കു പോലും നിയമനം നിരസിക്കപ്പെടുന്ന തരത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് ഇ പിക്കെതിരെ കടുത്ത വിമർശനമാണു വിവിധ കോണുകളിൽ നിന്നുയരുന്നത്. അനർഹമായ നിയമനമാണ് അടുത്ത ബന്ധുവും പി കെ ശ്രീമതിയുടെ മകനുമായ പി കെ സുധീറിന്റെ കാര്യത്തിൽ നടത്തിയതെന്നു വ്യക്തമായ സാഹചര്യത്തിൽ കർശന നടപടി തന്നെ ഇ പി ജയരാജനെതിരെ എടുക്കണമെന്നാണു പാർട്ടി അണികൾ തന്നെ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP