Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാവും പകലും പ്രസംഗവും പ്രാർത്ഥനയും ആരംഭിച്ചതോടെ ശബ്ദശല്യം താങ്ങാതായി; പോരാത്തതിന് പരിസരമലിനീകരണവും; പരാതി പറയുന്നവരുടെ വീട്ടിൽ കയറി രാത്രിയിൽ അക്രമിക്കും; വീടും പരിസരവും വൃത്തികേടാക്കുകയും വാഹനങ്ങൾ കേടു വരുത്തുകയും പതിവ് പരിപാടി; ഒപ്പം അനുയായികളെ വിട്ട് നഗ്‌നതാ പ്രദർശനവും; കാൻസർ രോഗിയായ സ്വന്തം മകളെ ചികിസിപ്പിക്കാതെ പ്രാർത്ഥന നടത്തി മരണത്തിന് വിട്ടുകൊടുത്ത രഞ്ജിത് പാസ്റ്റർക്കെതിരെ പരാതിയുമായി നാട്ടുകാർ

രാവും പകലും പ്രസംഗവും പ്രാർത്ഥനയും ആരംഭിച്ചതോടെ ശബ്ദശല്യം താങ്ങാതായി; പോരാത്തതിന് പരിസരമലിനീകരണവും; പരാതി പറയുന്നവരുടെ വീട്ടിൽ കയറി  രാത്രിയിൽ അക്രമിക്കും; വീടും പരിസരവും വൃത്തികേടാക്കുകയും വാഹനങ്ങൾ കേടു വരുത്തുകയും പതിവ് പരിപാടി; ഒപ്പം അനുയായികളെ വിട്ട് നഗ്‌നതാ പ്രദർശനവും; കാൻസർ രോഗിയായ സ്വന്തം മകളെ ചികിസിപ്പിക്കാതെ പ്രാർത്ഥന നടത്തി മരണത്തിന് വിട്ടുകൊടുത്ത രഞ്ജിത് പാസ്റ്റർക്കെതിരെ പരാതിയുമായി നാട്ടുകാർ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: കാൻസർ രോഗിയായ സ്വന്തം മകളെ ചികിസിപ്പിക്കാതെ പ്രാർത്ഥന നടത്തി മരണത്തിന് വിട്ടുകൊടുത്തതിലുടെ വിവാദ നായകനായ രഞ്ജിത് എന്ന പാസ്റ്റർക്കെതിരെ വീണ്ടും പരാതിയുമായി നാട്ടുകാർ രംഗത്ത്. ശബ്ദശല്യവും പരിസര മലീനകരണമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പറയുന്നവരെ ഉപദ്രവിക്കയാണ് ഇയാളും കൂട്ടരും ചെയ്യുന്നതെന്നാണ് പരിസരവാസികൾ നൽകിയ പരാതിയിൽ പറയുന്നത്. രഞ്ജിത്തും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം 2010ലാണ് പേരൂർ ലൈനിൽ വാടകയ്ക്കു താമസിക്കാൻ എത്തുന്നത്. ആദ്യം പുറത്തു പോയി സുവിശേഷ പ്രസംഗവും രോഗശാന്തിയും നടത്തിയിരുന്ന ഇയാൾ ക്രമേണ പ്രവർത്തനങ്ങൾ വീട്ടിലേക്കു മാറ്റിയതോടെ ബുദ്ധിമുട്ടിലായത് സമീപവാസികളാണ്.

രാവും പകലും പ്രസംഗവും പ്രാർത്ഥനയും ആരംഭിച്ചതോടെ ശബ്ദശല്യം താങ്ങാതായി. ഇയാളുടെ വീട്ടിലേക്കു നിരവധി പേരാണ് എത്തിയിരുന്നത്. ഇതോടെ നാട്ടുകാരുടെ ബുദ്ധിമുട്ടും വർധിച്ചു. പാസ്റ്റർ രഞ്ജിത്തിനോട് തന്നെ ഇക്കാര്യം പറഞ്ഞപ്പോൾ നാട്ടുകാരോട് ഇയാൾ മോശമായി സംസാരിച്ചു. തുടർന്നും പാസ്റ്ററുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. പല രാത്രികളിലും ഇയാളുടെ ശല്യം സഹിക്കവയ്യാതെ പൊലീസിനെ വിളിച്ചു വരുത്തി എങ്കിലും പൊലീസുകാരും കയ്യൊഴിഞ്ഞു. ഇതോടെ ഇവർ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

പരാതി പറയുന്നവരുടെ വീട്ടിൽ കയറി രാത്രിയിൽ അക്രമങ്ങളും നടത്തുന്നത് ഇയാളുടെ പതിവാണ്. രാത്രിയിൽ മാരകായുധങ്ങളുമായി മറ്റു വീടുകളിൽ എത്തി വീടും പരിസരവും വൃത്തികേടാക്കുക; വാഹനങ്ങൾ കേടു വരുത്തുക; ചീത്ത വിളിക്കുക; തുടങ്ങിയവയാണ് ഇയാളുടെ കലാപരിപാടികൾ. ഇയാൾക്കെതിരെ പരാതി നൽകിയ പരിസരവാസിയും പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ ബിനു ബി. വിയുടെ വീട്ടിൽ രഞ്ജിത് പാസ്റ്ററുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന ഒരു സ്ത്രീ ചൊവ്വാഴ്ച മാരകായുധങ്ങളുമായി എത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന്  നഗ്‌നത പ്രദർശനം നടത്തുകയും ചെയ്തു. ഇത് സംബന്ധിച്ചു വീട്ടുകാർ പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർക്കു പരാതിയും നൽകി. ബിനുവിനെ മുൻപും ഇയാളും കൂട്ടാളികളും ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ട് . ഇത് കൂടാതെ ബിനുവിനെതിരെ വ്യാജ പരാതികളും ഇയാൾ മുൻപ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പാസ്റ്റർ രഞ്ജിത്തിന്റെ മകൾ കാൻസർ ബാധിച്ചു മരിക്കുന്നത്. ജൂൺ മുതൽ കുട്ടി സ്‌കൂളിൽ പോകുന്നുണ്ടായിരുന്നില്ല സെപ്റ്റംബർ പകുതിയോടെ കുട്ടിയുടെ നിലവിളി സ്ഥിരമായി കേട്ട് തുടങ്ങിയതോടെ അയൽവാസികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം ധരിപ്പിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു കുട്ടിയെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലിലേക്കു മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.'വേദനകൊണ്ടു കുട്ടിയുടെ നിലവിളിയും ഞെരക്കവും പുറത്തു കേൾക്കാതിരിക്കാൻ മുഴുവൻ സമയവും പ്രാർത്ഥന ആയിരുന്നു ആ വീട്ടിൽ.

ആ കുട്ടി നിലവിളിക്കുമ്പോൾ പ്രാർത്ഥനയുടെ ശബ്ദവും കൂടും . ആ നിലവിളി കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും . ഞാനും ഒരു അമ്മയല്ലേ ; പ്രാർത്ഥനയുടെ കൂടെ മരുന്നും നല്കിയിരുന്നുവെങ്കിൽ ആ കുട്ടി ഒരു പക്ഷെ രക്ഷപ്പെട്ടേനെ'- അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ചികിത്സ കിട്ടാതെ മരിച്ച പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീയുടെ വാക്കുകളാണ് ഇത്.

വേദന സഹിക്കാനാകതെ പെൺകുട്ടിയുടെ നിലവിളി ഉച്ചത്തിൽ ആയപ്പോഴായിരുന്നു. വിവരം അറിയുന്നത്. ആദ്യം ആരും കാണാതെ പുലർച്ചെ കുട്ടിയെ മറ്റെവിടെയോ കാറിൽ പ്രാർത്ഥനക്കു കൊണ്ടുപോയി ഉച്ചക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് വീണ്ടും കുട്ടിയെ കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയത്. ഇവർ വന്നതോടെ പാസ്റ്ററും കൂട്ടരും വാഹനം നിർത്താതെ ഓടിച്ചു പോയി. പേരൂർക്കട ജംഗ്ഷനിൽ വച്ചാണ് ഇവരെ പിടികൂടുന്നത്. കുട്ടിയെ ഇവരിൽ നിന്ന് മോചിപ്പിച്ചു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ സ്ഥിതി കൂടുതൽ മോശമായി മാറി'

'സ്‌കൂളിൽ വെച്ച് ഈ കുട്ടിക്ക് ഇടയ്ക്കു കഠിനമായ വയറുവേദന വരുമായിരുന്നു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നുവെങ്കിലും അവർ ഇത് കാര്യമാക്കാതെ പ്രാർത്ഥനയുമായി ഇരുന്നു ഇത് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടു'- കുട്ടിയുടെ ക്ലാസ് ടീച്ചർ പറഞ്ഞു. പേരൂർ ലൈനും പരിസരവും കേന്ദ്രികരിച്ചാണ് ഇയാളുടെ പ്രവർത്തങ്ങൾ അധികവും നടക്കുന്നത്. നിർബന്ധിത മതപരിവർത്തനവും ബ്ലാക്ക് മാജിക് ഉൾപ്പെടെയുള്ള നിഗൂഢ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെടാറുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് സംബന്ധിച്ചു. ഹിന്ദു ഐക്യ വേദി പേരൂർക്കട സർക്കിൾ ഇൻസ്‌പെക്ടർ മുൻപാകെ പരാതി നൽകുകയുണ്ടായി; എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല ;ഇത് കൂടാതെ പലപ്പോഴായി ഇയാൾക്കെതിരെ നൽകുന്ന പരാതി ഉന്നതലത്തിൽ നിന്നുള്ള ഇടപെടലുകൾ കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

എ ഡി ജി പി മനോജ് എബ്രഹാം തന്റെ ബന്ധുവാണെന്നാണ് ഇയാളുടെ മറ്റൊരു അവകാശ വാദം എന്നാൽ ഈ വാർത്ത മനോജ് എബ്രഹാം നിഷേധിച്ചു. തനിക്കു അത്തരമൊരു ബന്ധു ഇല്ല എന്ന് എ ഡി ജി പി മനോജ് എബ്രഹാം മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വൈര്യമായി ജീവിക്കുന്നതിനു വേണ്ട കാര്യങ്ങൾ ഉടൻ തന്നെ അധികാരികൾ ചെയ്തു തരണമെന്നാണ് പേരൂർ ലൈൻ നിവാസികളുടെ അഭ്യർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP