Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ആവള പെരിഞ്ചേരി കടവിൽ മനോജിനെ ആക്രമിച്ചത് നാല് ബൈക്കുകളിലായി എത്തിയ സംഘം; അക്രമികൾ സിപിഎം പ്രവർത്തകരെന്ന് കോൺ​ഗ്രസ്

കോഴിക്കോട് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ആവള പെരിഞ്ചേരി കടവിൽ മനോജിനെ ആക്രമിച്ചത് നാല് ബൈക്കുകളിലായി എത്തിയ സംഘം; അക്രമികൾ സിപിഎം പ്രവർത്തകരെന്ന് കോൺ​ഗ്രസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ പ്രതിയാണ് മനോജ്.

നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. തലയുടെ പിൻവശത്ത് ചെവിയോട് ചേർന്ന് വെട്ടേറ്റ മനോജിനെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോട് അനുബന്ധിച്ച് എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സ്ഥലത്ത് സംഘർഷവും വീടുകൾക്ക് നേരെ ആക്രമണവും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP