Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മന്ത്രിമാർ പോലും കോവിഡ് ബാധിതരായാൽ പരസ്യമാക്കുന്ന നാട്ടിൽ രോ​ഗവിവരം മറച്ചുവെച്ച് എംഎൽഎ; ബാലുശ്ശേരി എംഎൽഎ കോവിഡ് ബാധിതനായ വിവരം രണ്ട് ദിവസം മറച്ചുവെച്ചു എന്നാരോപണം; കെ എം അഭിജിത്തിനെതിരെ സിപിഎം പ്രചരണം നടത്തുമ്പോൾ പുരുഷൻ കടലുണ്ടി എം എൽ എ ക്കെതിരെ കോൺഗ്രസ്

മന്ത്രിമാർ പോലും കോവിഡ് ബാധിതരായാൽ പരസ്യമാക്കുന്ന നാട്ടിൽ രോ​ഗവിവരം മറച്ചുവെച്ച് എംഎൽഎ; ബാലുശ്ശേരി എംഎൽഎ കോവിഡ് ബാധിതനായ വിവരം രണ്ട് ദിവസം മറച്ചുവെച്ചു എന്നാരോപണം; കെ എം അഭിജിത്തിനെതിരെ സിപിഎം പ്രചരണം നടത്തുമ്പോൾ പുരുഷൻ കടലുണ്ടി എം എൽ എ ക്കെതിരെ കോൺഗ്രസ്

എം ബേബി

കോഴിക്കോട്: വ്യാജ പേരും മേൽവിലാസവും നൽകി കോവിഡ് പരിശോധന നടത്തിയതിന്റെ പേരിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ സി പി എം പ്രചരണം ശക്തമാക്കുമ്പോൾ ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്കെതിരെ കോൺഗ്രസും രംഗത്തെത്തി. പുരുഷൻ കടലുണ്ടി എംഎൽഎ കോവിഡ് വിവരം പുറത്തിറക്കാൻ വൈകിയെന്ന ആക്ഷേപമാണ് ഉയരുന്നത്. രോഗം സ്ഥിരീകരിച്ച മന്ത്രിമാർ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ വിവരം കൃത്യമായി പുറത്തറിയിക്കുമ്പോൾ എം എൽ എയോ അദ്ദേഹത്തിന്റെ ഓഫിസോ വിവരം യഥാസമയം പുറംലോകത്തെ അറിയിച്ചില്ലെന്ന് പരാതി ഉയരുന്നത്. നിരവധി പരിപാടികളിൽ പങ്കെടുക്കുകയും പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് സമ്പർക്കത്തിൽ വരികയും ചെയ്യുന്ന എം എൽ എ രണ്ടു ദിവസത്തോളം രോഗം പൊതു സമൂഹത്തിൽ നിന്നും മറച്ചു വെച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആക്ഷേപം ഉന്നയിക്കുന്നത്.

സി പി എം പാർട്ടി ഓഫിസിനോടനുബന്ധിച്ചാണ് എം എൽ എയുടെ ഔദ്യോഗിക ഓഫീസും പ്രവർത്തിക്കുന്നത്. നിരവധി പ്രവർത്തകർ ദിവസവും ഓഫീസിൽ എത്താറുമുണ്ട്. ഇതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക വലുതാവാനുള്ള സാധ്യതയുമുണ്ട്. വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകർ എംഎൽഎയുടെ ഓഫിസുമായ് ബന്ധപ്പെട്ടപ്പോൾ മാത്രമാണ് കോവിഡ് ഉണ്ടെന്ന സ്ഥിരീകരണം ലഭിച്ചത്. അപ്പോൾ പോലും വാർത്ത നൽകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് എം എൽ എ സ്വീകരിച്ചതെന്ന ആക്ഷേപവുമുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ എം എൽ എ മറച്ചു വെച്ചത് ഗുരുതര തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

എം എൽ എയുടെ ഡ്രൈവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനും രോഗം കണ്ടെത്തിയത. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പുരുഷൻ കടലുണ്ടിയുടെ സമ്പർക്കപ്പട്ടികയിൽ വ്ന്നതിനാൽ ജില്ലാ കലക്ടർ ഉൾപ്പെടെ നിരീക്ഷണത്തിലാണ്.

സംഭവം വിവാദമായതോടെ ഇന്ന് വിവരങ്ങൾ വ്യക്തമാക്കി ഫേസ് ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. പ്രിയമുള്ളവരെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെപ്റ്റംബർ 22 മുതൽ ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈപ്പാൾ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. മികച്ച ചികിത്സയും പരിചരണവുമാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി നേരിട്ട് സമ്പർക്കം ഉണ്ടായവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ സദയം ക്ഷമിക്കുമല്ലോ സർക്കാറും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാമെന്നാണ് എം എൽ എ യുടെ പോസ്റ്റ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP