Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ നായേഴ്സ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് മാതാ പോസ്പിറ്റലിലും അനസ്ത്യേഷ്യാ ഡോക്ടർ; സമയം കിട്ടുമ്പോൾ എത്തുന്നത് ഒപ്പു വയ്ക്കാൻ വേണ്ടിയും ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുവാനും മാത്രം; ദിവസം ഒരു രോഗിക്ക് 4500 രൂപ നിരക്കിൽ ശമ്പളം കിട്ടിയിട്ടും പണത്തോടുള്ള ആർത്തി മാറുന്നില്ല; കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ ഡോക്ടർ ജഗദീഷിനെതിരെ പരാതി; നിരവധി രോഗികൾ മെഡിക്കൽ ഐസിയുവിൽ മരിക്കുമ്പോഴും എല്ലാ ഒത്താശയും ചെയ്തുകൊല്ലം ഇ.എസ്‌ഐ ആശുപത്രി ഉദ്യോഗസ്ഥരും

രാവിലെ നായേഴ്സ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് മാതാ പോസ്പിറ്റലിലും അനസ്ത്യേഷ്യാ ഡോക്ടർ; സമയം കിട്ടുമ്പോൾ എത്തുന്നത് ഒപ്പു വയ്ക്കാൻ വേണ്ടിയും ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുവാനും മാത്രം;  ദിവസം ഒരു രോഗിക്ക് 4500 രൂപ നിരക്കിൽ ശമ്പളം കിട്ടിയിട്ടും പണത്തോടുള്ള ആർത്തി മാറുന്നില്ല; കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ ഡോക്ടർ ജഗദീഷിനെതിരെ പരാതി; നിരവധി രോഗികൾ മെഡിക്കൽ ഐസിയുവിൽ മരിക്കുമ്പോഴും എല്ലാ ഒത്താശയും ചെയ്തുകൊല്ലം ഇ.എസ്‌ഐ ആശുപത്രി ഉദ്യോഗസ്ഥരും

ആർ പീയൂഷ്

കൊല്ലം: അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ചികിത്സ നൽകേണ്ടുന്ന മെഡിക്കൽ ഐ.സി.യുവിൽ വേണ്ട രീതിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ മെഡിക്കൽ ഐ.സിയുവിനെതിരെയും ഇൻചാർജ്ജായ ഡോക്ടർ ജഗദീഷിനെതിരെയുമാണ് പരാതി ഉയരുന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന പകുതിയിലധികം രോഗികളും മരണപ്പെടുകയാണ്. ഡ്യൂട്ടി ഡോക്ടർ ഇവിടെ എല്ലാ സമയവും ഇല്ലാത്തതാണ് കാരണം. മെഡിക്കൽ ഐസിയു വിന്റെ പ്രവർത്തനം ഷീൾ ഗ്രൂപ്പിനാണ്. പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പി(PPP)ലാണ് ഷീൾ ഗ്രൂപ്പിന്റെ പ്രവർത്തനം. കോടികണക്കിന് രൂപയ്ക്കാണ് ഇവർ വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കുന്നത്. ഈ ഗ്രൂപ്പ് തന്നെയാണ് ഐ.സി.യു ഡോക്ടറെ നിയമിച്ചിരിക്കുന്നതും. ഡോ.ജഗദീഷ് അങ്ങനെയാണ് ഇ.എസ്‌ഐ ആശുപത്രിയിൽ എത്തുന്നത്.

ആശുപത്രിയിലെത്തുന്ന രോഗികളിൽ അത്യാസന്ന നിലയിൽ ആയവരെ ചികിത്സിക്കാനാണ് മെഡിക്കൽ ഐ.സി.യു. ഇവിടെ മുഴുവൻ സമയം ഡ്യൂട്ടി ഡോക്ടർ വേണമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഡോ.ജഗദീഷ് പകൽ സമയങ്ങളിൽ ഏറെ സമയവും കൊല്ലത്തെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലുകളായ ഡോ.നായേഴ്സ്, മാതാ എന്നിവിടങ്ങളിൽ അനസ്ത്യേഷ്യാ വിഭാഗത്തിലും ഡ്യൂട്ടിക്ക് പോകുന്നുണ്ട്. അതിനാൽ മെഡിക്കൽ ഐ.സി.യുവിൽ മിക്കപ്പോഴും ജൂനിയർ ഡോക്ടർമാരാവും ഉണ്ടാവുക. ഇവർക്ക് പ്രവൃത്തി പരിചയം കുറവായതിനാൽ പലപ്പോഴും രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരണം സംഭവിക്കുന്നതും പതിവാണ്. ഈ ഘട്ടത്തിലാണ് ഡോ.ജഗദീഷിനെതിരെ പരാതി ഉയരുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റുഡന്റ്സാണ് മിക്കപ്പോഴും ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക. ഒരു രോഗിക്ക് ദിവസം 4500 രൂപ എന്ന നിരക്കിലാണ് ഡോക്ടർക്ക് ശമ്പളം നൽകുന്നത്. മിക്ക രോഗികളെയും ദിവസങ്ങളോളം ഇവിടെ കിടത്തുകയും പ്രതിഫലം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്.

അതേ സമയം ഡോ.ജഗദീഷിന് അനസ്ത്യേഷ്യാ ഡിഗ്രി മാത്രമേ ഉള്ളൂ എന്നും ഐ.സി.യു പരിജ്ഞാനം ഒട്ടും തന്നെ ഇല്ലാ എന്നും ആരോപണം ഉയരുന്നുണ്ട്. ഐ.സി.യുവിൽ പലപ്പോഴും ഇന്റുബേഷനും വെന്റിലേറ്റർ മാനേജ്മെന്റും അറിയാത്തവരാണ് വെന്റിലേറ്റർ പേഷ്യന്റിനെ ചികിത്സിക്കുന്നത്. ഇതുകൊണ്ടൊക്കെ മരണ സംഖ്യ കൂടുതലാണ് ഇവിടെ. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇവിടെ 400 ഓളം രോഗികൾ മരിച്ചതായാണ് കണക്കുകൾ പറയുന്നത്. അതിൽ ബഹു ഭൂരിപക്ഷം രോഗികൾ മരണപ്പെട്ടതും സ്പെഷ്യലിസ്റ് ഡോക്ടറുടെ അസാന്നിധ്യത്തിലുംആണ്.

രോഗികൾക്ക് അത്യാവശ്യം വേണ്ടുന്ന ലാബ്ടെസ്റ്റുകൾ പോലും ചെലവ് ചുരുക്കൽ പ്രക്രിയയുടെ ഭാഗമായി നടത്താറില്ല. വെന്റിലേറ്റർ രോഗിക്ക് പോലും 4-5 ദിവസം കൂടുമ്പോൾ മാത്രമാണ് ടോട്ടൽ കൗണ്ട് നോക്കുന്നത്. വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് പോലും നെഫ്രോളജിസ്റ്റ് നിഷ്‌കർഷിക്കുന്ന ടെസ്റ്റുകൾ പലതും യഥാസമയം ചെയ്യാതിരിക്കുകയോ, പൂർണ്ണമായി അവഗണിക്കുകയോ ആണ് പതിവ്. വെന്റിലേറ്റർ പേഷ്യന്റിനുപോലും 2-3 ദിവസം കൂടുമ്പോൾ മാത്രമാണ് എ.ബ.ിജി എടുക്കുന്നത്. പിന്നെ എങ്ങനെ യഥാസമയം വെന്റിലേറ്റർ സപ്പോർട്ട് കുറക്കാൻ കഴിയും എന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. ഇൻസുലിൻ ഇൻഫ്യൂഷന് പോകുന്നരോഗിക്ക് ഗ്ലൂക്കോസ് സ്ട്രിപ്പ് ലാഭിക്കാൻവേണ്ടി യഥാസമയം ഷുഗർ നോക്കാറില്ല. അങ്ങനെ ഹൈപ്പോഗ്ലൈസെമിക് സീസർ, കാർഡിയാക്ക് അറസ്റ്റും വരെ സംഭവിച്ചിട്ടുണ്ട്. മരുന്നുകൾ എല്ലാം തന്നെ ലാഭം കൂടുതൽ ഉള്ള ഗുണനിലവാരം കുറഞ്ഞ കമ്പനികളാണ് സപ്ലൈചെയ്യുന്നത്. പലപ്പോഴും വില കൂടിയ മരുന്നുകൾ സ്റ്റോക്ക് ഇല്ല എന്ന കാരണം കാട്ടി ആഴ്ചകളോളം മരുന്ന് നൽകാതെ ഡ്രഗ് ഷീറ്റിൽ ടിക്ക് ഇടുക പതിവാണ്. മേൽപറഞ്ഞ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് മെഡിക്കൽ സൂപ്രണ്ടിന്റെ ഭാര്യയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ഒരുരോഗിയെ ഇന്ന് അഡ്‌മിറ്റ് ചെയ്ത് നാളെ ഡിസ്ചാർജ് ചെയ്യുമ്പോൾ കേന്ദ്രസർക്കാർ അനുവദിക്കുന്ന 9000 രൂപയുടെ ഭൂരിപക്ഷവും ഷീൾ ഗ്രൂപ്പിന്റെയും, ഡോ. ജഗദീഷിന്റെയും കീശനിറക്കാനെ ഉപകരിക്കുന്നുള്ളൂ എന്നും അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും കൃത്യമായി ശമ്പളം പോലും നൽകുന്നില്ല. പലപ്പോഴും സമരം ചെയ്താണ് മാസശമ്പളം കിട്ടുന്നത്,അതും കുടിശികയായി.

ഐ.സി.യുവിൽ അഡ്‌മിറ്റ് ആകുന്ന ബഹുഭൂരിപക്ഷം രോഗികളും നെഫ്രോളജി, ന്യൂറോളജി, പൾമോണളജി വിഭാഗത്തിൽപെടുന്നവരാണ്. ഈ വിഭാഗങ്ങളിലെ എല്ലാം വിദഗ്ദ്ധ ഡോക്ടർമാർ ഉള്ളപ്പോഴാണ് വെന്റിലേറ്റർ മാനേജ് ചെയ്യാൻ അനസ്ത്യേഷ്യാ ഡോക്ടറെ ഏൽപ്പിച്ചിരിക്കുന്നത്്. ആവശ്യത്തിലും അധികം കേന്ദ്രനിയമിത നേഴ്സുമാരും ഉള്ളപ്പോൾ പണക്കൊതിയന്മാരായ ഷീൾ ഗ്രൂപ്പിനും ഡോ. ജഗദീഷിനും പാവം രോഗികളെ വിട്ടുനൽകണം, ഒപ്പം സർക്കാരിന്റെ കോടിക്കണക്കിന് രൂപയും എന്നാണ് പരാതിയിൽ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ അടുത്തിടെ ഇ.എസ്‌ഐ യുടെ ഹെഡ്ക്യാർട്ടേഴ്സിൽ നിന്നും വന്ന സംഘം മെഡിക്കൽ ഐ.സി.യുവിന്റെ പ്രവർത്തനം വളരെ നല്ല രീതിയിലാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP