Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പും പണപ്പിരിവും; കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെതിരെ പ്രതികരിച്ച മുൻ പഞ്ചായത്ത് അംഗത്തിനെതിരായ കേസിന് സ്റ്റേ; ഹൈക്കോടതി ഉത്തരവ് കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ അലി പടിഞ്ഞാറെച്ചാലിക്കെതിരായ ഹർജിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ലോക് ഡൗൺ കാലത്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെതിരെ പ്രതികരിച്ച് കേസിൽ കുടുങ്ങിയ മുൻ പഞ്ചായത്തംഗത്തിന് കോടതി ഇടപെടലിൽ ആശ്വാസം. കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ അലി പടിഞ്ഞാറെച്ചാലിയ്‌ക്കെതിരൈ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് നൽകിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നെല്ലിക്കുഴി പഞ്ചായത്തിലെ അതിഥി സംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്കായി തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിന്റെ പേരിൽ തുടങ്ങിയ വാദപ്രതിവാദമാണ് പൊലീസ് കേസിലൈത്തിയത്.

സിപിഎം നേതാക്കളും, ഭരണ സമിതിയും ചേർന്ന് വ്യാപക പണപ്പിരിവ് നടത്തിയിട്ടും കിച്ചണിൽ നിന്നും വിതരണം ചെയ്ത ഭക്ഷണങ്ങൾ തീരെ നിലവാരമില്ലാത്തതും അളവിൽ കുറവാണെന്നും ഇതിനെതിരെ അതിഥി തൊഴിലാളികൾ തന്നെ പ്രതിഷേധമുയർത്തി എന്നുമായിരുന്നു പരെക്കെ ഉയർന്ന ആരോപണം.

വൻ തുക നാട്ടുകാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്തിട്ടും മോശപ്പെട്ട ഭക്ഷണങ്ങൾ വിതരണം ചെയ്‌തെന്നായിരുന്നു.മുൻഗ്രാമപഞ്ചായത്തംഗവും, കോൺഗ്രസ് നേതാവുമായ അലി പടിഞ്ഞാറേചാലിൽ ആരോപിച്ചത്. ഇതിനെതിരെ അലി പരസ്യ പ്രതിഷേധത്തിന് മുതിർന്നതാണ് ഭരണ സമിതിയെ ചൊടിപ്പിച്ചത്. കമ്മ്യൂണിററി കിച്ചണിനെതിരെ അപകീർത്തികരമായ പ്രസ്താവന സോഷ്യൽ മീഡിയ വഴി നടത്തിയെന്ന് കാണിച്ച് അലിയ്‌ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കോതമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനായി സിപിഎമ്മിലെ ചിലർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനെ ഉപയോഗപ്പെടുത്തി തനിക്കെതിരൈ വ്യാജ പരാതി നൽകുകയായിരുന്നെന്ന് കാണിച്ച് അലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP