Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ

150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ സംഘടിത നീക്കമുണ്ടെന്നു ദേവസ്വം ബോർഡ് വിലയിരുത്തൽ. സമീപകാലത്ത് വന്ന വാർത്തകൾ പലരും ദുരുപദിഷ്ടമാണെന്നും ബോർഡ് വിലയിരുത്തുന്നു. ഇന്നു ദേവസ്വം ബോർഡിനെതിരെ വന്ന വാർത്തയ്ക്ക് പിന്നിലും ഇത്തരം സംഘടിത ശ്രമമുണ്ടെന്ന വിലയിരുത്തലിൽ തന്നെയാണ് ബോർഡ് മുന്നോട്ട് നീങ്ങുന്നതും. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുകയായ 150 കോടി വിനിയോഗിച്ച് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി എന്ന മാധ്യമ വാർത്ത ഉദാഹരിച്ച് തന്നെയാണ് ബോർഡ് ഈ തീരുമാനത്തിൽ എത്തുന്നതും. ദേവസ്വം ബോർഡ് പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്- ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

150 കോടി മുടക്കി ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്ത ദുരുപദിഷ്ടമാണ്. ധനലക്ഷ്മി ബാങ്കിന് ബോണ്ട് ആയി 150 കോടി രൂപ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. 6.35 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോർഡിന്റെ എല്ലാ അകൗണ്ടുകളും ധനലക്ഷ്മി ബാങ്ക് കേന്ദ്രീകരിച്ചുമാണ് നിലകൊള്ളുന്നത്. 150 കോടി രൂപ ദേവസ്വം ബോർഡ് നിക്ഷേപങ്ങളിൽ നിന്നും ബോണ്ട് ആയി മാറ്റാം. 11 ശതമാനം പലിശ നൽകാം എന്ന് ധനലക്ഷ്മി ബാങ്ക് സമ്മതിച്ചു. ബാങ്ക് നൽകുന്ന പലിശയിനത്തിൽ ഒരു വർഷം നാലുകോടി രൂപയുടെ വർദ്ധനവ് ലഭിക്കും. അതായത് ഈ ബോണ്ട് വഴി നാല് കോടി രൂപ പലിശയാണ് ധനലക്ഷ്മി ബാങ്ക് ദേവസ്വത്തിന് നൽകും. ഏഴു കോടിയോളം രൂപയാണ് പലിശയിനത്തിൽ അധികം ലഭിക്കുന്നത്. ആ പണം ധനലക്ഷ്മി ബാങ്ക് നൽകുകയും തുക ഫിക്സഡ് ആയി വകയിരുത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഏഴു കോടി രൂപ അധികമായി വേറെ ഏത് രീതിയിലാണ് ബോർഡിന് ലഭിക്കുന്നത്. അത് ആലോചിക്കേണ്ട കാര്യമല്ലേ അത്. ബോർഡിന്റെ അഭ്യുന്നതിക്ക് വേണ്ടി ചെയ്ത കാര്യമാണിത്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ഈ ബോണ്ട് ആ നിമിഷം പിൻവലിക്കാം. ബോർഡിന് വെറുതെ വരുന്ന കോടികൾ പാഴാകും എന്ന് മാത്രമേയുള്ളൂ. വെറുതെയുള്ള പ്രചാരണവും വാർത്തകളും ആണ് ഈ ബോണ്ടിന്റെ പേരിൽ പ്രചരിക്കുന്നത്. ബോണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാൻ ദേവസ്വം ബോർഡ് തയ്യാറാണ്. ഏഴുവർഷം കൊണ്ട് ഈ രീതിയിൽ ബോർഡിന് അധികം ലഭിക്കുന്നത് 49 കോടിയോളം രൂപയാണ്. ബോണ്ട് ആയി നൽകിയപ്പോൾ വൻ അഴിമതി നടത്തി എന്ന പ്രചാരണമാണ് മുഴങ്ങുന്നത്. റിസർവ് അനുമതിയോടെ ആ ഗ്യാരണ്ടിയിൽ നൽകുന്ന ലോൺ ആണിത്. അതിന്റെ ഉത്തരവാദിത്തം ബോർഡിന് അല്ല റിസർവ് ബാങ്കിന് ആണ്. ഗ്യാരണ്ടി റിസർവ് ബാങ്ക് ആണ്. ഇത് കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. അല്ലാതെ ഷെയർ വാങ്ങി എന്ന് പറയുന്നത് ദുരുപദിഷ്ടമായ പ്രചാരണമാണ്.

ദേവസ്വം അകൗണ്ട് മുഴുവൻ ധനലക്ഷ്മി ബാങ്കിലാണ്. ദേവസ്വം തുക മുടക്കി ഷെയർ വാങ്ങിയാൽ എന്താണ് കുഴപ്പം. അത് വേറെ ചോദ്യമായി ഞാൻ ചോദിക്കുകയാണ്. ബാങ്കിന്റെ നടത്തിപ്പിൽ ദേവസ്വത്തിന് കൂടി റോൾ ആയില്ലേ. പക്ഷെ അതിനൊന്നും ദേവസ്വം മിനക്കെട്ടിട്ടില്ല. ഇത് ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ്. അല്ലാതെ ഷെയർ അല്ല. ദേവസ്വം എന്ന് പറഞ്ഞാൽ അപ്പോൾ വാർത്ത കൊടുക്കാൻ ചിലർ തയ്യറായിരിക്കുകയാണ്. ദേവസ്വത്തിൽ വിവരം തിരക്കാൻ ഇവർ തയ്യാറല്ല. മാധ്യമങ്ങൾക്ക് നോട്ടീസ് നൽകണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്-പത്മകുമാർ പറയുന്നു.

ഇന്നാണ് ദേവസ്വം ബോർഡ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളിൽ വാർത്ത വന്നത്. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ഉപയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി. ഏകദേശം 150 കോടി രൂപയാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങാനായി ബോർഡ് ചെലവാക്കിയത്. ഇതിലൂടെ വൻ നഷ്ടം ബോർഡിന് നേരിടേണ്ടി വന്നേക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. ഇതായിരുന്നു വാർത്തയുടെ രത്‌നചുരുക്കം. ഏത് നിമിഷവും പണം നഷ്ടമായേക്കാവുന്ന ഓഹരിയാണ് ബോർഡ് വാങ്ങിയതെന്നാണ് ഓഡിറ്റ് റിപ്പോട്ടിൽ വകുപ്പ് ഉയർത്തുന്ന വിമർശനം. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിലാണ് ബോർഡിന്റെ ഗുരുതര വീഴ്‌ച്ച ചൂണ്ടിക്കാട്ടുന്നത്.

4,000 ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിച്ചത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്. ഈ സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ ധനലക്ഷ്മി ബാങ്ക് നഷ്ടത്തിലായിരുന്നു. 150 കോടി രൂപ ബാങ്കിന്റെ ഓഹരി വാങ്ങുന്നതിനായി ബോർഡ് ഉപയോഗിച്ചു എന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ബോർഡ് നടത്തിയ ഈ നിക്ഷേപ നടപടിയിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വാർത്തയ്ക്കെതിരെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുനാടൻ മലയാളിയോട് വികാരാധീനനായി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP