Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിന്തൽമണ്ണ ജില്ലാ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ; നാലാമത്തെ ദിവസം കുത്തിവെപ്പിനെ തുടർന്ന് ആരോഗ്യനില വഷളായി; സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്നത് ഒൻപത് ദിവസം; സർക്കാർ ആശുപത്രിയിലെ ചികിൽസാ പിഴവിൽ ചെലവ് മൂന്നു ലക്ഷത്തിൽ അധികം; സ്വന്തം ലാബും കൈവിട്ടു പോയി; നിയമ പോരാട്ടവും പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജെഷ്മ; ഉപഭോക്തൃ നിയമത്തിൽ നിന്ന് ആതുരസേവന മേഖലയെ ഒഴിവാക്കുമ്പോൾ

പെരിന്തൽമണ്ണ ജില്ലാ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ; നാലാമത്തെ ദിവസം കുത്തിവെപ്പിനെ തുടർന്ന് ആരോഗ്യനില വഷളായി; സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്നത് ഒൻപത് ദിവസം; സർക്കാർ ആശുപത്രിയിലെ ചികിൽസാ പിഴവിൽ ചെലവ് മൂന്നു ലക്ഷത്തിൽ അധികം; സ്വന്തം ലാബും കൈവിട്ടു പോയി; നിയമ പോരാട്ടവും പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജെഷ്മ; ഉപഭോക്തൃ നിയമത്തിൽ നിന്ന് ആതുരസേവന മേഖലയെ ഒഴിവാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആശുപത്രിയുടെ ചൂഷണത്തിൽ നിന്ന് സാധാരണക്കാർക്കുള്ള ഏക ആശ്വാസമമായിരുന്നു ഉപഭോക്തൃ കോടതികൾ. ചെറുതെങ്കിലും നിരവധി പേർക്ക് ഇത് ആശ്വാസമെത്തിച്ചു. ഏതൊരു സാധാരണക്കാർക്കും വലിയ പ്രശ്‌നങ്ങൾ കൂടാതെ ഉപഭോക്ത്യ കോടതികളെ സമീപിക്കാമായിരുന്നു. വലിയ നിയമ പരിജ്ഞാനവും നൂലാമാലകളും ഇല്ലത്ത സംവിധാനം. ഇതിന് മാറ്റം വരുമ്പോൾ പ്രതിസന്ധിയിലാകുന്നത് ജേഷ്മയെ പോലുള്ളവരാണ്.

പുതിയ ഉപഭോക്തൃ നിയമത്തിൽ നിന്ന് ആതുരസേവന മേഖലയെ ഒഴിവാക്കി. ഇതോടെ 2014 മുതൽ താൻ നടത്തുന്ന നിയമ പോരാട്ടം ഫലം കാണാതാകുമോ എന്ന ആശങ്കയിലാണ് മലപ്പുറം അരിപ്ര ചേനത്തൊടി കളരിക്കൽ മണികണ്ഠന്റെ ഭാര്യ ജേഷ്മ. ജേഷ്മ ചികിത്സപ്പിഴവിൽ നഷ്ടപരിഹാരം തേടി 2014 മുതൽ നിയമ പോരാട്ടം നടത്തുന്നത്. മലപ്പുറം ഉപഭോക്തൃ കോടതിക്കു മുന്നിലുള്ള കേസ് അവസാന ഘട്ടത്തിലായിരുന്നു. അതിനിടയിലാണ്, പുതിയ ഉപഭോക്തൃ നിയമം വന്നത്. ജൂലായ് 20 മുതൽ പുതിയ നിയമം വന്നതോടെ വർഷങ്ങളുടെ പോരാട്ടം എന്താകുമെന്ന ആശങ്കയിലായി ജേഷ്മയും കുടുംബവും. ഇത് തന്നെയാണ് ആശുപത്രിക്കെതിരെ പോരാട്ടം നടത്തുന്ന പലരുടേയും അവസ്ഥ. നിയമ മാറ്റത്തിലൂടെ രക്ഷപ്പെടുന്നത് ചികിൽസാ പിഴവിലൂടെ രോഗികളെ വഞ്ചിക്കുന്ന വൻകിട ആശുപത്രികളാണ്.

2013-ൽ പെരിന്തൽമണ്ണ ജില്ലാ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായി ജേഷ്മ. ഇതിനു ശേഷമുള്ള നാലാമത്തെ ദിവസം കുത്തിവെപ്പിനെ തുടർന്ന് ആരോഗ്യനില വഷളായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത ജേഷ്മ ഒൻപത് ദിവസം വെന്റിലേറ്ററിലായിരുന്നു. മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം, സ്വന്തമായുണ്ടായിരുന്ന ലാബ് പോലും കൈവിട്ടു പോയി. ഇതിൽ നഷ്ടപരിഹാരം തേടിയാണ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇതിനെതിരേ സർക്കാർ ആശുപത്രിയിലെ രണ്ട് നഴ്സുമാർ സംസ്ഥാന ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സ സൗജന്യമായതിനാൽ ഉപഭോക്തൃ കോടതിയിൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു അവരുടെ വാദം.

ഈ വാദം തള്ളിയ സംസ്ഥാന ഉപഭോക്തൃ കോടതി, കേസിൽ വാദം തുടരാൻ അനുമതി നൽകി. മലപ്പുറം ഉപഭോക്തൃ കോടതിയിൽ വാദം തുടരുന്നതിനിടയിലാണ് പുതിയ ഉപഭോക്തൃ നിയമം നിലവിൽ വരുന്നത്. ഇതോടെ ഈ കേസ് തന്നെ പ്രതിസന്ധിയിലായി. മലയാളിയായ വി.പി. ശാന്ത വർഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിന്റെ തുടർച്ചയായിട്ടായിരുന്നു 1995-ൽ ആതുര സേവന മേഖലയെ സുപ്രീംകോടതി ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത്. ഇതിനാണ് മാറ്റം വരുത്തിയത്.

നിലവിൽ ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായാൽത്തന്നെ നീതി ലഭിക്കാൻ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തേണ്ടിവരുമോ എന്ന ആശങ്കയാണ് ജേഷ്മയ്ക്ക്. ആതുരസേവന മേഖലയെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ ഉപഭോക്തൃ നിയമം പാർലമെന്റ് പാസാക്കാൻ വർഷങ്ങൾ എടുത്തത്. വലിയ സമ്മർദങ്ങളുടെ ഫലമായാണ് ആതുരസേവന മേഖല ഒഴിവാക്കപ്പെട്ടത്.

ആശുപത്രി മാനേജ്‌മെന്റുകളായിരുന്നു ഇതിന് പിന്നിൽ. ആശൂപത്രി തർക്കങ്ങൾ സാധാരണ കോടതിയിൽ എത്തുമ്പോൾ സാധാരണക്കാർക്ക് നിയമ പോരാട്ടത്തിനുള്ള ചെലവുകൾ താങ്ങുക പോലും അസാധ്യമാകും. ഇതോടെ ആരും കേസിന് പോകാത്ത അവസ്ഥയും വരും. ഇങ്ങനെ പുതിയ നിയമം ആശുപത്രി മാനേജ്‌മെന്റുകൾക്ക് താങ്ങും തണലും ഒരുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP