Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മൂൻപ് ഗോഡ്സെ സവർക്കറുമായി സ്വവർഗാനുരാഗത്തിൽ ഏർപ്പെട്ടിരുന്നു; ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളോട് സവർക്കർ ആഹ്വാനം ചെയ്തിരുന്നു; രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് സേവാദൾ പുറത്തിറക്കിയ പുസ്തകം; എതിർപ്പുമായി സംഘപരിവാർ സംഘടനകളും

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറിനെ സ്വർഗാനുരാഗിയെന്ന് വിശേഷണം ചെയ്ത് കോൺഗ്രസ് പുറത്തിറക്കിയ പുസ്തകം വിവാദത്തിൽ. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുമായി സവർക്കറിന് സ്വവർഗാനുരാഗം ഉണ്ടെന്നാണ് പുസ്‌കതകം പറയുന്നത്. മധ്യപ്രദേശിൽ നടന്ന ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദള്ളിന്റെ ട്രെയിനിങ് ക്യാമ്ബിൽ വിതരണം ചെയ്ത ബുക്ക്ലെറ്റാണ് വിവാദമായിരിക്കുന്നത്. 'സവർക്കർ എത്രമാത്രം വീരനായിരുന്നു' എന്ന ബുക്ക്ലെറ്റാണ് വിതരണം ചെയ്തത്.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മൂൻപ് ഗോഡ്സെക്ക് സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നെന്നാണ് ബുക്കലെറ്റിൽ പറയുന്നത്.
ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സവർക്കർ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്ലെറ്റിൽ പറയുന്നു. പന്ത്രണ്ടാം വയസ്സിൽ സവർക്കർ ഒരു പള്ളിക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഇതിൽ പറയുന്നു.

ഇന്ത്യയിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ രാഷ്ട്രീയ സേവാദൾ നേതാവാ ലാൽ ദേശായി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരൻ പുസ്തകമെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം പുസ്തകത്തിനെതിരെ എതിർപ്പുമായിട്ടാണ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം കോൺഗ്രസിന്റെ വിവാദപുസ്തകത്തെ പരാമർശിച്ച് ഹിജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് രാമേശ്വർ ശർമ രംഗത്തെത്തുകയും ചെയ്്തു. ഐ.എൻ.സി നേതാവ് ഭാര്യയെ കൊന്നതും കുപ്രസിദ്ധ അഴിമതിയും അടക്കം തുറന്നുകാട്ടിയാണ് മറുപടി നൽകിയത്.

സ്ത്രികളെ അടുപ്പത്ത് വച്ച് ചുട്ടുകൊല്ലുന്ന അദ്ദേഹത്തിൽ നിന്ന് അത്രയും പ്രതീക്ഷിച്ചാൽ മതിയെന്നും ബിജെപി പ്രസിഡന്റ് മറുപടി നൽകുന്നു. കോൺഗ്രസ് സോണിയാ ഗാന്ധിയുടെ കയ്യിലെ പാവയാണെന്നും അയോധ്യ, കാശ്മീർ, മുത്തലാഖ് എന്നീ വിഷയങ്ങളിലെ വിധികൾക്ക് പിന്നാലെ ബിജെപിയെ ഇവർ നിരന്തരം ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കലാപമില്ലാതെ വിധിയെ സ്വാഗതം ചെയ്താണ് ജനങ്ങൾ മുന്നോട്ട് വന്നത്. മുസ്ലിം വോട്ടുകൾ നേടുന്നതിന് കോൺഗ്രസ് മനഃപൂർവം ആരോപണങ്ങൾ ആഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP