Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകി ലഭിച്ച ചികിത്സ വിഫലമായി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വളർത്തു മൃഗത്തിന്റെ ജീവൻ നഷ്ടമായി; ഉടമകൾ പരാതിയുമായി എത്തിയതോടെ ചികിത്സ വൈകിച്ച മൃഗഡോക്ടർമാരിൽ നിന്നും വിശദീകരണം തേടും; മന്ത്രി കെ രാജുവിന്റെ ഓഫീസ് സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു; ആടിന്റെ ഉടമക്ക് നഷ്ടപരിഹാരം നൽകാനും നിർദ്ദേശം

വൈകി ലഭിച്ച ചികിത്സ വിഫലമായി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വളർത്തു മൃഗത്തിന്റെ ജീവൻ നഷ്ടമായി; ഉടമകൾ പരാതിയുമായി എത്തിയതോടെ ചികിത്സ വൈകിച്ച മൃഗഡോക്ടർമാരിൽ നിന്നും വിശദീകരണം തേടും; മന്ത്രി കെ രാജുവിന്റെ ഓഫീസ് സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു; ആടിന്റെ ഉടമക്ക് നഷ്ടപരിഹാരം നൽകാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വളർത്തു മൃഗത്തിന്റെ ജീവൻ നഷ്ടമായി. ചികിത്സ ലഭിക്കാൻ വൈകിയതാണ് താമരശ്ശേരി ചുങ്കം മുട്ടുകടവിൽ ജാനകിയമ്മയുടെ ആട്ടിൻകുട്ടിയുടെ ജീവൻ നഷ്ടമാക്കിയത്. ചികിത്സ വൈകിപ്പിച്ച ഉദ്യോഗസ്ഥരിൽ നിന്ന് വകുപ്പ് മന്ത്രിയുടെ ഓഫീസും ജില്ലാ മൃഗസംരക്ഷണ ഓഫീസറും റിപ്പോർട്ട് തേടി. ഇന്നലെ ഉച്ചയോടെ തരുവ് നായുടെ കടിയേറ്റ് കുടൽമാല പുറത്തേക്ക് തള്ളിയ നിലയിൽ ഗുരുതരാവസ്ഥിയിലായിരുന്ന ആടിന് വൈകീട്ട് 7 മണിക്കാണ് ചികിത്സ ലഭ്യമായത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് താമരശ്ശേരി മുട്ടുകാവിൽ ജാനകിയുടെ ആടിനെ തെരുവ് നായ അക്രമിച്ചത്. നായയുടെ കടിയേറ്റ ആടിന്റെ സ്ഥിതി ഗുരുതരമായിരുന്നു. കുടൽമാല പുറത്തുവന്ന നിലയിൽ നാട്ടൂകാർ ചേർന്ന് ആടിനെ അടുത്തുള്ള താമരശ്ശേരി സർക്കാർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് താമരശ്ശേരി മൃഗാശുപത്രിയിൽ നിന്നും തൊട്ടടുത്തുള്ള മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറുടെ നമ്പർ സംഘടിപ്പിച്ച് വിവരം അറിയിച്ചെങ്കിലും രണ്ട് മണിവരെയാണ് തന്റെ പ്രവർത്തി സമയമെന്നും മൂന്ന് മണിയായതിനാൽ ചികിത്സിക്കാനാവില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

പിന്നീട് ഇതേ ആവശ്യത്തിനായി പുതുപ്പാടി മൃഗാശുപത്രിയിൽ ബന്ധപ്പട്ടപ്പോൾ വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്. എന്നാൽ അത്രയും ദൂരം എത്തിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ആടിന്റെ ആരോഗ്യ സ്ഥിതിയെന്നും അത്രയും ദൂരം കൊണ്ടുപോകാനുള്ള സാമ്പത്തിക അവസ്ഥയില്ലെന്നും അറിയിച്ചെങ്കിലും ആരും ആടിനെ ചികിത്സിക്കാൻ തയ്യാറായില്ല. പിന്നീട് കുടൽമാല പുറത്തേക്ക് തള്ളിയ അവസ്ഥയിൽ ആടിനെയും കൊണ്ട് ജാനകി വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. ഇതിനിടെ സംഭവം കേട്ടറിഞ്ഞ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. പൊലീസ് മൈക്കാവ് മൃഗഡോക്ടറുമായി ബന്ധപ്പെട്ട് ആടിന് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടർ ആടിനെ തന്റെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ആടിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ആടിനെ മൈക്കാവ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വൈകീട്ട് 7.30ന് ആരംഭിച്ച ശസ്ത്രക്രിയ ഒന്നരമണിക്കൂറെടുത്ത് 9 മണിയോടെയാണ് അവസാനിച്ചത്. ശസ്ത്രക്രിയ നടത്താൻ ഇത്രയും സമയം വൈകിയതിനാൽ ആടിന്റെ ജീവൻ രക്ഷപ്പെടുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. പിന്നീട് ഇന്ന് പുലർച്ചയായപ്പോഴേക്ക് ആടിന്റെ ജിവൻ നഷ്ടമാകുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് 8 മണിക്കൂറോളം ചികിത്സ ലഭ്യമാകാത്തതിനെ തുടർന്ന് ആടിന്റെ വയർ വീർത്ത് ഗുരുതരാവസ്ഥയിലായിരുന്നു.

ആശുപത്രിയുടെ പ്രവർത്തന സമയം 3 മണിയെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും 2 മണിക്ക് തന്നെ ആശുപത്രിയിൽ നിന്നും ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലയെന്നുമുള്ള ധിക്കാരമായ മറുപടി നൽകിയ മൈക്കാവ് മൃഗഡോക്ടറുടെ നിലപാടിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഗുരുതരാവസ്ഥയിലായ ആടിന്റെ ജീവൻ രക്ഷിക്കാനും, കരുണ കാണിക്കാനും തയ്യാറാവാത്ത ഡോക്ടർ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും നാട്ടുകാർ പറഞ്ഞു. അതേ സമയം വിഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസർ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ സിന്ധു ചുമതലപ്പെടുത്തിയത് പ്രകാരം ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് ഒഫീസർ ശ്രീജയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ തന്നെ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തി ആടിന്റെ ഉടമയിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ആടിന്റെ ഉടമക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളുമെന്നും അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP