Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ

വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട്ടെ കല്യാണ വീട്ടിൽ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങൾ സൈബറിടത്തിൽ വൈറൽ. വരന്റെ ആളുകൾ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയിൽ നിന്നെത്തിയ വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇരു കൂട്ടരും തമ്മിലുള്ള തർക്കം ആദ്യം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ചെറിയ തർക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തർക്കത്തിൽ ഏർപ്പെട്ടത്. എന്നാൽ മുതിർന്നവർ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നു. വീണ്ടും തർക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു.

ഒടുവിൽ നാട്ടുകാർ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവിൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സംസ്ഥാനത്ത് അടുത്തിയെയായി വിവാഹത്തിനിടെയുള്ള കൂട്ടത്തല്ല് സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആലപ്പുഴ ഹരിപ്പാട് സദ്യയ്‌ക്കൊപ്പം പപ്പടം ലഭിക്കാത്തതിനെ തുടർന്ന് കൂട്ടത്തല്ല് ഉണ്ടായിരുന്നു. അന്നത്തെ കൂട്ടയടിയിൽ മൂന്ന് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരിൽ മുരളീധരൻ, വിവാഹത്തിനെത്തിയ ജോഹൻ, ഹരി എന്നിവർക്കാണ് പരിക്കേറ്റത്.

സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളിൽ ചിലർ അധികം പപ്പടം ഇചോദച്ചു. വിളമ്പുകാർ അത് നൽകാതിരുന്നതിന്റെ പേരിലാണ് അടി നടന്നത്. ആളുകൾ രണ്ട് ചേരിയായി തിരിഞ്ഞ് കസേരകളും മേശയുമെടുത്ത് പരസ്പരം അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമയ്ക്ക് തലയ്ക്ക് അടിയേറ്റത്.

ഈ സംഭവവത്തിന് പിന്നാല നെയ്യാറ്റിൻകരയിൽ വിവാഹം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീണ്ടതോടെ വധുവിന്റെ പിതാവിന് ഉൾപ്പടെ മർദ്ദനമേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP