Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവർ ചോദിച്ചു നിന്റെ പ്രോബ്ളം എന്താടീയെന്ന് നിക്സൺ ചോദിച്ചു; എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോൾ തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു; എടീ------ മോളെ നീയൊക്കെ എല്ലാവർക്കും കിടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്...? പ്രാണയുടെ ലൊക്കേഷനിലെ പരാതി അതീവ ഗൗരവതരം; എല്ലാ പ്രശ്‌നത്തിനും കാരണം ജൂലിയെന്ന് സംവിധായകൻ

അവർ ചോദിച്ചു നിന്റെ പ്രോബ്ളം എന്താടീയെന്ന് നിക്സൺ ചോദിച്ചു; എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോൾ തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു; എടീ------ മോളെ നീയൊക്കെ എല്ലാവർക്കും  കിടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്...? പ്രാണയുടെ ലൊക്കേഷനിലെ പരാതി അതീവ ഗൗരവതരം; എല്ലാ പ്രശ്‌നത്തിനും കാരണം ജൂലിയെന്ന് സംവിധായകൻ

അർജുൻ സി വനജ്

കൊച്ചി: മലയാള സിനിമാ മേഖലയിലെ ഗുണ്ടാ സാന്നിധ്യം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു ഇരയുടെ വെളിപ്പെടുത്തൽ. വികെ പ്രകാശിന്റെ ചിത്രീകരണം നടക്കുന്ന പ്രാണയുടെ ലൊക്കേഷനിൽ വെച്ച്, പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്ന ഗുണ്ടകൾ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് തെന്നിന്ത്യൻ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയയുടെ പരാതി. തന്റെ മുറിയിൽ നിന്ന് കാണാതായ വിലപ്പെട്ട സാധനങ്ങളെക്കുറിച്ച്, താമസസ്ഥലത്തിന്റെ ഉടമയോട് ചോദിച്ചപ്പോളാണ്, ചിത്രത്തിന്റെ ലോക്കൽ പ്രൊഡക്ഷൻ കോർഡിനേറ്റർ നിക്സൺ അടക്കമുള്ളവരിൽ നിന്ന് അതിക്രമം ഉണ്ടായതെന്ന് ജൂലി മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയടക്കമുള്ളവർക്കെതിരെയാണ് ജൂലി ജൂലിയൻ എറണാകുളം റേഞ്ച് ഐജിക്ക് പരാതിനൽകിയത്.

ഡേറ്റ് ഇല്ലാഞ്ഞിട്ടും, നായിക നടി നിത്യ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് പത്താം തിയതി കുമളിയിലെ പ്രാണയുടെ സെറ്റിലെത്തുന്നത്. രാത്രി കുമളിലെത്തിയ തനിക്ക് താമസിക്കാൻ ഒരു റൂമിന് വേണ്ടി കുറേയധികം കാത്തിരിക്കേണ്ടിവന്നു. അവസാനം സലീം വില്ലയിൽ വൃത്തിഹീനമായ ഒരു മുറി തന്നു. രണ്ടാഴ്ചത്തേക്ക് അല്ലേ ഉള്ളുയെന്ന് കരുതി, പ്രൊഡക്ഷൻ ടീമിനോട് പറഞ്ഞു, ആ മുറിയിൽ താമസിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ നാളെതന്നെ, താനുള്ളപ്പോൾ വന്ന് റൂം ക്ലീൻ ചെയ്ത് തരണമെന്ന്. അത് അവർ അംഗീകരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മുറിയിലെത്തിയപ്പോഴും, മുറി തുറന്നിട്ടിരിക്കുന്നു, ഒരു ദിവസം തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും പെർഫ്യൂംസും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടു. വിഷയം പ്രൊഡക്ഷൻ കൺട്രോളറെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.

പതിനാഞ്ചാം തിയതി ഷൂട്ടിംങ് ആറ് മണിക്ക് കഴിഞ്ഞു. ആറേ കാലോടെ നിത്യമേനോനും പോയി. ഏഴരയായിട്ടും തനിക്ക് പോകാനുള്ള വാഹനം വന്നില്ല. വാഹനം വന്നപ്പോൽ നിത്യ മേനോന്റെ മറ്റ് സ്റ്റാഫുകളും വാഹനത്തിൽ ഉണ്ട്. ഒപ്പം കൺട്രോളറുടെ അസിസ്റ്റന്റ് ഷിഞ്ചുവും വാഹനത്തിൽ തനിക്കൊപ്പം കയറി. വാഹനം നീങ്ങിത്തുടങ്ങിയപ്പോൾ അവർ ചോദിക്കുന്നത്, നിത്യമേനോൻ വിവാഹിതയാണോ എന്ന്. താമസസ്ഥലത്ത് എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ, തന്റെ കാണാതായ സാധനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സലീം വില്ലയുടെ ഉടമയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്ന് വെള്ള വസ്ത്രമണിഞ്ഞ് നിക്സൺ എന്ന പ്രൊഡക്ഷൻ ലോക്കൽ കോർഡിനേറ്റർ അവിടെയെത്തി.

അവർ ചോദിച്ചു നിന്റെ പ്രോബ്ളം എന്താടീയെന്ന്, നിക്സൺ ചോദിച്ചു. എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോൾ, തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു. എടീ------ മോളെ, നീയക്കെ എല്ലാവർക്കും കടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്...? നിന്നെയൊക്കെ കൂടെക്കിടക്കാത്തത് ആരാടീ ഉള്ളതെന്ന്.. അത് കേട്ടതോടെ നിയന്ത്രണം കൈവിട്ടുപോയി. തിരിച്ചും പലതും പറയേണ്ടിവന്നു. എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ അടുത്തേക്ക് വന്നപ്പോൾ, നിത്യമേനോന്റെ മറ്റൊരു അസിസ്റ്റന്റ് പറഞ്ഞു, ഇവരൊക്കെ ഇവിടുത്തെ വലിയ ആളുകളാ മേഡം റൂമിൽ പോയിക്കോ എന്ന്. അവർ എന്നിട്ടും അവിടുന്ന് വെല്ലുവിളി തുടർന്നു. ഇറങ്ങി വാടിയെന്ന എന്നും പറഞ്ഞ്. അപ്പോഴേക്കും ഞാൻ ആകെ തളർന്നു. എനിക്ക് മനസ്സിലായി കുമളിയിൽ എനിക്ക് ആരുമില്ലെന്ന്, ഞാൻ ഒറ്റപ്പെട്ട് സ്ത്രീയാണെന്ന്.

പൊലീസിനെ വിളിക്കാൻ പറഞ്ഞ് ഞാൻ നിലവിളിച്ചിട്ടും, അവർ പ്രോസ്റ്റിറ്റിയൂട്ടെന്നും, ഫക്കെന്നും പിന്നെ കേട്ടാൽ അറയ്ക്കുന്ന പലതും തന്നെ വിളിച്ചുകൊണ്ടിരുന്നു. അപ്പോ മറ്റ് സ്റ്റാഫുകൾ പറഞ്ഞു മേഡം റൂമിലേക്ക് പോകുയെന്ന്, ഞാൻ ചെയ്ത തെറ്റെന്താണ്, കാണാതായ സാധനങ്ങളെക്കുറിച്ച് ചോദിക്കാൻ ഉടമയെ വിളിക്കണമെന്ന് പറഞ്ഞതോ, അല്ലേൽ പ്രൊഡക്ഷൻ കൺട്രോളറുടെ അസിസ്റ്റന്റിന് നിത്യമേനോന്റെ കൂടെ പടം എടുക്കണമെന്ന് പറഞ്ഞപ്പോൾ, അവർ പറ്റിലെന്ന് പറഞ്ഞത് അവരോട് വന്ന് പറഞ്ഞതോ, ജൂലി കരഞ്ഞുകൊണ്ട് മറുനാടൻ മലയാളിയോട് ചോദിച്ചു. പിന്നെ പൊലീസ് വന്നപ്പോൾ എന്നെ മുറിയിലാക്കി അവർ പുറത്ത് നിന്ന് പൂട്ടി, പ്രൊഡക്ഷൻ സൈഡിലുള്ള തെലുങ്കാന സ്വദേശി ബാബു എന്ന ആളും മുറിയിൽ കയറി. ഇവിടെ നടന്നത് ആരോടും പറയരുതെന്നും, പുറത്തറിഞ്ഞാൽ സിനിമയെ ബാധിക്കുമെന്നും, പൊലീസിനോട് ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞില്ലെങ്കിൽ അവർ കൊന്നുകളയുമെന്നും പറഞ്ഞു.

എന്റെ പേഴ്സണൽ പ്രോബ്ളത്തിന്റെ പേരിൽ ബഹളം വെച്ചതാണെന്ന് പറഞ്ഞപ്പോൾ പൊലീസും മടങ്ങി. മുറിയിൽ റേഞ്ച് ഇല്ലാത്തതുകൊണ്ട് ആരേയും വിളിക്കാൻ കൂടികഴിഞ്ഞില്ല, പുറത്തിറങ്ങിയപ്പോൾ നിത്യ വിളിച്ചു. എന്താണെന്ന് എനിക്കറിയില്ല ജൂലി, ഞാൻ ഉറങ്ങിക്കിടന്ന സ്ഥലത്ത് നിന്ന് എന്നെ ഇവർ വിളിച്ചു, താൻ കൊച്ചിക്ക് തിരിച്ചുപോയ്ക്കോളു. അവിടെ വന്നിട്ട് കാര്യങ്ങൾ സംസാരിക്കാമെന്ന്. എന്നെ വിളിച്ചുവരുത്തിയ ആളുതന്നെ പറഞ്ഞു മിണ്ടാതെ പോയ്ക്കോളാൻ ഇതോടെ ഒറ്റപ്പെടൽ ശരിക്കും ഞാൻ അറിഞ്ഞു. ഒരു യൂണിയനിലും അംഗത്വം ഉള്ള ആളല്ല ഞാൻ. എന്റെ നിസാഹായ അവസ്ഥയുടെ പുറത്ത് അത് കേട്ട് നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, അവർ ഫോൺ എടുക്കുന്നില്ല.

സ്ത്രീയ്ക്കൊപ്പം സ്ത്രീയ്ക്കൊപ്പം എന്ന് പറയുമ്പോളും മലയാള സിനിമയിൽ, സ്ത്രീകൾക്ക് ഒരു സുരക്ഷിതത്വവും ഇല്ല. അവിടെ നടന്നതെല്ലാം കണ്ട് നിന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങളുടെ അമ്മയ്ക്കോ, പെങ്ങൾക്കോ, ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ നിങ്ങൾ ഇതുപോലെ നോക്കിനിൽക്കുകമാത്രമേ ചെയ്യുകയുള്ളോ..? ജൂലി പൊട്ടിത്തെറിച്ചു. രാത്രിതന്നെ ഇവളെ തട്ടിയേക്ക് എന്ന് മുറിക്ക് പുറത്ത് നിന്ന് നിക്സണും സലീം വില്ലയുടെ ഉടമയും ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. കുമിളിക്ക് പുറത്ത് ഇവൾ പോകരുതെന്നും അവർ പറഞ്ഞ്കൊണ്ടിരുന്നു. പിന്നീട് അവിടുന്ന് രാവിലെയാണ് എന്റെ സ്റ്റാഫിന്റെ ഇടപെടൽ കൊണ്ട് പോന്നത്. കൊച്ചിയിലെത്തി, ദിവസങ്ങളെടുത്തു, മനസ്സ് ഒന്ന് ശാന്തമാകാൻ. പതിനഞ്ചോളം പേർ ചേർന്ന് ഒരാളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് മുക്തയാകാൻ ദിവസങ്ങൾ വേണ്ടി വന്നു.

ഇപ്പോ അവർ പറയുന്നത് ഞാൻ മദ്യപിച്ച് ബഹളം വെച്ചിട്ടാണ് പൂട്ടിയിട്ടതെന്നാണ്. എന്നാൽ എന്ത്കൊണ്ട് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല, ഞാൻ 11 വർഷം വർക്ക് ചെയ്ത എത്ര സെറ്റുകളിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് നോക്കു. സിനിമയിൽ നാടകം കളിച്ചാൽ മതി, സിനിമയ്ക്ക് പുറത്ത് മേലാൽ നാടകം കളിക്കേണ്ടെന്നും അവർ സംവിധായകൻ വികെ പ്രകാശ് അടക്കമുള്ളവർക്ക് താക്കീത് ചെയ്തു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ ഭാഗമായാണ് മേക്കപ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ കുമിളിയിലെത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മർസലിൽ ഉൾപ്പെടെ നായികയുടെ മേക്കപ്പ് ആർടിസ്റ്റായിരുന്നു ജൂലി. മലയാളം, തമിഴ്, കന്നട സിനിമകളിലെ മുൻ നിര താരങ്ങൾക്ക് വർഷങ്ങളായി മേക്കപ്പിടുന്നു. ഗുണ്ടാ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ട് എന്നതിന്റെ തെളിവാണിതെന്നും ജൂലി പറഞ്ഞു. 11 വർഷത്തോളമായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരുകയാണ് ഇവർ. സംഭവത്തിൽ മധ്യമേഖല ഐജിക്ക് പരാതി നൽകി. എറണാകുളം സ്വദേശിയാണ് ജൂലി ജൂലിയ. എന്നാൽ ജൂലിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് സംവിധായകൻ വികെ പ്രകാശ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP