Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്

പ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കി. തുടർന്ന് മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വരികയായിരുന്നു.ഓൺലൈനായി സംസാരിക്കുന്നതിനിടെയാണ് സാങ്കേതിക തടസ്സം ഉണ്ടായത്.ടെലി പ്രോംപ്റ്റർ കേടായതിന് പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു മോദി. ശേഷം താൻ പറയുന്നത് കേൾക്കുന്നുണ്ടോയെന്ന് മോദി പരിഭാഷകനോട് ചാദിക്കുന്നുണ്ട്. ഓഡിയോയ്ക്ക് പ്രശ്നമില്ലെന്ന് പരിഭാഷകൻ മറുപടി നൽകി. പിന്നാലെ ലൈവ് സ്ട്രീമിങ് നിർത്തിവച്ചു.സാങ്കേതിക തകരാറ് മാറ്റി മോദി വീണ്ടും പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് ലൈവ് സ്ട്രീമിങ് പുനരാരംഭിച്ചത്.

എന്നാൽ ലൈവ് നിർത്തിവെച്ചെങ്കിലും പ്രസംഗം തുടരാൻ സാധിക്കാതെ വന്ന മോദി എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റർ പ്രസംഗത്തെ പരിഹസിച്ച് രംഗത്തെത്തി.'ചില നുണകൾ താങ്ങാനുള്ള ശേഷി ടെലി പ്രോംപ്റ്ററിനും ഇല്ല' എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

 

ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ഈ വീഡിയോ സഹിതമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ പഴയ വീഡിയോയും പുറത്തുവന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാൻ കഴിയില്ല. കൺട്രോളർ പ്രവർത്തിപ്പിക്കുന്ന ടെലിംപ്രോപ്റ്റർ നോക്കി വായിക്കാൻ മാത്രമാണ് അദ്ദേഹത്തിനറിയുക എന്ന് മാധ്യമ പ്രവർത്തകരോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഹിന്ദി സിനിമയിലെ ഒരു പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ഇതിനെ പരിഹസിച്ചിരിക്കുന്നത്. നിരവധി രസകരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.'ഏതോ ഹതഭാഗ്യനായ ടെക്‌നീഷ്യന്റെ ജോലി ഇന്ന് തെറിക്കുമെന്നാണ് തോന്നുന്നത്. അവർക്കെതിരെ രാജ്യദ്രോഹ കുറ്റമോ യുഎപിഎയോ ചുമത്തില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ന് സംഭവിച്ച നാണക്കേടിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നു പറഞ്ഞ് നോയിഡയിലെ മാധ്യമങ്ങൾ രംഗത്തെത്തേണ്ടതാണ്.' എന്നാണ് രോഹിണി സിങ് എന്നയാളുടെ ട്വീറ്റ്.

 

മോദിയുടെ ടെലി പ്രോംപ്റ്റർ പ്രസംഗത്തെ വിമർശിച്ച് നേരത്തെയും കോൺഗ്രസ് രംഗത്തുവന്നിരുന്നു. മറ്റുള്ളവർ എഴുതിക്കൊടുക്കുന്നത് നോക്കിയാണ് പ്രധാനമന്ത്രി പ്രസംഗം നടത്തുന്നത് എന്നായിരുന്നു കോൺഗ്രസ് വിമർശനം.

അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയിൽ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ അഭിസംബോധന ചെയ്തത്.ഇന്ത്യയിൽ നിക്ഷേപിക്കാൻ പറ്റിയ സമയമാണിതെന്ന് പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ യുവാക്കളുടെ സംരംഭകത്വത്തെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനുള്ള കഴിവിനെക്കുറിച്ചും മോദി വിശദീകരിച്ചു. 'നിങ്ങളുടെ ആശയവും ബിസിനസും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാണ്. 2014ൽ ഇന്ത്യയിൽ നൂറ് സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിരിക്കാം. 2021ൽ 60,000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.' നരേന്ദ്ര മോദി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP