Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മഹാരാഷ്ട്രയിൽ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞ സംഭവത്തിലെ കോടതി പരാമർശത്തെ വിമർശിച്ച് അഡ്വ. ശ്രീജിത്ത് പെരുമന; കോടതി അലക്ഷ്യം ആണെന്നും കോടതിയെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയുമായി സംഘപരിവാർ; പെരുമനയുടെ രോമത്തിൽ തൊടാൻ സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലത് ജനിച്ചു മരിക്കേണ്ടിവരുമെന്ന് മറുപടിയുമായി ശ്രീജിത്ത് പെരുമനയും; കോവിഡ് കാലത്തെ കോടതി പരാമർശത്തെ ചൊല്ലിയും സൈബർ പോര്

മഹാരാഷ്ട്രയിൽ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞ സംഭവത്തിലെ കോടതി പരാമർശത്തെ വിമർശിച്ച് അഡ്വ. ശ്രീജിത്ത് പെരുമന; കോടതി അലക്ഷ്യം ആണെന്നും കോടതിയെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയുമായി സംഘപരിവാർ; പെരുമനയുടെ രോമത്തിൽ തൊടാൻ സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലത് ജനിച്ചു മരിക്കേണ്ടിവരുമെന്ന് മറുപടിയുമായി ശ്രീജിത്ത് പെരുമനയും; കോവിഡ് കാലത്തെ കോടതി പരാമർശത്തെ ചൊല്ലിയും സൈബർ പോര്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോവിഡ് കാലത്ത് കേരളവും ദേശീയ രാഷ്ട്രീയവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള പ്രയാണമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തൊഴിലാളികകൾ ഉത്തരേന്ത്യയിൽ വീടണയാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കേരളത്തിൽ സർക്കാർ സംവിധാനം അവർക്ക് ഭക്ഷണം ഒരുക്കി നൽകിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതായിരുന്നില്ല. ഇവർക്ക് ജോലിയും കൂലിയും ഇല്ലാതായോടെ പട്ടിണിയിലായി. നാടണയാൻ വേണ്ടിയുള്ള പ്രയാണം തുടങ്ങി. കാൽനടയായി യാത്ര ചെയ്യുന്ന ആയിരങ്ങളുടെ കാഴ്‌ച്ച രാജ്യത്തിന്റെ കണ്ണീരായി മാറി. ഇതിനിടെ മഹാരാഷ്ട്രയിൽ പാളത്തിലൂടെ യാത്ര ചെയ്തു നാട്ടിലേക്ക് പോകാനുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം വൻ ദുരിതത്തിനാണ് ഇടയാക്കിയത്. പാളത്തിൽ കിടന്നുറങ്ങിയ 16 പേർ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.

ഈ സംഭവത്തിൽ സുപ്രീംകോടതിയിൽ കേസ് എത്തിയപ്പോൾ കോടതി പറഞ്ഞത്. 'റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക? അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്' എന്നായിരുന്നു. കോടതിയുടെ ഈ പരാമർശത്തിന്റെ പേരിൽ മലയാളം സൈബർ ലോകത്ത് പോരു തന്നെയാണ് ഇപ്പോൾ അരങ്ങേറുന്നത്. സുപ്രീം കോടതിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് അഡ്വ. ശ്രീജിത്ത് പെരുമന എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിനെതിരെ വ്യാപക പരാതികളുമായി സംഘപരിവാർ ഗ്രൂപ്പുകളും രംഗത്തെത്തി. കേന്ദ്രസർക്കാറിനോട് നടപടി എടുക്കണം എന്നഭ്യർത്ഥിച്ചു കത്തയച്ചത് കൂടാതെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മറുപടി നർൽ പെരുമന വീണ്ടും പോസ്റ്റിടുകയും ചെയ്തു. ഇതോടെ സൈബർ പോര് കനക്കുകയാണ് ചെയ്യുന്നത്.

നിന്ദ്യം ! ക്രൂരം ! അപമാനകരം !അശ്ലീലം !ഈ പരാമർശങ്ങൾ എന്നു തുടങ്ങിയ ഫേസ്‌ബുക്ക്‌പോസ്റ്റാണ് അഡ്വ ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചത്. ഹർജി തള്ളിക്കൊണ്ടുള്ള കോടതി പരാമർശത്തെ വിമർശിച്ച പെരുമന 'സ്‌കൂളിന്റെ പടി കാണാത്ത ഏതെങ്കിലും മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെയോ, സാമൂഹ്യവിരുദ്ധനായ ക്രിമിനലിന്റെയോ പ്രസ്താവനയല്ലിത്.' എന്നും പറഞ്ഞു. കോടതി വിധിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ തുടർന്നു വിമർശനം ഉന്നയിച്ചത് ഇങ്ങനെ:

പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ ചെയ്യുന്ന കോടതി പറയുകയാണ് ' അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. എന്ന് പൗരാവകാശവും, മനുഷ്യാവകാശവും പരിഗണിക്കാതെ കേന്ദ്ര സർക്കാർ സൗകര്യം പോലെ ചെയ്യട്ടെ എന്ന് പറയാനാണെങ്കിൽ ആ ഓഫീസ് പൊളിച്ച് കപ്പ നടുന്നതാണ് നല്ലത്. ചുരുക്കിപറഞ്ഞാൽ കൊറോണക്കാലത്ത് ഭരണഘടനയും മടക്കി വെച്ച്, ആർട്ടിക്കിൾ 14 ഉം, 21 ഉം കെട്ടിപ്പൂട്ടി കോടതികൾ ഗോദറേജിന്റെ പൂട്ടിട്ട് പൂട്ടി കാശിക്ക് പോകുന്നതായിരുന്നു ഇതിനേക്കാൾ ഭേദം മനുഷ്യന്റെ ജീവിക്കാനുള്ള മൗലികാവകാശം ഏറ്റവും വലിയ അവകാശമായി അനുവദിച്ചു നൽകുന്ന ഭരണഘടനയുടെ കാവൽക്കാരാണ് സുപ്രീംകോടതി . അതുകൊണ്ടുതന്നെ നൂറു കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവനുകൾ തെരുവിൽ പൊലിഞ്ഞിട്ടും അത് ചൂണ്ടിക്കാണിച്ച് ഒരു ഹർജ്ജി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ മുന്നിലേക്ക് വന്ന ഹർജികൾ പരിഗണിച്ച് അങ്ങേയറ്റം നിരുത്തരവാദിത്വപരവും, മരിച്ചുവീണ മനുഷ്യജീവനുകളെ അപമാനിക്കുന്ന രീതിയിലും പരാമർശങ്ങൾ നടത്തി ഹർജ്ജി നൽകിയ അഭിഭാഷകനെ ശകാരിച്ചുകൊണ്ട് ഹർജ്ജി തള്ളിയ നടപടിയെ അംഗീകരിക്കാൻ സാധ്യമല്ല.

പെരുമനയുടെ പോസ്റ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത് ഹൈക്കോടതി അഭിഭാഷകൻ രജീഷ് രാമചന്ദ്രനാണ്. പെരുമനയുടെ പ്രകടനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം എന്ന ആവശ്യവുമായാണ് ഇദ്ദേഹം ഹർജി നൽകിയത്. പെരുമനക്ക് എതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യത്തിന് പെറ്റീഷൻ ഫയൽ ചെയ്യുകയല്ലാതെ വേറെ എന്ത് മാർഗ്ഗം. അപ്പോൾ നോം അങ്ങിനെ അങ്ങു ചെയ്തുവെന്നും കൃഷ്ണരാജ് എന്നയാൾ ഫേസ്‌ബുക്കിലൂടെ കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി പറഞ്ഞു. അധികം താമസിയാതെ പെരുമെന മാപ്പുപറയേണ്ടി വരുമെന്നാണ് സംഘപരിവാർ അനുഭാവികൾ പറയുന്നത്.

അതേസമയം തനിക്കെതിരെ കേസ് ഫയൽ ചെയ്തതിനെയും കൂസാതെയാണ ശ്രീജിത്ത് പെരുമനയുടെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു ട്വിറ്റർ പോസ്റ്റിട്ടതിനു മുതിർന്ന അഭിഭാഷകനും സംഘികളുടെ ശത്രുവുമായ പ്രശാന്ത് ഭൂഷൺ സാറിനെതിരെ സംഘികൾ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകിയത്. അതുപോലെതന്നെ ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാനെതിരെ ട്വിറ്റർ പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തി കേസെടുത്തതിലും ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇതുപോലെ അറിയാവുന്ന നാറിയ കളികളെല്ലാം ഇതിനിടയിൽ നിങ്ങൾ കളിക്കുമെന്നറിയാം..

കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ആശ്രിതരെക്കൊണ്ട് സംഘമിത്രങ്ങളുടെയും, ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും തോന്ന്യാസങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാം എന്ന് കരുതിയെങ്കിൽ ചതിയിലൂടെ ശാരീരികമായി ആക്രമിക്കാം എന്നല്ലാതെ പെരുമനയുടെ രോമത്തിൽതൊടാൻ സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലത് ജനിച്ചു മരിക്കേണ്ടിവരും.- ശ്രീജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ വിഷയം ഇപ്പോൾ സൈബർ ലോകത്ത് ശക്തമായി പ്രചരിക്കുന്നുണ്ട്.

വിവാദമായ ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

നിന്ദ്യം ! ക്രൂരം ! അപമാനകരം !അശ്ലീലം !ഈ പരാമർശങ്ങൾ ??

'റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക?
അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് '

സ്‌കൂളിന്റെ പടി കാണാത്ത ഏതെങ്കിലും മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെയോ, സാമൂഹ്യവിരുദ്ധനായ ക്രിമിനലിന്റെയോ പ്രസ്താവനയല്ലിത്.

മഹാരാഷ്ട്രയിൽ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പരമോന്നതമായ കോടതി നടത്തിയ അഭിപ്രായപ്രകടനമാണിത്.

അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്ത് അപകടങ്ങൾ ഉണ്ടാകുന്ന കാര്യത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി.

ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾ ഉചിതമായ തീരുമാനമെടുക്കട്ടെ. ആരാണ് റോഡിലൂെടെ നടക്കുന്നതെന്നും നടക്കാതിരിക്കുന്നതെന്നും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.

പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ ചെയ്യുന്ന കോടതി പറയുകയാണ് ' അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. എന്ന്

പൗരാവകാശവും, മനുഷ്യാവകാശവും പരിഗണിക്കാതെ കേന്ദ്ര സർക്കാർ സൗകര്യം പോലെ ചെയ്യട്ടെ എന്ന് പറയാനാണെങ്കിൽ ആ ഓഫീസ് പൊളിച്ച് കപ്പ നടുന്നതാണ് നല്ലത്. ചുരുക്കിപറഞ്ഞാൽ കൊറോണക്കാലത്ത് ഭരണഘടനയും മടക്കി വെച്ച്, ആർട്ടിക്കിൾ 14 ഉം, 21 ഉം കെട്ടിപ്പൂട്ടി കോടതികൾ ഗോദറേജിന്റെ പൂട്ടിട്ട് പൂട്ടി കാശിക്ക് പോകുന്നതായിരുന്നു ഇതിനേക്കാൾ ഭേദം

മനുഷ്യന്റെ ജീവിക്കാനുള്ള മൗലികാവകാശം ഏറ്റവും വലിയ അവകാശമായി അനുവദിച്ചു നൽകുന്ന ഭരണഘടനയുടെ കാവൽക്കാരാണ് സുപ്രീംകോടതി . അതുകൊണ്ടുതന്നെ നൂറു കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവനുകൾ തെരുവിൽ പൊലിഞ്ഞിട്ടും അത് ചൂണ്ടിക്കാണിച്ച് ഒരു ഹർജ്ജി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ മുന്നിലേക്ക് വന്ന ഹർജികൾ പരിഗണിച്ച് അങ്ങേയറ്റം നിരുത്തരവാദിത്വപരവും, മരിച്ചുവീണ മനുഷ്യജീവനുകളെ അപമാനിക്കുന്ന രീതിയിലും പരാമർശങ്ങൾ നടത്തി ഹർജ്ജി നൽകിയ അഭിഭാഷകനെ ശകാരിച്ചുകൊണ്ട് ഹർജ്ജി തള്ളിയ നടപടിയെ അംഗീകരിക്കാൻ സാധ്യമല്ല.

പട്ടിണി പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കിട്ടാൻപോലും കോടതി ഉത്തരവുണ്ടാകേണ്ട സാഹചര്യത്തിൽ ഭീകരമായൊരു വിഷയത്തിൽ ഇടപെടാതെ കുറ്റകരമായ മൗനം ഭജിക്കുന്ന കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വായതയ്ക്ക് കോട്ടം തട്ടിയാൽ അത് കർമ്മഫലമായി കരുതേണ്ടിവരും.

ഭരണഘടനയുടെ കാവലാളായ സുപ്രീംകോടതി ഈ വിഷയത്തിൽ എടുക്കുന്നത് കുറ്റകരമായ മൗനമാണ്. രാഷ്ട്രതാത്പര്യത്തെയും, വലിയ പൊതുജനതാത്പര്യത്തെയും മുൻ നിർത്തി പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സ്വമേധയാ ഇടപെടേണ്ടിയിരുന്ന കോടതി ഹര്ജിക്കാരനെ ശകാരിച്ച് കോടതിയുടെ വാതിലും പൂട്ടി അവധി ആഘോഷത്തിന് പോകുമ്പോഴും കോടതിയിൽ അവിശ്വാസം രേഖപ്പെടുത്താത്ത ജനതയുടെ ക്ഷമയെയും വിവേകത്തെയും വെല്ലുവിളിക്കാതിരിക്കുന്നതായിരിക്കും ജനാധിപത്യത്തിന്റെ നിലനിൽപ്പിനു നല്ലത്.

വധശിക്ഷ വിധിക്കപ്പെട്ടവർ പോലും അകാരണമായി ജീവപര്യന്തം കാലഘട്ടം ജയിലിൽ കിടക്കേണ്ടി വരുന്നവരുടെയും , വിചാരണ തടവുകാരായി പത്തും പതിനഞ്ചും വർഷം ജയിലിൽ കിടക്കണേണ്ടി വരുന്ന മനുഷ്യരുടെയും നാടാണിത്.

കോടിക്കണക്കിനു കേസുകൾ വിവിധ കോടതികളിൽ കെട്ടികിടക്കുമ്പോഴും മാസങ്ങളോളം അവധിദിനങ്ങൾ ആഘോഷിക്കാൻ കോടതി പൂട്ടിയിടുന്ന നാടാണെന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ട് പറയട്ടെ... മൗലികാവകാശവും അടിസ്ഥാന മനുഷ്യാവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട ഹര്ജിയിൽ കേന്ദ്രസർക്കാരിന്റെ ഇച്ഛയ്ക്ക് മുകളിൽ അടയിരിക്കാനുള്ള സുപ്രീംകോടതി തീരുമാനം ലജ്ജാകരമാണ്.

അഡ്വ ശ്രീജിത്ത് പെരുമന

മാപ്പു പറയിക്കുമെന്നുള്ള കൃഷ്ണ രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മാപ്പ്...മാപ്പേയ്.

ഉടൻ പ്രതീക്ഷിക്കാം.
സുപ്രീം കോടതിയിൽ പെരുമന വക്കീലിന്റെ വക ഒരു മാപ്പ്.

സുപ്രീം കോടതി പൊളിച്ചു കളഞ്ഞു കപ്പ നടുന്നതാണ് നല്ലത് എന്ന് ഇന്നലെ പെരുമന വക്കീൽ അഭിപ്രായപ്പെട്ടിരുന്നു.

പെരുമന വക്കീലിന്റെ അഭിപ്രായത്തിൽ സുപ്രീം കോടതി എന്ന് പറഞ്ഞാൽ സാമൂഹ്യവിരുദ്ധ ക്രിമിനലുകൾ ആണത്രേ.

ഇങ്ങനെ പോയാൽ ജനങ്ങൾ സുപ്രീം കോടതിയെ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവുമെന്ന് പെരുമന സുപ്രീം കോടതിയെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.

ഇന്നലെ സുപ്രീം കോടതിക്ക് ആയിരുന്നു പെരുമന വക്കീലിന്റെ വക തെറിയും ഭീഷണിയും കിട്ടാൻ നറുക്ക് വീണത്.

അടുത്ത കാലത്ത് ഒരു കോടതിയെ ഇതുപോലെ ഭംഗിയായി അസഭ്യം പറയുന്നതും ഭീഷണി പ്പെടുത്തുന്നതും ആരും കണ്ടിട്ടും കേട്ടിട്ടുമുണ്ടാകാൻ സാധ്യത ഇല്ല.

ഇത് കോടതി അലക്ഷ്യം അല്ലെങ്കിൽ പിന്നെ വേറേ എന്താണ്?

കോടതിയിൽ ശരിക്കും പ്രാക്ടീസ് ഉള്ള ഒരു ആൾക്കെ കോടതിയോട് ശരിക്കും ബഹുമാനം ഒക്കെ തോന്നുകയുള്ളൂ.

പെരുമനയുടെ പോസ്റ്റിന് താഴെ ജിഹാദികളുടെ വക ധാരാളം കമന്റുകളും. മൊത്തം കോടതിയെ തലങ്ങും വിലങ്ങും അസഭ്യം ചൊരിയുന്നത്.

എന്ത് ചെയ്യാം. പെരുമനയുടെ പ്രകടനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ Rajeesh Ramachandran എന്നെ സമീപിച്ചു.

പിന്നെ പെരുമനക്ക് എതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യത്തിന് പെറ്റീഷൻ ഫയൽ ചെയ്യുകയല്ലാതെ വേറെ എന്ത് മാർഗ്ഗം. അപ്പോൾ നോം അങ്ങിനെ അങ്ങു ചെയ്തു.

ശ്രീജാ പ്രസാദ് പറഞ്ഞു എന്ന് പെരുമന പറഞ്ഞത് പോലെയല്ല സുഹൃത്തുക്കളെ ശരിക്കുള്ള 'മാപ്പ്' പെരുമന കോടതിയിൽ പറയുന്നത് അധികം വൈകാതെ കാണാനുള്ള ഭാഗ്യം ജിഹാദികൾക്ക് ഉണ്ടാവും.

അതോടെ regret അഥവാ ഖേദവും apology അഥവാ മാപ്പും തമ്മിലുള്ള വ്യത്യാസം പെരുമനക്കും ജിഹാദികൾക്കും ശരിക്ക് മനസ്സിലാവും.

കൂടാതെ പെരുമനക്ക് സുപ്രീം കോടതി കാണാൻ ചുളുവിന് ഒരു അവസരം കിട്ടുകയും ചെയ്യും. ഭാഗ്യമുണ്ടെങ്കിൽ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ട ചില ജിഹാദികൾക്കും.

ജിഹാദികളുടെ കയ്യടിക്കായി എന്തും വിളിച്ചു പറയാം എന്ന് ധരിക്കുന്നവർക്ക് ഇതൊരു പാഠം ആവണം.ആവട്ടെ.

അപ്പോൾ മാപ്പ്...മാപ്പേയ്.

ശ്രീജിത്ത് പെരുമന എഴുതിയ മറുപടി പോസ്റ്റ്:

ഹാലിളകിയ സംഘം പെരുമനക്ക് കാവലുണ്ട് ??

അപ്രതീക്ഷിതമായി എത്തിയ മഹാമാരിയിൽ ലോകത്തോടൊപ്പം ഈയുള്ളവനും വീടിലെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു, ബോണസായി കൈയിലൊരു ഫ്രാക്ച്ചറും. എങ്ങനെ സമയം തള്ളിനീക്കുമെന്ന് അറിയാതിരിക്കുമ്പോഴാണ് കൊറോണയിലും നിലയ്ക്കാത്ത സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങളുടെ തീവ്രവാദവും, വിദ്വേഷ പ്രചാരണവും, ഉഡായിപ്പുകളും ശ്രദ്ധയിൽപ്പെടുന്നത് അമാന്തിച്ചില്ല അറഞ്ചം പുറഞ്ചം അലക്കി.

ഒരുത്തൻ ജയിലിലായി, ഒരുത്തി ഒളിവിൽപോയി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഒടുവിൽ ഹൈക്കോടതിതന്നെ വിധിയിൽ എഴുതാൻ പറ്റാത്ത അശ്ലീലമാണ് പ്രതിയുടേതെന്നും, പൊലീസ് അന്വേഷണം നടത്തണമെന്നും വിധിയെഴുതി കൊറോണ കാലമായതുകൊണ്ട് ജാമ്യം നൽകി.

മാത്രവുമല്ല നാട്ടിലും വിദേശത്തുമിരുന്ന് വർഗീയ വിഷം തുപ്പിയ ചെറുതും വലുതുമായ സർവ്വ സങ്കര കുഞ്ഞുങ്ങൾക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. കൊറോണക്കാലത്ത് വീട്ടിലിരുന്ന് നാടിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം എന്ന രീതിയിൽ പിന്നീട് ഞാനത് ആസ്വദിക്കുകയായിരുന്നു.

ഇന്നിപ്പോൾ സർവ്വമാന സങ്കികളുടെയും, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും, ക്രിമിനൽ സംഘങ്ങളുടെയും ഒരേയൊരു ലക്ഷ്യം പെരുമനയാണ്. മുസ്ലീങ്ങളെ മുഴുവനും ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്ന പ്രൊഫഷണൽ എത്തിക്‌സ് ഏഴയൽവകത്തുകൂടി പോകാത്ത, സ്വയം ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ട ഒരു പാലക്കീവാലവക്കീൽ വക്കീലാണെത്രെ നേതൃത്വം.

പെരുമന ജിഹാദികളുമായി ചേർന്ന് പ്രവർത്തിക്കുന്ന കൊള്ളക്കാരനാണെന്നും സുപ്രീംകോടതിയെ അപമാനിച്ച ഭീകരനാണെന്നുമൊക്കെയാണ് ഗോഡ്സെ കുഞ്ഞുങ്ങളുടെ പ്രചാരണം. രാജ്യദ്രോഹ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാൽക്കീവാല വക്കീൽ തന്നെ ഒരു അര സംഘിയുടെ വക്കാലത്തും മേടിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി ഇടപെടാത്തതിനെ വിമർശിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിനു 'കോടതിയലക്ഷ്യത്തിന് കേസ് 'രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനെന്നാണ് ആവശ്യം.

പൽക്കീവാലയും, ഗോഡ്സെ കുഞ്ഞുങ്ങളും കരുതി അവർ ഇതുവരെ കണ്ടിട്ടുള്ള ഏതെങ്കിലും ഞാഞ്ഞൂലുകളുടെ ഗണത്തിൽപ്പെട്ടവനായിരിക്കും പെരുമന എന്ന്. കേസ്, അറസ്റ്റ് ജയിൽ എന്നൊക്കെ കേട്ടാൽ കളസത്തിലൂടെ മൂത്രമൊഴിക്കാൻ ഞാൻ മിത്രങ്ങളുടെയോ ഷൂ നക്കാൻ മറ്റേ സങ്കി ഗുരുവിന്റെയോ രക്തമല്ല പെരുമനയുടെ ഞരമ്പിലൂടെ ഓടുന്നത് എന്ന് ഉമ്മാക്കി സംഘങ്ങളെ പുച്ഛത്തോടെ ഓർമ്മിപ്പിക്കട്ടെ,

ഇന്നിപ്പോൾ സങ്കികൾക്കും, സങ്കി ഓൺലൈൻ ഗ്രൂപ്പുകൾക്കും, പോർട്ടലുകൾക്കും പേടിസ്വപ്നമാണ് ഈയുള്ളവൻ. അവരുടെ സർവ്വമാന പരിപടികളും വർഗീയ പ്രചാരണങ്ങളും മാറ്റിവെച്ച് മുഴുവനും സമയവും പെരുമനക്ക് വേണ്ടിയാണ് അധ്വാനം. അന്ത ഭയമിറുക്കണം.

മറ്റൊരു രസകരമായ കാര്യം,
അറിഞ്ഞോ അറിയാതെയോ സങ്കികളുടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി പെരുമനയെ തെറിവിളിക്കാനിറങ്ങിയവരിൽ ചിലർ അൽപം മുൻപ് വിളിച്ച് മാപ്പ് പറഞ്ഞു. കൃത്യമായി ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. പബ്ലിഷ് ചെയ്യില്ല എന്ന ഉറപ്പ് അവർക്ക് നൽകിയതുകൊണ്ട് അക്കാര്യം പിന്നീട് ആവശ്യം വന്നാൽ പുറത്തുവിടാം. പൊലീസ് വിളിച്ച് നാളെ സ്റ്റേഷനിൽ എത്താൻ പറഞ്ഞ ശേഷമാണ് ലവന്മാർ വിളിച്ച് മാപ്പ് പറഞ്ഞത് എന്നതാണ് അതിലേറെ രസകരം. ചൊറിഞ്ഞിട്ടും അറിയാത്ത ചില മൂന്നാംകിട സാമൂഹികവിരുദ്ധകൾക്കും വിരുദ്ധർക്കുമെതിരെ ഇന്നും തെളിവുകൾ സഹിതം പരാതികൾ നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് വ്യാജ ഫെയിസ്ബുക്ക് ഐഡികൾ നിർമ്മിച്ച് ടെക്നോപാർക്കിലെ അമേരിക്കൻ കമ്പനി നൽകുന്നതിനേക്കാൾ പ്രതിഫലം നൽകിയാണ് വ്യക്തികളെയും, ഗ്രൂപ്പുകളെയും സൈബർ ആക്രമണങ്ങൾക്ക് തയ്യാറാകുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. അക്കാര്യത്തിലും വ്യാജ ഐഡികളുടെ കാര്യത്തിലും കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ നെടുംതൂണായ രാഷ്ട്രപിതാവ് സാക്ഷാൽ മഹാത്മാഗാന്ധിയെപോലും പോയന്റ് ബ്‌ളാങ്കിൽ വെടിവെച്ചു കൊന്ന രാജ്യം കണ്ട ആദ്യത്തെ ഹിന്ദു തീവ്രവാദിയുടെ പിന്മുറക്കാരിൽ നിന്നും ചതി പ്രതീക്ഷിക്കുന്നുണ്ട് എന്നല്ലാതെ മറ്റോരു രീതിയിലും എന്റെ രോമത്തിൽപ്പോലും ഇവറ്റകളുടെ പ്രചാരണങ്ങളോ, ഭീഷണികളോ ബാധിക്കില്ല എന്നുമാത്രമല്ല ഈ കൊറോണ കാലം സർജ്ജറി കാലം ഇത്ര ലൈവ് ആക്കിത്തന്നതിന് സംഘത്തോട് കടപ്പെട്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു ട്വിറ്റർ പോസ്റ്റിട്ടതിനു മുതിർന്ന അഭിഭാഷകനും സംഘികളുടെ ശത്രുവുമായ പ്രശാന്ത് ഭൂഷൺ സാറിനെതിരെ സംഘികൾ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകിയത്. അതുപോലെതന്നെ ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാനെതിരെ ട്വിറ്റർ പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തി കേസെടുത്തതിലും ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇതുപോലെ അറിയാവുന്ന നാറിയ കളികളെല്ലാം ഇതിനിടയിൽ നിങ്ങൾ കളിക്കുമെന്നറിയാം..

കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ആശ്രിതരെക്കൊണ്ട് സംഘമിത്രങ്ങളുടെയും, ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും തോന്ന്യാസങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാം എന്ന് കരുതിയെങ്കിൽ ചതിയിലൂടെ ശാരീരികമായി ആക്രമിക്കാം എന്നല്ലാതെ പെരുമനയുടെ രോമത്തിൽതൊടാൻ സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലത് ജനിച്ചു മരിക്കേണ്ടിവരും.

ആശയങ്ങളെ ആശയംകൊണ്ട് നേരിടുന്ന ദിവസം മാത്രമേ നിങ്ങളെ പരിഷ്‌കൃത മനുഷ്യർ എന്ന് വിളിക്കാൻ സാധിക്കുകയുള്ളു. അതുവരെ നിങ്ങൾ കേവലം സങ്കികളാണ്. വെറും സങ്കികൾ.

വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാതെ, കാളമൂത്രത്തിനു എണ്ണംകൊടുക്കാൻ നോക്കിനെടോ..

©?അഡ്വ ശ്രീജിത്ത് പെരുമന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP