കർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്; പ്രക്ഷോഭത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും; 'കിസാൻ മഹാപഞ്ചായത്ത്' റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ സമരക്കാരെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ; കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകളും; മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിച്ചും പ്രതിഷേധം

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കർഷക സമരം നയിക്കുന്നത് കർഷകരല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. പ്രക്ഷോഭത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളുടെ ആനുകൂല്യങ്ങൾ വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാൻ മഹാപഞ്ചായത്ത്' കർഷക പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മനോഹർ ലാൽ ഖട്ടാറിന്റെ പ്രതികരണം. 'കിസാൻ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ഗുർണം ചാദുനിയാണെന്നും ഖട്ടാർ പറഞ്ഞു.
കർഷക സമരത്തിന് പിന്നിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണ്. കർഷകർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യില്ല. അക്രമികൾ കർഷകരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ഖട്ടാർ കൂട്ടിച്ചേർത്തു. 'ഇന്നത്തെ സംഭവം ജനങ്ങൾക്ക് ഒരു സന്ദേശം നൽകി. അത് ഞാൻ തുറന്ന് കാട്ടാൻ ഉദ്ദേശിച്ചതിനേക്കാൾ വലുതാണ്. കർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്. അഭിപ്രായം പറയുന്നവരെ തടയാൻ ശ്രമിക്കുന്നത് ശരിയല്ല' ഖട്ടാർ പറഞ്ഞു.
പ്രക്ഷോഭകരുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സംസാരിച്ചതാണ്. പ്രതീകാത്മക സമരം നടത്താൻ അവർക്ക് സമ്മതം നൽകിയതുമാണ്. ആ വിശ്വാസത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്. അയ്യായിരത്തിലധികം പേർ ഇന്ന് പ്രതിഷേധത്തിൽ പങ്കെടുത്തെങ്കിലും ചിലർ വാഗ്ദ്ധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖട്ടാർ പറഞ്ഞു.കർഷക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ കൈംല ഗ്രാമത്തിൽ നടക്കേണ്ടിയിരുന്ന കർഷക സമ്മേളനമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ റദ്ദാക്കിയത്. പ്രതിഷേധവുമായി ഗ്രാമത്തിൽ പ്രവേശിച്ചവർ പരിപാടിയുടെ വേദി അടിച്ചു തകർത്തു. വേദിയിലെ കസേരകൾ താഴേക്ക് എറിയുകയും പോസ്റ്ററുകൾ കീറുകയും ചെയ്തു.
കർഷക പ്രതിഷേധം മുൻകൂട്ടിക്കണ്ട് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ബാരിക്കേഡുകൾ സ്ഥാപിച്ചും ലാത്തിവീശിയും സമരക്കാരെ നേരിടാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകളും, ജല പീരങ്കികളും പ്രയോഗിച്ചു
സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു.പ്രതിഷേധം പ്രകടിപ്പിക്കാൻ കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികൾ അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഖട്ടറിന്റെ ഗ്രാമസന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം നൽകുന്നവരുടെ വികാരങ്ങളുമായി കളിക്കുന്നതിലൂടെ, ക്രമസമാധാന സാഹചര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, നിങ്ങൾക്ക് സംഭാഷണം നടത്തണമെങ്കിൽ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണമെന്നും സുർജേവാല ട്വീറ്റ് ചെയ്തു.
അതേസമയം, കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സിംഗുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് ചർച്ചയിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിക്കും. ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.
Stories you may Like
- ബീഫ് നിരോധനമില്ല, മുട്ടിനുമുട്ടിന് ബാറുകൾ; ഇത് ബിജെപി ഭരിക്കുന്ന ഗോവ!
- മനോഹർ പരീക്കർ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി
- ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ; വോട്ടിങ്ങിൽ അനുകൂലിച്ച് ഇറാൻ പാർലമെന്റ്
- പ്രക്ഷോഭം വിദേശികളുടെ പ്രേരണയിൽ നടക്കുന്നതെന്ന് ഇറാൻ
- ഫരീദാബാദിലെ അമൃത ആശുപത്രി 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
- ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
- നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
- ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ
- സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
- മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
- അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍