Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചട്ടഞ്ചാൽ ടാറ്റ സർക്കാർ കോവിഡ് ആശുപത്രിയിലേക്ക് കണ്ടെയ്നറുകൾ എത്തുന്നു; ആദ്യ കണ്ടെയ്നർ എത്തുക ഇന്ന് വൈകിട്ട് ആറു മണിക്ക്; പൂർണമായും ഉരുക്കിൽ നിർമ്മിച്ച കണ്ടെയ്‌നർ എത്തിക്കുന്നത്‌ ഫരീദാബാദ്‌, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നും

ചട്ടഞ്ചാൽ ടാറ്റ സർക്കാർ കോവിഡ് ആശുപത്രിയിലേക്ക് കണ്ടെയ്നറുകൾ എത്തുന്നു; ആദ്യ കണ്ടെയ്നർ എത്തുക ഇന്ന് വൈകിട്ട് ആറു മണിക്ക്; പൂർണമായും ഉരുക്കിൽ നിർമ്മിച്ച കണ്ടെയ്‌നർ എത്തിക്കുന്നത്‌ ഫരീദാബാദ്‌, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നും

ബുർഹൻ തളങ്കര

കാസർകോട് : കാസർകോടിന്റെ ആരോഗ്യമേഖലയിലെ സ്വപ്ന പദ്ധതിയായ ചട്ടഞ്ചാലിലെ ടാറ്റ സർക്കാർ കോവിഡ് ആശുപത്രി നിർമ്മാണത്തിനുള്ള ആദ്യ കണ്ടയ്നര് മംഗളുരുവിലെത്തി. ഈ കണ്ടൈനർ ഇന്ന് വൈകിട്ട് ആറു മണിയോടെ ചട്ടഞ്ചാലിലെ പദ്ധതി പ്രദേശത്ത് എത്തുമെന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ടാറ്റ കമ്പനിയുടെ കൊച്ചി മേഖല ഭരണവിഭാഗം മേധാവി പി.എൽ .ആന്റണി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മുപ്പതു മീറ്റർ നീളമുള്ള കണ്ടൈനറുകൾ അതീവ ശ്രമകരമായിട്ടായിരിക്കും ചട്ടഞ്ചാലിലെ നിർമ്മാണം നടക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്തെത്തിക്കുന്നത് .കണ്ടെയ്നർ ഇറക്കാനുള്ള കൂറ്റൻ ക്രൈനും സ്ഥലത്ത് ഉടൻ എത്തും. ഇന്ന് രാവിലെ മുതൽ പദ്ധതി പ്രദേശത്തെ ആകാശ ചിത്രീകരണം നടക്കുന്നുണ്ട്‌.

പൂർണമായും ഉരുക്കിൽ നിർമ്മിച്ച കണ്ടെയ്‌നർ ഫരീദാബാദ്‌, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ എത്തിക്കുന്നത്‌. ഫരീദാബാദിൽനിന്ന്‌ കണ്ടെയ്‌നറുമായി പുറപ്പെട്ട വാഹനങ്ങൾ അഞ്ച്‌‌ ദിവസത്തിനുള്ളിൽ എത്തുമെന്നാണ് സൂചന.മൂന്ന്‌ സോണിലായാണ്‌ കണ്ടെയ്‌നർ സ്ഥാപിക്കുക. ആദ്യ സോണിൽ 58 എണ്ണവും രണ്ടാം സോണിൽ 42 എണ്ണവും മൂന്നാമത്തേതിൽ 24 എണ്ണവുമാണ്‌ സ്ഥാപിക്കുന്നത്‌. ആശുപത്രിയിലെത്തുന്നവരുടെ രജിസ്‌ട്രേഷനും മറ്റുമായി നാല്‌ കണ്ടെയ്‌നറുമുണ്ടാകും. പൂർണമായും ഉരുക്കിൽ നിർമ്മിച്ച കണ്ടെയ്‌നർ ഫരീദാബാദ്‌, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയവിടങ്ങളിൽനിന്നാണ്‌ എത്തിക്കുന്നത്‌. ഫരീദാബാദിൽനിന്ന്‌ കണ്ടെയ്‌നറുമായി പുറപ്പെട്ട വാഹനങ്ങൾ അഞ്ച്‌‌ ദിവസത്തിനുള്ളിൽ എത്തുമെന്നാണ്‌ പ്രതീക്ഷ.

ആശുപത്രി വളപ്പിലേക്ക്‌ തെക്കിൽ അമ്പട്ട വളവിൽനിന്ന്‌ 12 മീറ്റർ വീതിയിലുള്ള റോഡാണ്‌ നിർമ്മിക്കുന്നത്‌. ഇതിന്റെ പ്രവൃത്തി രണ്ട്‌ ദിവസത്തിനുള്ളിൽ പൂർത്തിയാകും. കൺസ്‌ട്രക്‌ഷൻ എക്യുപ്‌മെന്റ്‌സ്‌ ഓണേഴ്‌സ്‌ അസോസിയേഷൻ സൗജന്യമായി വിട്ടുനൽകിയ 15 മണ്ണുമാന്തി യന്ത്രവും 17 ഹിറ്റാച്ചിയും പത്ത്‌ ടിപ്പറും അഞ്ച്‌ ഇതര വാഹനങ്ങളും ചേർന്നാണ്‌ ആശുപത്രി ഭൂമിയും റോഡും ശരിയാക്കുന്നത്‌. മൺറോഡ്‌ പൂർത്തിയായാലുടൻ സോളിങ്‌ നടത്തി ദ്രുതഗതിയിൽ ടാറിങ്‌ നടത്തുകയാണ്‌ ലക്ഷ്യം. ഇതോടെ ആശുപത്രി വളപ്പിലേക്കുള്ള യാത്ര സുഗമമാവും.

പ്രീഫാബ്‌ മാതൃകയിൽ 540 ബെഡ്ഡോടുള്ള ആശുപത്രിയാണ്‌ നിർമ്മിക്കുക. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിർമ്മാണം തുടങ്ങിയതാണെങ്കിലും എല്ലാത്തരം ചികിത്സാ സൗകര്യങ്ങളും ഒരുക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

അത്യാധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറിയും ഉണ്ടാകും. ആശുപത്രിക്കായി കൊണ്ടുവരുന്ന കണ്ടെയ്‌നറിൽ അഞ്ച്‌ ബെഡ്, ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമുള്ള മുറി, ടോയ്‌ലറ്റ്‌ എന്നിവയുമുണ്ടാകും. ആശുപത്രിയിൽനിന്നുള്ള രാസപദാർഥങ്ങൾ പുറന്തള്ളാനായി ബയോഡൈസ്‌ ടാങ്കും കുടിവെള്ളത്തിനായി നാല്‌ കുഴൽകിണറുകളും സ്ഥാപിക്കും. ആശുപത്രി വളപ്പിന്‌ ചുറ്റും കൂറ്റൻ വേലിയും നിർമ്മിക്കും. ട്രാൻസ്‌ഫോർമർ വയ്‌ക്കാനുള്ള പ്രവൃത്തിയും നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP