Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷദ്വീപ് യാത്രയ്ക്ക് രാജീവ് ഗാന്ധി ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമർശത്തിന് കോൺഗ്രസ് വക തിരിച്ചടി; 'അഞ്ചു വർഷക്കാലയളവിനിടെ നടത്തിയ 240 യാത്രകൾക്ക് വ്യോമസേനാ വിമാനങ്ങൾ മോദി ഉപയോഗിച്ചത് ടാക്‌സി സർവീസ് പോലെ'; വെറും 1.4 കോടിയാണ് ഇതിന് വാടകയായി നൽകിയതെന്നും ജനുവരിയിൽ നടത്തിയ ബലംഗീർ യാത്രയ്ക്ക് വ്യോമസേനയക്ക് നൽകിയത് 744 രൂപയെന്നും രൺദീപ് സുർജേവാല; തിരഞ്ഞെടുപ്പ് റാലിയിൽ രാജീവിനെതിരെ ആരോപണങ്ങൾ തുടർച്ചയാക്കി മോദി

ലക്ഷദ്വീപ് യാത്രയ്ക്ക് രാജീവ് ഗാന്ധി ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമർശത്തിന് കോൺഗ്രസ് വക തിരിച്ചടി; 'അഞ്ചു വർഷക്കാലയളവിനിടെ നടത്തിയ 240 യാത്രകൾക്ക് വ്യോമസേനാ വിമാനങ്ങൾ മോദി ഉപയോഗിച്ചത് ടാക്‌സി സർവീസ് പോലെ'; വെറും 1.4 കോടിയാണ് ഇതിന് വാടകയായി നൽകിയതെന്നും ജനുവരിയിൽ നടത്തിയ ബലംഗീർ യാത്രയ്ക്ക് വ്യോമസേനയക്ക് നൽകിയത് 744 രൂപയെന്നും രൺദീപ് സുർജേവാല; തിരഞ്ഞെടുപ്പ് റാലിയിൽ രാജീവിനെതിരെ ആരോപണങ്ങൾ തുടർച്ചയാക്കി മോദി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആരോപണ ശരങ്ങളാൽ തീർത്ത യുദ്ധത്തിലാണ് കോൺഗ്രസും ബിജെപിയും. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിമർശനം വിവാദത്തിരികൊളുത്തി നിൽക്കുന്ന വേളയിലാണ് ലക്ഷദ്വീപ് യാത്രയ്ക്കായി രാജീവ് ഗാന്ധി വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണവും മോദി ഉന്നയിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ മോദി അഞ്ചു വർഷക്കാലയളവിനിടെ നടത്തിയ 240 യാത്രകളിൽ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചുവെന്നും ടാക്‌സി ഉപയോഗിക്കുന്നത് പോലെയാണ് മോദി വിമാനങ്ങളിൽ യാത്ര നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി തുടർച്ചയായി ആരോപണം നടത്തുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസും അതേ നാണയത്തിൽ തിരിച്ചടിച്ചത്. മോദിയുടെ യാത്രകളെ പറ്റി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറയുന്നതിങ്ങനെ:'നുണ പ്രചാരണമാണ് താങ്കളുടെ അവസാനത്തെ ആയുധം. വ്യോമസേനാ വിമാനങ്ങൾ സ്വന്തം ടാക്സി പോലെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതും വെറും 744 രൂപ വാടക നൽകി.

2014 മുതൽ 2019 വരെയുള്ള കാലയളവിൽ 240 സ്വകാര്യ യാത്രകളാണ് മോദി നടത്തിയത്. എന്നാൽ വ്യോമസേനയ്ക്ക് 1.4 കോടി രൂപ മാത്രമാണ് ഇതിന് വാടകയായി നൽകിയത്. 2019 ജനുവരിയിൽ നടത്തിയ ബലംഗീർ-പഥർഛെര യാത്രയ്ക്ക് 744 രൂപയാണ് വ്യോമസേനയ്ക്ക് നൽകിയതെന്നും രൺദീപ് പറഞ്ഞു.ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ വിമർശനമഴിച്ചു വിട്ടത്.

സ്വകാര്യ ടാക്സി പോലെയാണ് ഐഎൻഎസ് വിരാടിനെ ഗാന്ധി കുടുംബം ഉപയോഗിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. രാജീവ് ഗാന്ധിയും കുടുംബവും 1987ൽ നടത്തിയ ലക്ഷദ്വീപ് അവധിക്കാല യാത്ര ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശങ്ങൾ. 10 ദിവസമാണ് ഐഎൻഎസ് വിരാട് അവധിക്കാല യാത്രയ്ക്കായി ഉപയോഗിച്ചതെന്നും ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

രാജീവിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് മോദി

രാജീവ് ഗാന്ധി 'നമ്പർ വൺ ഭ്രഷ്ടാചാരി(അഴിമതിക്കാരൻ) ആയിട്ടാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാർശത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും രാജീവ് ഗാന്ധിക്കെതിരെ ആക്രമണം ശക്തമാക്കുന്നതിലൂടെ മോദി രണ്ട് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഒന്ന് തനിക്കെതിരെ ചൗക്കിദാർ ചോർഹേ പരാമർശം നടത്തുന്ന പ്രതിപക്ഷ ആരോപണം ചെറുക്കുക എന്നത്. രണ്ടാമതായി റഫേൽ അഴിമതി വിഷയത്തിന് ബദലായി ബൊഫോഴ്സ് വിഷയം എടുത്തിടുക എന്നതും.

ബോഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുൻ പ്രധാനമന്ത്രിയുടെ പേരിൽ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന ഘട്ടങ്ങളിൽ വോട്ടു ചോദിക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോയെന്നു മോദി ഇന്നലെ വെല്ലുവിളിച്ചു. ഇത് രാഹുൽ ഉയർത്തുന്ന റഫേലിനുള്ള മറുപടി എന്ന നിലയിലാണ്. ഝാർഖണ്ഡിലെ ചായ്ബാസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗത്തിനിടെയാണ് മോദി കോൺഗ്രസിനെ വെല്ലുവിളിച്ചത്. കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കിയവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു. ബോഫോഴ്‌സ് ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ നിങ്ങൾ വോട്ടുതേടണം. മോദി ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന പരാമർശം കഴിഞ്ഞ ദിവസം യുപിയിലെ പ്രതാപ്ഗഡിൽ മോദി നടത്തിയത് പ്രതിപക്ഷ നിരയിലെ നേതാക്കളിൽ നിന്ന് വിമർശനത്തിന് വഴിതെളിച്ചിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു കോൺഗ്രസ്പരാതി നൽകുകയും ചെയ്തു. നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയും ചെയ്തു. മോദിക്കു മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവർക്കുമേൽ ചാരേണ്ടെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുറന്നടിച്ചത്. 'പരാമർശങ്ങൾ കൊണ്ട് മോദിക്കു രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കർമഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. താങ്കൾക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ ആലിംഗനവും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മോദിക്കു അമേഠി മറുപടി നൽകുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം . മോദി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകർക്കു രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദി തുടങ്ങിവെച്ച ആരോപണം ഏറ്റുപിടിക്കുകയാണ് മറ്റ് നേതാക്കളും ചെയ്തത്. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ രാജീവ് ഗാന്ധി വംശഹത്യാ ആസൂത്രകനാണെന്ന ആരോപണവുമായി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ രംഗത്തുവന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധി എന്ന വിവാദപരാമർശമാണ് മഞ്ജീന്ദർ സിങ് സിർസ ഉയർത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം 1984ലുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദർ സിങ് സിർസയുടെ ആരോപണം. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമർശം തികച്ചും ശരിയാണെന്നും മഞ്ജീന്ദർ പറഞ്ഞു. രാജീവ് ഗാന്ധി അഴിമതിക്കാരൻ മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യനാണെന്നും മഞ്ജീന്ദർ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ വംശഹത്യ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദർ സിങ് സിർസ കൂട്ടിച്ചേർത്തു.

സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ രാജീവ് ഗാന്ധി സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദർ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ അംഗീകരിക്കാൻ രാഹുൽ തയ്യാറാവുന്നില്ലെന്നും 1984 ലെ വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP