Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്ക പകർച്ചപ്പനിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മരണങ്ങൾ കൊറോണയായിരുന്നോ? എങ്ങനെയാണ് അവിടെ ഇരുപതിനായിരം പേർ മരിച്ചത്; യുഎസ് സൈന്യമാണ് ചൈനയിൽ വൈറസിനെ പരത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ്; കൊറോണ ചൈനയിൽ ആദ്യം കണ്ടെത്തുന്നത് നവംബറിലാണെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ്; കോവിഡ് 19നെ ചൊല്ലി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

അമേരിക്ക പകർച്ചപ്പനിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മരണങ്ങൾ കൊറോണയായിരുന്നോ? എങ്ങനെയാണ് അവിടെ ഇരുപതിനായിരം പേർ മരിച്ചത്; യുഎസ് സൈന്യമാണ് ചൈനയിൽ വൈറസിനെ പരത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ്; കൊറോണ ചൈനയിൽ ആദ്യം കണ്ടെത്തുന്നത് നവംബറിലാണെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ്; കോവിഡ് 19നെ ചൊല്ലി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: അമേരിക്ക പകർച്ചപ്പനിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മരണങ്ങൾ കൊറോണയായിരുന്നോ? കോവിഡ് വൈറസിന്റെ ഉൽഭവം സത്യത്തിൽ യുഎസിൽ ആയിരുന്നോ? അതെയെന്നാണ് ചൈന ആരോപിക്കുന്നത്. അമേരിക്കൻ സൈന്യമാണ് ചൈനയിൽ വൈറസിനെ പരത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചു. എന്നാൽ ആരോപണത്തിന് ലിജിയാങ് തക്കതായ തെളിവുകളൊന്നും ഹാജരാക്കിയില്ല.

മഹാമാരി അമേരിക്കൻ ഗൂഢാലോചനയാണെന്ന വാദം ചൈനീസ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലിജിയാങ് ഇത്തരമൊരു പരാമർശം ട്വിറ്ററിൽ നടത്തിയിരിക്കുന്നത്.വുഹാനിലെ മൃഗങ്ങളെ വിൽക്കുന്ന മാർക്കറ്റാണ് രോഗത്തിന്റെ ഉത്ഭവമെന്നായിരുന്നു ചൈനയിലെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ചൈനീസ് അധികൃതർ പറയുന്നത് വൈറസിന്റെ ഉത്ഭവം രാജ്യത്തിന് പുറത്താണെന്നാണ്. കൊറോണ വൈറസിനെ വുഹാൻ വൈറസ് എന്ന് വിളിക്കുന്നതിലും ചൈന നീരസം പ്രകടിപ്പിക്കുന്നു. വൈറസ് ചൈനയിലെത്തിയതിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപിക്കുന്നതിനൊപ്പം അമേരിക്കൻ ഡിസീസ് കൺട്രോൾ സെന്റർ മേധാവി അമേരിക്കൻ കോൺഗ്രസിന് മുമ്പാകെ നടത്തിയ പ്രസ്താവനയും സാവോ ലിജിയാങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പനിമൂലം മരണപ്പെട്ട ചില അമേരിക്കൻ പൗരന്മാരിൽ മരണ ശേഷം കോവിഡ് -19 സ്ഥിരീകരിച്ചിരുന്നുവെന്ന് അമേരിക്കൻ ഡിസീസ് കൺട്രോൾ സെന്റർ മേധാവി റോബർട്ട് റെഡ്ഫീൽഡ് വെളിപ്പെടുത്തുന്നതാണ് വീഡിയോയിൽ. എപ്പോഴാണ് അമേരിക്കയിൽ കൊറോണ ബാധ തുടങ്ങിയത്. എത്രപേർക്ക് രോഗം വന്നു. ഏതൊക്കെയാണ് അവരെ ചികിത്സിച്ച ആശുപത്രികൾ എന്നീ ചോദ്യങ്ങളും സാവോ ലിജിയാങ് ഉന്നിക്കുന്നുണ്ട്.

3.4 കോടി ആളുകൾക്കാണ് അമേരിക്കയിൽ പകർച്ചപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 20,000 ആളുകൾ മരിച്ചിട്ടുമുണ്ട്. കോവിഡ്-19 ബാധിച്ച എത്രപേർ ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കണം- ലിജിയാങ് ട്വീറ്റ് ചെയ്യുന്നു. അമേരിക്കൻ സൈന്യമാകാം ഈ പകർച്ചവ്യാധിയെ വുഹാനിൽ കൊണ്ടുവന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങൾ വെളിപ്പെടുത്താൻ അമേരിക്ക തയ്യാറാകണമെന്നും ലിജിയാങ് പറഞ്ഞു.

കൊറോണ ചൈനയിൽ ആദ്യം കണ്ടെത്തുന്നത് നവംബറിൽ

ലോകത്തെ ഭീതിയിലാക്കി പടർന്നുപിടിച്ച കൊറോണ വൈറസ് ചൈനയിൽ ആദ്യം കണ്ടെത്തിയത് നവംബർ മാസത്തിലെന്ന് റിപ്പോർട്ട്. നവംബർ 17 ന് ഹ്യൂബെ പ്രവിശ്യയിലുള്ള 55 കാരൻ അസാധാരണ രോഗവുമായി ചികിൽസ തേടിയെത്തിയിരുന്നതായി ആരോഗ്യ വകുപ്പിന്റെ രേഖകൾ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന് മുമ്പ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പിന്റെ രേഖകളിൽ വ്യക്തമല്ലെന്നും പത്രം പറയുന്നു.

തൊട്ടുപിന്നാലെ നാലു പുരുഷന്മാരും അഞ്ച് സ്ത്രീകളും ചികിൽസ തേടിയെത്തി. എല്ലാവരും 39 നും 79 നും ഇടയിൽ പ്രായമുള്ളവരുമായിരുന്നു. എന്നാൽ ഇവരെല്ലാം വുഹാൻ സ്വദേശികളാണോ എന്ന് അറിവില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു മുതൽ അഞ്ചുപേർ വരെ അജ്ഞാത വൈറസ് രോഗവുമായി ചികിൽസയ്‌ക്കെത്തിയിരുന്നു. ഡിസംബർ പകുതിയോടെയാണ് വുഹാനിലെ കൊറോണ വൈറസ് ബാധ പുറംലോകത്തെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പ്രകാരം കൊറോണ വൈറസ് രോഗബാധ ആദ്യം കണ്ടെത്തുന്നത് ഡിസംബർ എട്ടിനാണെന്നാണ്. എന്നാൽ ഡിസംബർ ഒന്നിന് തന്നെ കൊറോണ ബാധിച്ച് രോഗി ചികിൽസയ്ക്ക് എത്തിയിരുന്നതായി ചൈനീസ് ഡോക്ടർമാരുടെ മെഡിക്കൽ ജേർണലായ ദ ലാൻസെറ്റിൽ വുഹാനിലെ ജിനിൻടാൻ ഹോസ്പിറ്റലിലെ ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ അവസാനത്തോടെ തന്നെ വുഹാനിലെ ഡോക്ടർമാർ ഭീതിദമായ വൈറസ് ബാധയാണ് ഇതെന്ന് മനസ്സിലാക്കിയിരുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർ്ട്ട് ചെയ്യുന്നു. ഡിസംബർ അവസാനം 266 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ 2020 ജനുവരി ആദ്യദിനം തന്നെ ഇത് 381 ആയി ഉയർന്നു. മാർച്ചിലാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. എന്നാൽ രണ്ടുമാസം മുമ്പ്, ജനുവരി മുതൽ തന്നെ ചൈനയിലെ ശാസ്ത്രഗവേഷകർ കൊവിഡിന്റെ രോഗവ്യാപനം അടക്കമുള്ള കാര്യങ്ങൾ കണ്ടുപിടിക്കാനും പ്രതിരോധിക്കാനുമുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇതും നവമാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നുണ്ട്. വിവരങ്ങൾ മറുച്ചുവെക്കാനുള്ള ചൈനയുടെ തന്ത്രമാണ് പ്രശ്നങ്ങൾ ഈ രീതിയിൽ പ്രശ്നങ്ങൾ വഷളാക്കിയതെന്നും ആരോപണം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP