Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിൽ ജനിച്ച എർവിനയും പ്രെഫിനയും രണ്ടാം ജന്മദിനം ആഘോഷിച്ചത് സ്വതന്ത്രരായി; ചരിത്രത്തിൽ ഇന്നേവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത നേട്ടം കൈവരിച്ച സന്തോഷത്തിൽ വത്തിക്കാനിലെ ഒരു സംഘം ഡോക്ടർമാർ

തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിൽ ജനിച്ച എർവിനയും പ്രെഫിനയും രണ്ടാം ജന്മദിനം ആഘോഷിച്ചത് സ്വതന്ത്രരായി; ചരിത്രത്തിൽ ഇന്നേവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത നേട്ടം കൈവരിച്ച സന്തോഷത്തിൽ വത്തിക്കാനിലെ ഒരു സംഘം ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

തലയോട്ടി ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വത്തിക്കാനിലെ ഒരു സംഘം ഡോക്ടർമാർ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ജനിച്ച ഇരട്ടകളായ എർവിനയുടെയും പ്രെഫിനയുടെയും തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിലായിരുന്നു. വത്തിക്കാനിൽ കുട്ടികൾക്കായുള്ള ബാംബിനോ ഗസു ആശുപത്രിയിൽ ജൂൺ 5 നു നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വേർപെടുത്തിയത്. 18 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ 30 ഡോക്ടർമാരും നഴ്സുമാരും ഭാഗമായി. 

ഇത്തരമൊരു ശസ്ത്രക്രിയ വിജയിച്ചത് ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരത്തിലൊരു വിജയകരമായ ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ച് ലോകത്തെവിടെയുമുള്ള മെഡിക്കൽരേഖകളിൽ പരാമർശമില്ല. ‘വളരെ അപൂർവും അതിസങ്കീർണവുമായ ഒരു കേസായിരുന്നു ഇത്. ഒരു വർഷം നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ മൂന്നു ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയത്’– മെഡിക്കൽ ടീം പറയുന്നു. ‘ഇത് വളരെ അഭിമാനകരവും അതിശയകരവുമായ നിമിഷമായിരുന്നു. ഈ അനുഭവത്തെക്കുറിച്ച് വിവരിക്കാനാവില്ല’ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ന്യുറോസർജറി തലവൻ കാർലോ മറാസ് പറയുന്നു.

ആശുപത്രിയുടെ പ്രസിഡന്റ് മറിയെല്ല എനോക്ക് 2018 ജൂലൈയിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ഈ ഇരട്ടകളെ കണ്ടതും റോമിൽ ചികിത്സാ വാഗ്ദാനം നടത്തിയതും. തുടർന്ന് 2018 സെപ്റ്റംബറിൽ അമ്മ എർമിനോടൊപ്പം ഇവർ ഇറ്റലിയിലെത്തി. ചികിത്സയുടെ ആദ്യ ഘട്ടം 2019 മേയിൽ തുടങ്ങി. രണ്ടാം ഘട്ടം 2019 ജൂണിലാണ് ആരംഭിച്ചത്. അവസാനം കഴിഞ്ഞമാസം രണ്ടുപേരെയും പൂർണമായും വേർപെടുത്തി. ജൂൺ 29നായിരുന്നു ഈ ഇരട്ടകളുടെ രണ്ടാം ജന്മദിനം. ഇരുവരും സുഖം പ്രാപിച്ചു വരുന്നതായും മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ശസ്ത്രക്രിയയ്‌ക്ക് മുമ്പ്, ഡോക്ടർമാർ പെൺകുട്ടികൾക്ക് കണ്ണാടിയിലൂടെ പരസ്പരം കാണാൻ അവസരം ഒരുക്കിയിരുന്നു. മറ്റൊരാളുടെ ശബ്‌ദം എന്താണെന്ന് അവർ ഓരോരുത്തർക്കും അറിയാമായിരുന്നു, പക്ഷേ അതുവരെ അവർ സ്വന്തം സഹോദരിയുടെയും തലയോട്ടിയുടെ പങ്കാളിയുടെയും മുഖം കണ്ടിട്ടുണ്ടായിരുന്നില്ല.

ഞങ്ങൾ ആഫ്രിക്കയിൽ താമസിച്ചിരുന്നെങ്കിൽ അവർക്ക് എന്ത് വിധിയുണ്ടാകുമെന്ന് എനിക്കറിയില്ല, ” കുട്ടികളുടെ അമ്മയായ നോട്ടോ പറഞ്ഞു. “എന്റെ കൊച്ചുപെൺകുട്ടികൾക്ക് ഇപ്പോൾ വളരാനും പഠിക്കാനും മറ്റ് കുട്ടികളെ രക്ഷിക്കാൻ ഡോക്ടർമാരാകാനും കഴിയും.”

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP