Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാറഡോണ കേരളത്തിൽ വീടെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിഞ്ഞോ? ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി ശാരദ ചിട്ടി തട്ടിപ്പിനെയും വെല്ലുന്ന തട്ടിപ്പ് ലക്ഷ്യമിട്ട്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

മാറഡോണ കേരളത്തിൽ വീടെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിഞ്ഞോ? ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി ശാരദ ചിട്ടി തട്ടിപ്പിനെയും വെല്ലുന്ന തട്ടിപ്പ് ലക്ഷ്യമിട്ട്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് 30 കോടിയുടെ പരസ്യം നല്കി 6000 കോടി രൂപയുടെ ഓക്‌സിജൻ സിറ്റി തൃശ്ശൂർ വട്ടക്കല്ലിൽ സ്ഥാപിക്കുമെന്ന ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ റിയൽ എസ്‌റ്റേറ്റ്് പദ്ധതി വൻ തട്ടിപ്പാണെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. പൊതുപ്രവർത്തകൻ ജോയ് കൈതാരമാണ് ബോബിയുടെ ഓക്‌സിജൻ സിറ്റിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. യുവാക്കളെ അടക്കം വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും ബോബിയുടെ ഓക്‌സിജൻ സിറ്റിയിലെ അവകാശ വാദങ്ങളെല്ലാം പൊള്ളയാണെന്നും പൊതുജനം വഞ്ചിക്കപ്പെടാതിരിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ജോയ് കൈതാരം നൽകിയ പരാതിയിൽ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോകനാഥ് ബെഹ്‌റ, മുൻ മുഖ്യമന്ത്രിയും മലമ്പുഴ എംഎൽഎയുമായ വി എസ് അച്യുതാനന്ദൻ എന്നിവർക്കാണ് ജോയ് കൈതാരം പരാതി നൽകിയത്. മലയാള മനോരമ ദിനപത്രത്തിലെ മുൻപേജിൽ അടക്കം മാദ്ധ്യമങ്ങളിലൂടെ ഓക്‌സിജൻ സിറ്റിയെ ക്കുറിച്ച് ബോബി ചെമ്മണ്ണൂർ ഉന്നയിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 29000 പേർക്ക് ജോലി നൽകുമെന്ന അവകാശവാദം പൂർണ്ണമായും തെറ്റാണെന്നു ഇതുവരെ യാതൊരു അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

സെപ്ഷ്യൽ ഇക്കണോമിക് സോൺ ആണ് വട്ടക്കല്ലലിലെ ഓക്‌സിജൻ സിറ്റിയെന്നാണ് പത്രപ്പരസ്യങ്ങളിൽ ബോബി ചെമ്മണ്ണൂർ അവകാശപ്പെട്ടത്. എന്നാൽ, ഇത് പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാണെന്ന് ജോയ് കൈതാരം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സെസിന് കേന്ദ്രസർക്കാർ അനുമതി നൽകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 250 ഏക്കറെങ്കിലും സ്ഥലം ഉണ്ടായിരിക്കണം എന്നതാണ് ചട്ടം. മറിച്ചുള്ളവയ്ക്ക് യാതൊരു അംഗീകാരവും ലഭിക്കുകയില്ല. ഓക്‌സിജൻ സിറ്റി 62 ഏക്കറിൽ സ്ഥാപിക്കുമെന്നാണ് ബോബി അവകാശപ്പെടുന്നത്. സെസ് പദവി ലഭിച്ചെന്നും പറയുന്നു. ഇത് പരസ്യത്തിൽ വ്യക്തമാക്കിയതോടെ തെറ്റിദ്ധരിപ്പിക്കിലാണ്.

സംസ്ഥാന- കേന്ദ്ര സർക്കാറുകളെ പരിഹസിക്കുന്ന വിധത്തിലാണ് പരസ്യത്തിലെ അവകാശവാദമെന്നും ജോയ് കൈതാരം പരാതിയിൽ ചൂണ്ടിക്കാട്ടി. സെബി നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള പണപ്പിരിവിന്റെ പേരിൽ ബോബിക്കെതിരെ പരാതി നിലവിലുണ്ട്. കൂടാതെ ജുവല്ലറി വ്യാപാരമായ പരാതികളും നിലവിലുണ്ട്. ഇങ്ങനെയുള്ള ആക്ഷേപങ്ങൾ നിലനിൽക്കേയാണ് സെസിന് അനുമതിക്ക് പോലും അപേക്ഷിക്കാതെയാണ് വ്യാജ അവകാശവാദം ഉന്നയിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഫുട്‌ബോൾ ഇതിഹാസം മാറഡോണ ഓക്‌സിജൻ സിറ്റിയിലെ പത്താം നമ്പർ വീട്ടിൽ താമസിക്കുമെന്ന വാദവും സർക്കാറുകളെ പരിഹസിക്കലാണെന്ന് ജോയ് കൈതാരം പരാതിയിൽ പറയുന്നു. മാറഡോണയെ പോലൊരു വിദേശ താരം കേരളത്തിൽ താമസിക്കണമെങ്കിൽ സർക്കാർ അദ്ദേഹത്തെ പ്രത്യേക അതിഥിയായി പരിഗണിക്കുകയോ ചെയ്യണം. ഇന്ത്യയിൽ താമസിക്കുന്നതിനായി അദ്ദേഹം ഇതുവരെ സർക്കാറിനെ താൽപ്പര്യം അറിയിച്ചിട്ടുമില്ല. നടക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങളെ കുറിച്ച് വ്യാജവാഗ്ദാനം നൽകുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്യുന്നത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയില്ലെങ്കിൽ നിരവധി പേർ വഞ്ചിതരാകും. ബംഗാളിലെ ശാരദ ചിട്ടിതട്ടിപ്പിനേക്കൾ വലിയ ഫണ്ട് തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ഉൾപ്പെടുത്തി പ്രത്യേകം ടീം രൂപീകരിച്ച് അന്വേഷിക്കണമെന്നും ജോയ് കൈതാരം പരാതിയിൽ ആവശ്യപ്പെട്ടു.

30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നതായുള്ള സംശയം ഓക്‌സിജൻ സിറ്റിയുമായി ബന്ധപ്പെട്ട് ശക്തമാണ്. ഓക്സിജൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് വ്യകാക്കുന്ന രേഖകളും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. റിയൽ എസ്റ്റേറ്റ് മേഖയിൽ നടക്കുന്ന വമ്പൻ ചൂഷണങ്ങൾക്കു പരിഹാരമായി കേരള സർക്കാരും കേന്ദ്ര സർക്കാരും പാസ്സാക്കിയ നിയമങ്ങളിൽ ഒന്നുപോലും പാലിക്കാതെയാണ് പദ്ധതിയുമായി ബോബി മുന്നോട്ടു പോകുന്നത്. വൻ പിഴ ലഭിക്കാവുന്നതും മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ ചട്ടലംഘനങ്ങളാണ് ഓക്സിജൻസിറ്റിക്കായി നിബന്ധനകൾ മറികടന്ന് നൽകിയ പരസ്യങ്ങൾ.

തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഒരുക്കുന്നതായാണ് ഓക്‌സിജൻ സിറ്റിയെക്കുറിച്ചുള്ള പരസ്യം. 6000 കോടിയുടെ ഓക്സിജൻ സിറ്റിയിൽ ഫ്‌ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്‌സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് സിറ്റി ഒരുങ്ങുന്നതെന്നായിരുന്നു പരസ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP