Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു പവന്റെ ആഭരണം വാങ്ങിയ ആൾ മൂന്ന് കൊല്ലം കഴിഞ്ഞ് പണയം വയ്ക്കാൻ തൂക്കിയപ്പോൾ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം; കല്യാൺ ജൂവലറിയുടെ സ്വർണ്ണ തട്ടിപ്പിനെതിരെ മറുനാടൻ എഴുതിയ വാർത്ത ഷെയർ ചെയ്ത ചെറുപ്പക്കാരോട് 20 കോടി ചോദിച്ച് കല്ല്യാണരാമൻ; കല്യാണം മുടക്കിയും ജോലി നഷ്ടപ്പെടുത്തിയും പ്രതികാരം തുടരുന്നു

അഞ്ചു പവന്റെ ആഭരണം വാങ്ങിയ ആൾ മൂന്ന് കൊല്ലം കഴിഞ്ഞ് പണയം വയ്ക്കാൻ തൂക്കിയപ്പോൾ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം; കല്യാൺ ജൂവലറിയുടെ സ്വർണ്ണ തട്ടിപ്പിനെതിരെ മറുനാടൻ എഴുതിയ വാർത്ത ഷെയർ ചെയ്ത ചെറുപ്പക്കാരോട് 20 കോടി ചോദിച്ച് കല്ല്യാണരാമൻ; കല്യാണം മുടക്കിയും ജോലി നഷ്ടപ്പെടുത്തിയും പ്രതികാരം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രം! ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയത്. ഇത് മറുനാടൻ വാർത്തയാക്കിയത് മുതൽ തന്നെ കല്യാൺ പ്രതിസന്ധിയിലായി. ഇതോടെ കല്യാൺ ജുവല്ലേഴ്‌സിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്ക് എതിരേ ക്രിമിനൽ നടപടി സ്വീകരിക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പൊലീസിന് നിർദ്ദേശം നൽകിയെന്ന വാർത്ത മാധ്യമങ്ങളിലെത്തി. ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലും വ്യക്തമാക്കാത്ത ഈ വാർത്തയും പുതിയ ചർച്ചകൾക്ക് വഴിവച്ചു. ഇതിന്റെ തുടർച്ചയായിരുന്നു തൃശൂരിലെ മൂന്ന് യൂവാക്കളുടെ അറസ്റ്റും അപമാനിക്കലും.

മറുനാടൻ മലയാളിയാണ് വാർത്ത നൽകിയത്. ആരും നിയമ നടപടി മറുനാടനെതിരെ മുതിർന്നില്ല. എന്നാൽ മറുനാടൻ വാർത്ത ഷെയർ ചെയ്ത പാവങ്ങളെ കേസിൽ കുടുക്കി. 20 കോടി രൂപ ആവശ്യപ്പെട്ടാണ് കല്യാൺ ഉടമ കല്ല്യാണരാമൻ ഈ യുവാക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. തെറ്റായ പ്രചരണം നടത്തിയെന്നാണ് വാദം. എന്നാൽ വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ് എന്നതാണ് വസ്തുത. ഒരു ദിനപത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാൽ അതിനെതിരായ കേസ് വീട്ടിൽ പത്രം വരുത്തുന്ന വായനക്കാർക്കെതിരെ കൊടുക്കുന്ന രീതിയാണ് ഇവിടേയും സംഭവച്ചിരിക്കുന്നതെന്ന വിലയിരുത്തലാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്‌ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു.

ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. സ്വർണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡൽ ആഭരണങ്ങൾ ആണെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണിൽ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. ഇതാണ് മറുനാടനും വാർത്ത നൽകിയത്.

2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപം നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്. തെളിവായി ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാൽ പണം നൽകി തടി തപ്പുകയല്ലാതെ ഉടമകൾക്ക് വേറെ മാർഗമില്ലായിരുന്നു. വലിയ തട്ടിപ്പ് നടന്നുവെങ്കിലും പരസ്യ വരുമാനം ഇല്ലാതാകുമെന്ന ഭയത്താൽ മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയം കണ്ട ഭാവം നടിച്ചില്ല. ഇതിനെതിരേയും പ്രതിഷേധം സോഷ്യൽ മീഡിയയിൽ അലയടിച്ചു. ഇതോടെയാണ് യുവാക്കളെ കേസിൽ കുടുക്കാനുള്ള നീക്കം നടന്നത്.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സാമൂഹ്യമധ്യമങ്ങളിൽ ഷെയർ ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്ത് പൊലീസിനെ കൊണ്ട് ഭീഷണിപ്പെടുത്തുന്നത്. സിന്റോ ഫ്രാൻസിസ്, ഭവേഷ് കുമാർ, കെവി ജോസ് എന്നിങ്ങനെ മൂന്ന് പേരെയാണ് പൊലീസ് ആക്ട് 120 (ഒ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്തത്. അതിന് ശേഷം ഇവരുടെ ഫോട്ടോ സഹിതം പ്രചരണം കല്യാൺ ഷോറുമിന് മുന്നിൽ നടത്തി. കുറ്റവാളികളായി ചിത്രീകരിച്ച് പ്രചരണവും. ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കാനും നീക്കം നടന്നു. ഈ യുവാക്കളിൽ ചിലരുടെ കല്യാണം പോലും കലക്കാൻ ചില കേന്ദ്രങ്ങൾ ഈ കേസുപയോഗിച്ച് ബോധപൂർവ്വം ശ്രമിച്ചു. നാണക്കേടും അപമാനവും സഹിക്കാനാവാതെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് യുവാക്കൾ.

ഇത് മനസ്സിലാക്കി യുവാക്കൾക്ക് എല്ലാ പിന്തുണയും നൽകാൻ മറുനാടൻ തീരുമാനിച്ചിട്ടുണ്ട്. നിയമസഹായവും നൽകും. യുവാക്കളുടെ അറസ്റ്റിന് ശേഷം ഇവരുടെ ചിത്രങ്ങൾ സഹിതം ഷോറൂമിൽ ഫോട്ടോ സ്ഥാപിച്ച് കുറ്റവാളികളായി ചിത്രീകരിച്ച് പ്രചരണം നടത്തി. ഇതിനൊപ്പം കല്യാണിന്റെ കസ്റ്റമേഴ്സിന് ഇവരെ തീവ്രവാദികളെ പോലെ അപമാനിക്കും തരത്തിൽ ഫോട്ടോ സഹിതം മെയിലും അയച്ചു. ഇതോടെ ഈ യുവാക്കൾ വെട്ടിലായി. പലരും ക്രിമിനലുകളാണെന്ന തരത്തിൽ പെരുമാറാനും തുടങ്ങി. മാനക്കേട് സഹിതം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പൊതുശല്യമെന്ന വിധത്തിൽ കണക്കാക്കേണ്ട വകുപ്പു ചുമത്തികൊണ്ട് തികച്ചും നിയമവിരുദ്ധമായ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു വകുപ്പു ചുമത്താൻ സാധിക്കാത്തതു കൊണ്ടാണ് കണ്ണിൽപൊടിയിടാൻ വേണ്ടി 120(ഒ) വകുപ്പ് ചുമത്തിയിരിക്കുന്നത്.

കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം ആരേയും ജയിലിൽ അടക്കാനാകില്ല. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പരമാവധി 5000രൂപ പഴിയോ ആണ് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ. അതുകൊണ്ട് തന്നെ ഇത് പെറ്റികേസ് മാത്രമാണ്. ശിക്ഷയിൽ പിഴയും പറയുന്നതിനാൽ അത് മാത്രമേ കോടതി ശിക്ഷയായി നൽകൂ. പിഴ നൽകിയില്ലെങ്കിൽ മാത്രമേ ജയിൽ വാസം വരൂ. ഇതാണ് സത്യം. പക്ഷേ പെറ്റിക്കേസ് ചുമത്തി യുവാക്കളെ അപമാനിക്കുകയാണ് മുതലാളി ചെയ്യുന്നത്. അതിനിടെ ഐജിയുടെ സഹായത്തോടെയാണ് ഇത്തരത്തിൽ കേസെടുത്തതെന്നും വ്യക്തമായി. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റുതന്നെ നിയമവിരുദ്ധമായിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും യുവാക്കളെ ആസൂത്രിതമായി കുടുക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അറസ്റ്റുചെയ്ത ശേഷം കോടതി ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP