Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംഎൽഎമാർ താമസിക്കുന്ന ഈഗിൾ ടെൺ റിസോർട്ടിന്റെ സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ; ഇന്റലിജന്റ്‌സ് മേധാവിയെയും നീക്കി 'ഒറ്റയാൾ സർക്കാർ'; അപകടം മണത്ത കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്ക് മാറ്റാൻ നീക്കം; ക്രൗൺ പ്ലാസ ഹോട്ടലിൽ നൂറിലധികം മുറികൾ ബുക്കു ചെയ്‌തെന്ന വാർത്തകൾ; ഇന്ന് രാത്രി തന്നെ ചാർട്ടഡ് വിമാനത്തിൽ എംഎൽഎമാർ കൊച്ചിയിൽ എത്തിയേക്കുമെന്നു സൂചന; കർണാടക നാടകത്തിന്റെ രണ്ടാംഘട്ടം എൽഡിഎഫ് ഭരിക്കുന്ന കേരളത്തിലോ?

എംഎൽഎമാർ താമസിക്കുന്ന ഈഗിൾ ടെൺ റിസോർട്ടിന്റെ സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ; ഇന്റലിജന്റ്‌സ് മേധാവിയെയും നീക്കി 'ഒറ്റയാൾ സർക്കാർ'; അപകടം മണത്ത കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്ക് മാറ്റാൻ നീക്കം; ക്രൗൺ പ്ലാസ ഹോട്ടലിൽ നൂറിലധികം മുറികൾ ബുക്കു ചെയ്‌തെന്ന വാർത്തകൾ; ഇന്ന് രാത്രി തന്നെ ചാർട്ടഡ് വിമാനത്തിൽ എംഎൽഎമാർ കൊച്ചിയിൽ എത്തിയേക്കുമെന്നു സൂചന; കർണാടക നാടകത്തിന്റെ രണ്ടാംഘട്ടം എൽഡിഎഫ് ഭരിക്കുന്ന കേരളത്തിലോ?

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: കർണാടക രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം നാടകത്തിന് കേരളം സാക്ഷിയാകുമോ? മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി എസ് യെദ്യൂരപ്പ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി കൊണ്ട് ഒറ്റയാൾ സർക്കാറായി അധികാരം ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിൽ കർണാടകത്തിൽ എംഎൽഎമാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് കോൺഗ്രസ്, ജെ.ഡി (എസ്) എംഎ‍ൽഎമാരെ കൊച്ചിയിൽ എത്തിക്കാൻ ശ്രമം തുടങ്ങി. ഇതോടെ ഇടതു സർക്കാർ ഭരിക്കുന്ന കേരളം കർണാടക രാഷ്ട്രീയത്തിൽ നിർണായക റോൾ വഹിക്കുമോ എന്ന് കണ്ടറിയേണ്ട അവസ്ഥയായി.

ഇന്ന് രാത്രിയോടെ പ്രത്യേക വിമാനത്തിൽ എംഎ‍ൽഎമാരെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് വിവരങ്ങൾ. എംഎ‍ൽഎമാരെ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലേക്കാവും മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. നൂറിലധികം മുറികൾ ബുക്കുചെയ്തിട്ടുണ്ടെന്നും രണ്ട് ചാർട്ടേഡ് വിമാനങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ജെ.ഡി (എസ്) എംഎ‍ൽഎമാരാവും ആദ്യമെത്തുക. കോൺഗ്രസ് എംഎ‍ൽഎമാർ പിന്നാലെയെത്തും. ഹോട്ടൽ അധികൃതരെ ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ച് കഴിഞ്ഞുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അതേസമയം മാധ്യമ വാർത്തകൾ കണ്ടെന്നും ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ക്രൗൺ പ്ലാസ അധികൃതർ മറുനാടൻ മലയാൡയോട് പറഞ്ഞു.

ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺഗ്രസ് എംഎ‍ൽഎമാരെ പാർപ്പിച്ചിരുന്ന ഈഗിൾ ടെൺ റിസോർട്ടിന് നൽകിവന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതേത്തുടർന്നാണ് എംഎ‍ൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം. അധികാരമേറ്റെടുത്ത ഉടൻ ഇന്റലിജൻസ് മേധാവി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. ഈഗിൾ ടെൺ റിസോർട്ട് നിലനിൽക്കുന്ന റിസോർട്ടു വരുന്ന കേന്ദ്രത്തിലെ എസ്‌പിയെ മാറ്റിയിരുന്നു. ഇത് കൂടാതെ കർണാടകത്തിലെ അഡ്വ. ജനറലിനെയും മാറ്റി പുതിയ വ്യക്തിയെ നിയമിച്ചു.

അതേസമയം ഇതിനിടെ കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം മാത്രമേ റിസോർട്ടിൽ നിന്നും കേരളത്തിലേക്ക് പോകണം എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയൂള്ളൂ. എംഎ‍ൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നകാര്യം കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വിശാഖപട്ടണം, ഹൈദരാബാദ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് മാറ്റുന്നകാര്യവും പരിഗണനയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എംഎ‍ൽഎമാർക്ക് സുരക്ഷ നൽകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷ നൽകേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, കർണാടകത്തിലെ എംഎ‍ൽഎമാർ ആലപ്പുഴയിലെ റിസോർട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങൾ റിസോർട്ട് ഉടമയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകത്തിൽനിന്ന് എംഎ‍ൽഎമാർ ആലപ്പുഴയിലേക്ക് വരുന്നുവെന്ന വാർത്തകൾ ചില ടെലിവിഷൻ ചാനലുകളിൽ കണ്ടു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് തോമസ്ചാണ്ടി വ്യക്തമാക്കി.

ആകെ കൈയിലുള്ള എംഎ‍ൽഎമാരിൽ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാൾ അനാരോഗ്യത്തിന്റെ പേരിൽ വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇനി നാളെ അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപി ഓഫറിൽ വീഴാതിരിക്കാതെ സൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ റിസോർട്ട് രാഷ്ട്രീയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ അധികാരമുള്ള ബിജെപി പല കളികളും കളിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോൾ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിൾ ടൺ റിസോർട്ട് സുരക്ഷിതമാണോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്.

കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനാണ് എംഎൽഎമാരുടെ സംരക്ഷണ ചുമതല. ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. അതിനിടെ അതിനിടെ ജെ.ഡി.എസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എംഎൽഎമാർക്ക് അഭയം നൽകാമെന്ന് ജെ.ഡി.എസിനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ എംഎൽഎമാർക്ക് സുഖവാസ തന്നെയാണ് ഈഗിൾ ടെൺ റിസോർട്ടിൽ. ഫെയർവേയ്‌സ, ലെജൻ്ഡ്‌സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്‌സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP