Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന ജോലി നേടിയത് എങ്ങനെ? അന്വേഷണം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിനെതിരെ പൊലീസിൽ പരാതി; സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ലാറ്റിൽ വെച്ചെന്ന് സൂചനയിൽ കസ്റ്റംസ് പരിശോധന നടത്തി; പരിശോധന നടക്കട്ടെ, പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് എം ശിവശങ്കരൻ; വിവാദം മുറുകവേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്ന ജോലി നേടിയത് എങ്ങനെ? അന്വേഷണം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിനെതിരെ പൊലീസിൽ പരാതി; സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ലാറ്റിൽ വെച്ചെന്ന് സൂചനയിൽ കസ്റ്റംസ് പരിശോധന നടത്തി; പരിശോധന നടക്കട്ടെ, പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് എം ശിവശങ്കരൻ; വിവാദം മുറുകവേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പൊലീസിൽ പരാതി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ പരാതി നൽകിയത്. അഭിഭാഷകനായ രാജേഷ് വിജയനാണ് പരാതി നൽകിയത്. അതിനിടെ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ലാറ്റിൽ വെച്ചെന്ന് സൂചന. ഹെദർ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചാണെന്നാണ് നിഗമനം. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിൽ പരിശോധന നടത്താനെത്തി. സംഭവത്തിൽ പ്രതിഷേധിക്കാൻ ഇല്ലെന്നും പരിശോധന നടക്കട്ടെയെന്നുമാണ് ശിവശങ്കർ വ്യക്തമാക്കിയത്.

എഫ്-6 ഫ്ലാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വർണത്തിന്റെ വില ചർച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റ ഭാഗമായി ഫ്ലാറ്റിൽ പരിശോധന നടത്തിയതായാണ് സൂചന. ഈ ഫ്ലാറ്റിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഇടക്കാലത്ത് മൂന്നുവർഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ലാറ്റിൽ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.

ഫ്ലാറ്റിലെ നാലാംനിലയിലാണ് റീബിൽഡ് കേരളയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫർണിഷിങ്ങിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു. അതിനിടെ സ്വപ്നയ്ക്ക് ഒപ്പം 15 ബോഡി ഗാർഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ സഹോദരന്റെ വിവാഹപാർട്ടിക്കിടെ മർദനമേറ്റ യുവാവ് വെളിപ്പെടുത്തി. മർദിക്കാൻ കൂട്ടുനിന്നത് സരിത്താണ്. വിവാഹപാർട്ടിയിൽ മുഴുവൻ സമയവും മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.

സെക്രട്ടേറിയറ്റിൽ നിന്ന് ഒരു വിളിപ്പാടകലെയുള്ള കെട്ടിടം. അതിലെ ഒരു ഫ്‌ളാറ്റാണ് ശിവശങ്കർ വാടകക്കെടുത്ത് അർധരാത്രിയിലടക്കം വന്ന് പോയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ആദ്യം കസ്റ്റംസ് സംഘമെത്തിയത്. മുറി തുറന്ന് പരിശോധിക്കാനായില്ല. സി.സി.ടി.വി കാമറകൾ പരിശോധിച്ചു. ഇന്ന് രാവിലെ ഫ്‌ളാറ്റിന്റെ സുരക്ഷാ ജീവനക്കാരെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി വിവരം തേടി. സ്വർണക്കടത്തിന്റെ ഗൂഢാലോചന ഇവിടം കേന്ദ്രീകരിച്ച് നടന്നെന്നാണ് കസ്റ്റംസിന്റെ സംശയം. എന്നാൽ സ്വപ്നയോ സരിത്തോ ഫ്‌ളാറ്റിൽ വന്നിട്ടില്ലന്ന് ജീവനക്കാർ പറയുന്നു. വിവാദത്തിന് പിന്നാലെ പൊലീസ് വാഹനത്തിലാണ് ശിവശങ്കർ ഫ്‌ളാറ്റിൽ നിന്ന് പൊയതെന്നും മൊഴി.

സ്വപ്നയുടെ സഹോദരന്റെ വിവാഹ പാർട്ടിക്കിടെ തന്നെ മർദിക്കുമ്പോൾ ശിവശങ്കറും ഹോട്ടലിലുണ്ടായിരുന്നെന്ന യുവാവിന്റെ വെളിപ്പെടുത്തലോടെ സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലം ശിവശങ്കറിന് അറിയാമായിരുന്നെന്ന് വ്യക്തമായി. അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം നടത്തി. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലയിലാണ് പ്രതിഷേധങ്ങൾ നടന്നത്. കൊല്ലത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു. കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. പിന്നീട് പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതും പൊലീസ് തടഞ്ഞു. ഇതിനു പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുണ്ടായി. ഈ സമയത്ത് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പത്തനംതിട്ടയിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട്ടും ബിജെപി.യുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഇന്നലെ നടത്തിയ സമരത്തിനിടെ യുവമോർച്ച നേതാക്കൾക്ക് ഉൾപ്പെടെ പൊലീസ് മർദനം ഏറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് ബിജെപി. സമരം നടത്തിയത്. കമ്മീഷണർ ഓഫീസിനു മുന്നിൽ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മുതലക്കുളം മൈതാനിയിൽനിന്നാണ് പ്രവർത്തകർ കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധവുമായാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചായിരുന്നു ബിജെപിയുടെ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP