താനാര്...താൻ പോയി പണി നോക്ക്; ബിൽ മാറാത്തത് ചോദ്യം ചെയ്തപ്പോൾ ബാങ്ക ജീവനക്കാരൻ; ഒപ്പം മാനേജരുടെ വെല്ലുവിളിയും; വ്യക്തി വിരോധത്തിന്റെ പേരിൽ വ്യാപാരിയുടെ ചെക്ക് മടക്കി വേട്ടയാടൽ; കാനറാ ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

വിഷ്ണു ജെ ജെ നായർ
തൃശൂർ: വ്യക്തി വിദ്വേഷത്തിന്റെ പേരിൽ അക്കൗണ്ടിൽ പണമുണ്ടായിരുന്നിട്ടും ഇടപാടുകാരന്റെ ചെക്ക് മടക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന പരാതിയിൽ കാനറാ ബാങ്ക് ഒരുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം അടയ്ക്കാൻ ബാങ്ക് തയ്യാറായിട്ടില്ല.
കാനറാ ബാങ്ക് കൊടകര ബ്രാഞ്ചിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾക്കെതിരെ വടൂർക്കര സ്വദേശി രജികുമാറാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. തൃശൂരിൽ സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനം നടത്തുന്ന രജികുമാർ കൊടകര കാനറാ ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് എടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കൊടകര ബ്രാഞ്ചിന്റെ മാനേജരായിരുന്ന കാലത്തായിരുന്നു തൃശൂരിൽ നിന്നും 20 കി.മി ദൂരമുള്ള കൊടകര ബ്രാഞ്ചിൽ അദ്ദേഹം അക്കൗണ്ട് എടുത്തത്. എന്നാൽ പിന്നീട് രജികുമാറിന്റെ ഭാര്യയ്ക്ക് വീടിനടുത്തുള്ള കുറുക്കഞ്ചേരിയിൽ ബ്രാഞ്ച് ആരംഭിക്കാനുള്ള ചുമതല ലഭിക്കുകയും കൊടകരയിൽ പുതിയ മാനേജർ വരുകയും ചെയ്തു.
അതിനുശേഷം രജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ ഒരു ബിൽ മാറുന്നതിന് ബാങ്കിൽ പോയപ്പോൾ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ മാനേജർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് ബിൽ നൽകിയില്ല. ഇതറിഞ്ഞ് രജികുമാർ ബാങ്കിൽ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടി തന്നെ ലഭിച്ചു. മാനജരില്ലെങ്കിൽ പകരം ചാർജുള്ള ആളില്ലെ എന്നും ഒരു ഡിഡി വേണമെങ്കിൽ എന്തുവേണമെന്നും അദ്ദേഹം ചോദിക്കുകയും അവർ തമ്മിൽ വഴക്കാകുകയും ചെയ്തുവെന്ന് രജികുമാർ നൽകിയ പരാതിയിൽ പറയുന്നു. ബാങ്ക് ജീവനക്കാരൻ അതൊക്കെ ചോദിക്കാൻ താനാരാണെന്നും താൻ പോയി തന്റെ പണി നോക്കാനും പറഞ്ഞെന്നും പരാതിയുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രജികുമാർ ബാങ്കിന്റെ സർക്കിൾ ഓഫീസിലെ കസ്റ്റമർ സെല്ലിലേയ്ക്ക് പരാതി നൽകി. അതുലഭിച്ചപ്പോൾ മാനേജർ രജികുമാറിനെ സമീപിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്നോട് പോയി പണി നോക്കാൻ പറഞ്ഞയാൾ മാപ്പ് പറയുകയോ അല്ലെങ്കിൽ ബാങ്ക് അയാൾക്കെതിരെ നടപടി എടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജികുമാർ മാനേജരെ തിരിച്ചയച്ചു. എന്നാൽ ജീവനക്കാരൻ പ്രബലനാണെന്നും അയാൾ മാപ്പ് പറയില്ലെന്നും മാനേജർ അറിയിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ബില്ലും ചെക്കുമെല്ലാം വരുമ്പോൾ കാണിച്ചുതരാമെന്ന് വെല്ലുവിളിക്കുകയും ചെയ്തെന്ന് രജികുമാർ പരാതിപ്പെടുന്നു.
അതിന് ശേഷം തനിക്ക് വരുന്ന ബില്ലുകളും ചെക്കുകളും സമയത്തിന് പരമാവധി താമസിപ്പിക്കുകയും അദ്ദേഹത്തെ മനഃപൂർവം ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നുവെന്ന് രജികുമാർ പറയുന്നു. ബി.ഡി മഹാജൻ എന്ന സ്ഥാപനം എയച്ച ബിൽ എത്തിയെന്ന് വിളിച്ചറിയിച്ചിട്ട് ബാങ്കിൽ ചെന്നപ്പോൾ എത്തിയിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചെന്നും അദ്ദേഹം പരാതിപ്പെടുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം പൊലീസ് ഇടപെട്ടാണ് ബില്ല് വാങ്ങി നൽകിയത്. ഈ വിഷയത്തിൽ രജികുമാർ കൺസ്യൂമർ ഫോറത്തിൽ പരാതി നൽകുകയും ബാങ്ക് 20,000 രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ചെക്കുകൾ വരുമ്പോൾ അവ പരമാവധി വൈകിപ്പിക്കാനും മടക്കാനുമുള്ള ശ്രമങ്ങൾ നടത്തി. രജികുമാറിന്റെ അക്കൗണ്ടിൽ പണമുണ്ടായിരിക്കെയാണ് ബാങ്ക് ചെക്ക് മടക്കിയത്. മാത്രമല്ല, അക്കൗണ്ടിൽ 23687.06 രൂപയുള്ളപ്പോൾ മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് 180 ഉം 22 ഉം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തെന്നും രജികുമാർ പറയുന്നു.
ബാങ്ക് അധികൃതരുടെ വൈരാഗ്യബുദ്ധിയോടെയുള്ള ഈ വേട്ടയാടലിനെതിരെയാണ് രജികുമാർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ബാങ്ക് നഷ്ടപരിഹാരമായി 25000 രൂപയും 5000 രൂപയും ആറ് ശതമാനം പലിശയോടെ ഒരു മാസത്തിനുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കാൻ ഉത്തരവിറങ്ങുകയും ചെയ്തത്. നിരവധി വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രജികുമാറിനനുകൂലമായി ഉത്തരവുണ്ടായത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. മാത്രമല്ല അപ്പീൽ നൽകുന്ന കാര്യവും ആലോചിക്കുന്നതേ ഉള്ളു എന്നാണ് കാനറാ ബാങ്ക് റിക്കവറി ആൻഡ് ലീഗൽ സെല്ലിന്റെ വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 17വർഷം മുമ്പ് രാഹുലിനെ കാണാതാകുന്നത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കവേ; പൊലീസും സിബിഐയും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല; ഒരാൾ കൂട്ടിക്കൊണ്ടുപോയെന്ന മൊഴിയും തുമ്പായില്ല; നാർക്കോ അനാലിസിസ് അടക്കം നടന്ന കേസ്; ഒടുവിൽ മകനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു യാത്രയായി പിതാവും
- വയസ്സാംകാലത്ത് വിവാഹം കഴിക്കുമ്പോഴെങ്കിലും അല്പം വസ്ത്രം ധരിച്ചുകൂടെ? കോർട്നി കർദാഷിയാൻ മിന്നുകെട്ടിനെത്തിയതും ശരീരം മുഴുവൻ കാട്ടുന്ന വലിപ്പം കുറഞ്ഞ കല്യാണ വസ്ത്രങ്ങളണിഞ്ഞ്; വിവാഹ വസ്ത്ര സങ്കല്പത്തെ പൊളിച്ചെഴുതി റിയാലിറ്റി സ്റ്റാർ മോഡൽ
- ലണ്ടനിൽ രാഹുൽ ഗാന്ധിക്കൊപ്പം കുടുംബസുഹൃത്ത് സാം പിത്രോഡ മുതൽ സീതാറാം യെച്ചൂരി വരെ; മോദി വിരുദ്ധരെല്ലാം ഒന്നിച്ചു കൂടിയ ലണ്ടനിൽ യുവരാഷ്ട്രമായ ഇന്ത്യയെ കുറിച്ചുള്ള ചിന്തകളും സങ്കൽപ്പങ്ങളും; സ്യുട്ടണിഞ്ഞു വേദിയിലെത്തിയ രാഹുൽ ഒറ്റനോട്ടത്തിൽ രാജീവിന്റെ ട്രൂ കോപ്പിയായതിന്റെ സന്തോഷം ഏറ്റെടുത്തു സോഷ്യൽ മീഡിയയും
- ദിലീപിനെ രക്ഷിക്കാൻ 50 ലക്ഷം വാങ്ങി പൊലീസ് ഉന്നതൻ; വിരമിച്ച ഉദ്യോഗസ്ഥന് പണം കൊടുത്തയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങവേ ശ്രീജിത്ത് തെറിച്ചു; അഭിഭാഷകരുടെ മൊഴിയെടുക്കൽ തടഞ്ഞതിലും ഉന്നത ഇടപെടൽ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നത് ഭരണതല ഇടപെടലിൽ; 30-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കടമ തീർക്കാൻ ക്രൈംബ്രാഞ്ച്
- രാത്രി 12.30ന് ഉണരും, എയർപോർട്ടിലെത്തി പുലർച്ചെ 6.30വരെ ലോട്ടറി വിൽക്കും; എല്ലാവരും ഉറങ്ങുമ്പോൾ ഭാഗ്യദേവതയുമായി ജീവിക്കാനിറങ്ങിയ രംഗനും ഭാര്യ ജസീന്തയും വിറ്റ വിഷു ബംബറിനാണ് ഒന്നാം സമ്മാനമായ 10 കോടി; ബംബറിന്റെ കമ്മീഷൻ തുക ഒരു കോടി; മരുമകന്റെ രോഗവും കടബാദ്ധ്യതയും തീരാനൊമ്പരമായിരുന്ന വലിയതുറയിലെ ദമ്പതികളെ ഭാഗ്യം കടാക്ഷിച്ച കഥ
- 'വെന്റോ കാർ ആണ് ഞാൻ ചോദിച്ചത്, തന്നതുകണ്ട് കിളിപോയി'; ബാത്ത്റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോ; വിസ്മയയോട് വിലപേശി കിരൺ; ഫോൺ സംഭാഷണം പുറത്ത്
- കുറ്റക്കാരനെന്ന വിധി പ്രതിക്കൂട്ടിൽ നിർവികാരതയോടെ കേട്ടു നിന്നു കിരൺ കുമാർ; ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അകമ്പടിയിൽ ജയിലിലേക്ക്; കോടതിക്ക് പുറത്ത് മാധ്യമങ്ങൾ വളഞ്ഞു ചോദ്യങ്ങൾ ഉന്നയിച്ചിട്ടും പ്രതികരിച്ചില്ല; വിസ്മയയുടെ ഭർത്താവിന് ഏഴു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ ഉറപ്പായി
- 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ...ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ': റാലിയിൽ പിഞ്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച് പോപ്പുലർ ഫ്രണ്ട്; കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു
- 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ... കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ'; റാലിയിൽ പിഞ്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിൽ അന്വേഷണം തുടങ്ങി; സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍