Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് ഭരിക്കുന്നവരെ വിമർശിച്ചാൽ രാജ്യദ്രോഹം ചുമത്തുന്ന വകുപ്പ് റദ്ദാക്കുമെന്ന്; രാഹുൽ പൊളിച്ചെഴുതുമെന്ന് പറയുന്നത് മഹാത്മാ ഗാന്ധിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രിട്ടീഷുകാർ ചുമത്തിയ കരിനിയമം; 124 എ വകുപ്പ് റദ്ദാക്കപ്പെട്ടാൽ നേതാക്കളെ വിമർശിച്ചതിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരില്ല! രാഹുലിന്റെ വാഗ്ദാനം വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പൗരന്റെ അന്തസു കാക്കുമെന്നും; അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രഖ്യാപനം

പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് ഭരിക്കുന്നവരെ വിമർശിച്ചാൽ രാജ്യദ്രോഹം ചുമത്തുന്ന വകുപ്പ് റദ്ദാക്കുമെന്ന്; രാഹുൽ പൊളിച്ചെഴുതുമെന്ന് പറയുന്നത് മഹാത്മാ ഗാന്ധിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രിട്ടീഷുകാർ ചുമത്തിയ കരിനിയമം; 124 എ വകുപ്പ് റദ്ദാക്കപ്പെട്ടാൽ നേതാക്കളെ വിമർശിച്ചതിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരില്ല! രാഹുലിന്റെ വാഗ്ദാനം വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പൗരന്റെ അന്തസു കാക്കുമെന്നും; അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പോലും അഭിപ്രായം പറയുന്നതിന്റെ പേരിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടുകയും പാക്കിസ്ഥാനിലേക്ക് പോടാ.. വിളികൾ കേൾക്കേണ്ടിയും വന്ന സംഭവങ്ങൾ ഏറെയാണ്. കനയ്യ കുമാറിനെതിരെ പോലും രാജ്യദ്രോഹ കുറ്റം ചുമത്തുന്ന അവസ്ഥ ഉണ്ടായി. ഇതോടെ അഭിപ്രായം പറയുന്നതിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തുന്ന 124 എ വകുപ്പ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ തീരുമാനമാണ് കോൺഗ്രസ് പ്രകടന പത്രികയിൽ നൽകുന്ന ഒരു പ്രധാന വാഗ്ദാനം.

വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. ദീർഘകാലമായി ഭരണകൂടം മർദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങൾ എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പുതിയ ചില നിയമങ്ങൾ കൊണ്ടുവരുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നതാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹ ക്കുറ്റത്തെ നിർവചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും. ഇത് അതിനിർണായക തീരുമാനമായി വിലയിരുത്തുന്നുണ്ട്. കാലഹരണപ്പെട്ട ബ്രിട്ടീഷ് കരിനിമയം ആയിരുന്നു രാജ്യദ്രോഹം എന്നത്. സ്വാതന്ത്ര്യസമര യോദ്ധാക്കളെ നിശ്ശബ്ദരാക്കാനും ബ്രിട്ടീഷ് ഭരണാധികാരികൾ കൊണ്ടുവന്ന നിയമമായിരുന്നു രാജ്യദ്രോഹം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പീനൽകോഡിലെ 124 എ വകുപ്പ്. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ഈ വകുപ്പ് ചുമത്തപ്പെട്ടിട്ടുണ്ട്.

മഹാത്മാഗാന്ധിക്കും ബാലഗംഗാധര തിലകനുമെതിരേ അടക്കം ബ്രീട്ടീഷ് ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്തു തുറുങ്കിൽ അടക്കുകയുണ്ടായി. ഈ ബ്രിട്ടീഷ് കരിനിയമം ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പായി ഇടം പിടിക്കുകയായിരുന്നു. ഈ നിയമം കാലങ്ങളായി ഭരണാധികാരികൾ അവർക്കെതിരെ ശബ്ദിച്ചവരെ നിശബ്ദനാക്കാൻ ഉപയോഗിച്ചിരുന്നു. അടുത്തകാലത്ത് ഈ നിയമം മോദി സർക്കാർ ഉപയോഗിച്ചത് അസമിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യപുരസ്‌കാര ജേതാവുമായ ഹിരൺ ഗോഹയിനും കൂട്ടർക്കുമെതിരെ ആയിരുന്നു.

ലോക്സഭ പാസാക്കിയ നിർദിഷ്ട പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസ്താവന നടത്തിയതു കൊണ്ടായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ 124 എ നടത്തിയത്. കൂടാതെ, കർഷകപ്രക്ഷോഭ നേതാവ് അഹൽ ഗോഗോയി, പ്രശസ്ത പത്രപ്രവർത്തകൻ മൾജിത്ത് മഹന്ത എന്നിവർക്കെതിരേയും ഈ വകുപ്പു ചുമത്തി. ജെഎൻയു വിദ്യാർത്ഥിനേതാക്കളായ കനയ്യകുമാർ, സയ്യിദ് ഉമർ ഖാലിദ്, അനിൽഭാൻ ഭട്ടാചാര്യ എന്നിവർക്കെതിരേയും 124 എ വകുപ്പുചുമത്തി രജിസ്റ്റർചെയ്ത കേസിൽ ആരോപിച്ചിരുന്നത് സർവകലാശാല കാമ്പസിൽ മുദ്രാവാക്യംമുഴക്കി പ്രകടനം നടത്തിയെന്ന കാരണമാണ്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യൻ പീനൽ കോഡ് ഇതുവരെയായി 76 തവണ ഭേദഗതി ചെയ്‌തെങ്കിലും ഭരണകൂടത്തിനെതിരേയുള്ള കുറ്റം സംബന്ധിച്ചുള്ള ആറാം അധ്യായത്തിൽ പ്രസക്തമായ യാതൊരു ഭേദഗതിയും വരുത്തിയിട്ടുണ്ടായിരുന്നില്ല. ഈ സുപ്രധാന മാറ്റം വരുത്തുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത്. അതുകൊണ്ടുതന്നെ കൊളോണിയൽ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന, ഒന്നരനൂറ്റാണ്ടിലധികം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡ് മാറ്റിയെഴുതേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ പ്രകടന പത്രിക ഏറെ വിപ്ലവകരമാണെന്ന് പറയേണ്ടി വരും.

കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയാനും നിയമം

കോൺഗ്രസിന്റെ വാഗ്ദാന പത്രികയിൽ സുപ്രധാനമായി ചൂണ്ടിക്കാട്ടുന്ന് മറ്റു നിയമപരിഷ്‌ക്കാരങ്ങളുമുണ്ട്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും എന്ന വാഗ്ദാനവുമുണ്ട്. സൈന്യത്തിന് പ്രത്യകാധികാരങ്ങൾ നൽകുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകൾ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രകടനപത്രിക പറയുന്നു.

ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്‌കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സിആർപിസി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ടിതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രികയിലുണ്ട്. മൂന്ന് വർഷമോ അതിൽത്താഴെയോ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന, മൂന്ന് മാസം തടവ് പൂർത്തിയാക്കിയ മുഴുവൻ വിചാരണത്തടവുകാരെയും മോചിതരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാർ ആറ് മാസം തടവ് പൂർത്തിയാക്കിയെങ്കിൽ വിട്ടയക്കും. ജയിൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP