Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഊർജിത് പട്ടേലിന്റെ ഒപ്പിട്ട കറൻസികൾ ആറ് മാസം മുൻപ് പുറത്തിറക്കി; വ്യോമസേനാ വിമാനംവഴി എത്തിച്ചത് മൂന്ന് ലക്ഷം കോടിയുടെ വ്യാജ ഇന്ത്യൻ കറൻസികൾ; വ്യവസായികൾക്ക് ശതകോടികൾ മാറ്റി നൽകിയത് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട്; പ്രധാനമന്ത്രിയുടെ അറിവോടെ നടന്ന സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ; വീഡിയോ സഹിതമുള്ള കോൺഗ്രസ് ആരോപണം മുക്കി ദേശീയ മാധ്യമങ്ങൾ; നവംബർ എട്ടിലെ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയോ?

ഊർജിത് പട്ടേലിന്റെ ഒപ്പിട്ട കറൻസികൾ ആറ് മാസം മുൻപ് പുറത്തിറക്കി; വ്യോമസേനാ വിമാനംവഴി എത്തിച്ചത് മൂന്ന് ലക്ഷം കോടിയുടെ വ്യാജ ഇന്ത്യൻ കറൻസികൾ; വ്യവസായികൾക്ക് ശതകോടികൾ മാറ്റി നൽകിയത് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട്; പ്രധാനമന്ത്രിയുടെ അറിവോടെ നടന്ന സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ; വീഡിയോ സഹിതമുള്ള കോൺഗ്രസ് ആരോപണം മുക്കി ദേശീയ മാധ്യമങ്ങൾ; നവംബർ എട്ടിലെ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയോ?

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം ഭാരതീയർക്ക് അത്ര വേഗം ഒന്നും മറക്കാൻ പറ്റില്ല. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന് കേൾക്കുമ്പോൾ തന്നെ നാട്ടുകാർക്ക് നെഞ്ചിടിപ്പാണ്. എന്നാൽ അന്ന് നടന്ന നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി തന്നെ നടന്നു എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബലാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്

നോട്ട് നിരോധനസമയത്ത് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ അനധികൃതമായി കറൻസി മാറ്റി നൽകി ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആരോപിച്ചു. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജകറൻസികൾ വിദേശത്ത് അച്ചടിച്ച് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു.അസാധുനോട്ടുകൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ മാറ്റി നൽകി. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തു. സർക്കാർ ജീവനക്കാർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. അമിത് ഷായുടെ അറിവോടെയാണ് ഈ അഴിമതി. നോട്ട് മാറ്റി നൽകൽ ഇപ്പോഴും തുടരുന്നുണ്ടെന്നും കപിൽ സിബൽ ആരോപിച്ചു.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്രേക്കർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

രാഹുൽ രതരേകർ എന്ന ഉദ്യേഗസ്ഥനാണ് വീഡിയോയിലുള്ളത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീൽഡ് അസിസ്റ്റന്റാണ് ഇദ്ദേഹം. മൂന്നു സീരീസുകളിലായി ഒരുലക്ഷം കോടിയുടെ വ്യാജനോട്ടുകൾ പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുൽ പറയുന്നുണ്ടെന്ന് സിബൽ ആരോപിച്ചു

ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ റോ പ്രതിനിധിയായ രാഹുൽ രത്തരേക്കറിന്റെ വാക്കുകൾ ഇങ്ങനെ.

''ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരിസുകൾ വ്യാജമായി അച്ചടിച്ചു. വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ട് ഡൽഹി അതിർത്തിയിലെ വ്യോമസേനാ വിമാനങ്ങളിൽ ഹിന്ദോൻ വ്യോമസേനാ താവളത്തിൽ എത്തിച്ചു. കറൻസി മാറ്റി നൽകലിനുള്ള എല്ലാ സംവിധാനവും ഒരുക്കിയത് അമിത് ഷായാണ്. പല വകുപ്പുകളിൽ നിന്നായി 26 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. ആർബിഐയുമായി പ്രവർത്തനങ്ങൾ ഏകോപിക്കുകയായിരുന്നു മുഖ്യലക്ഷ്യം. റിസർവ്വ് ബാങ്കിൽ തുടർച്ചയായി നോട്ട് മാറ്റി നൽകുന്നത് കാണിക്കാൻ റിലയൻസ് ജിയോ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തു. ഊർജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറൻസികൾ ആറ് മാസം മുൻപേ പ്രിന്റ് ചെയ്തിരുന്നു.'

വാർത്താസംപ്രേഷണം ടെലികാസ്റ്റ് ചെയ്ത എൻ.ഡി.ടി.വി ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങിയതോടെ വാർത്ത മുക്കി മറ്റൊരു റിപ്പോർട്ടിലേക്ക് പോകുകയാണുണ്ടായത്. മോദി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളോട് മാധ്യമങ്ങൾ അകലം പാലിക്കുന്നതിനെ വാർത്താസമ്മേളനത്തിൽ കപിൽ സിബൽ വിമർശിക്കുന്നുമുണ്ട്.'നിങ്ങളുടെ മുതലാളിമാർ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങളുടെ ടി.വി ഇത് കാണിക്കുമെന്ന്. പക്ഷേ അവർ ചെയ്യില്ല.'രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം എന്ന കോൺഗ്രസ് ആരോപണത്തിന് ബലം നൽകുന്ന ദൃശ്യങ്ങളാണ് കപിൽ സിബൽ പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP